പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം

ഇരിങ്ങാലക്കുട : ദിനംപ്രതി പെട്രോൾ ഡീസൽ വില ഉയർത്തുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ മേഖലാ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച്ച രാത്രി 7 മുതൽ 7.05 വരെയുള്ള 5 മിനിറ്റ് റോഡ് ഉപരോധിച്ചു കൊണ്ട് ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, പ്രസിഡണ്ട് ആർ.എൽ. ശ്രീലാൽ, ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ കെ.വി. നന്ദന, എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി നിജു വാസു, പ്രസിഡണ്ട്

ഇരിങ്ങാലക്കുടയില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട: നഗരത്തിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ചപനി പടര്‍ന്നു തുടങ്ങി, ഒരാള്‍ക്ക് മലേറിയ സ്ഥിതീകരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണു അന്യസംസ്ഥാന തൊഴിലാളിക്ക് മലേറിയ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ശേഖരിച്ച രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഈ തൊഴിലാളിക്ക് മലേറിയ ഉണ്ടന്നുള്ള വിവരം സ്ഥിരീകരിച്ചത് . ഇവിടെ നടത്തിയ ടെസ്റ്റ് പോസിറ്റീവ് ആയതിനാൽ കൂടുതൽ സ്ഥിരീകരണത്തിനായ് ജില്ല മെഡിക്കൽ ഓഫീസർക്ക് ഫലം അയച്ചതായി ജനറൽ ആശുപത്രി അധികൃതർ

ഡി വൈ എഫ് ഐ അനുമോദന സദസും പഠനോപകരണ വിതരണവും നടത്തി

പൊറത്തിശ്ശേരി : ഡി.വൈ.എഫ്.ഐ കാരുകുളങ്ങര യൂണിറ്റുo സിവിൽസേറ്റഷൻ യൂണിറ്റും സംയുക്തമായി അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.ചടങ്ങിന്‍റെ ഔപചാരിക ഉദ്‌ഘാടനം വീവൺ നഗർ ഷട്ടിൽ കോർട്ട് പരിസരത്ത് എം എൽ എ അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ കാരുകളങ്ങര യൂണിറ്റ് പ്രസിഡന്‍റ് സാരംഗി സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുണിറ്റുകളുടെ പരിധികളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള

ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ 28 മുതൽ പ്രവർത്തനം ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ റവന്യു ഡിവിഷൻ വിഭജിച്ച് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങലൂർ താലൂക്കുകളെ കോർത്തിണക്കി ഇരിങ്ങാലക്കുട റവന്യു ഡിവിഷന്റെ ഉദ്‌ഘാടനം മെയ് 28 ന് വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ റവന്യു ഭവനനിർമ്മാണ വകുപ്പ് മന്ത്രി ഈ ചന്ദ്ര ശേഖരൻ നിർവ്വഹിക്കും. തുടർന്ന് എ കെ പി ജംഗ്‌ഷനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രക്കു ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടന സമ്മേളനം നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി

കേരളഫീഡ്സ് എംബ്ലോയിസ് യൂണിയൻ വാർഷിക സമ്മേളനം മെയ് 27 ന്

ഇരിങ്ങാലക്കുട : കേരളഫീഡ്സ് എംബ്ലോയിസ്( AITUC ) യൂണിയൻ വാർഷിക സമ്മേളനം മെയ് 27 ന് ഞായറാഴ്ച ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിനു എതിർ വശം എസ് ആൻഡ് എസ് ഹാളിൽ രാവിലെ 9 മുതൽ നടത്തുന്നു. വനം പരിസ്ഥിതി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്‌ഘാടനം നിർവ്വഹിക്കും. എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ

മാതൃകാ വളം- കീടനാശിനി വിതരണ സ്ഥാപനത്തിനുള്ള 2017-18 ലെ അവാർഡ് മാപ്രാണത്തെ കള്ളാപറമ്പിൽ ട്രേഡേഴ്സിന്

ഇരിങ്ങാലക്കുട : കേരള സംസ്ഥാന കർഷക ക്ഷേമ - കാർഷിക വികസന വകുപ്പിന്‍റെ ക്വാളിറ്റി എൻഫോഴ്സ്മെന്‍റ് വിഭാഗം ഏർപ്പെടുത്തിയ മാതൃകാ വളം- കീടനാശിനി വിതരണ സ്ഥാപനത്തിനുള്ള 2017-18 ലെ അവാർഡ് മാപ്രാണത്തെ കള്ളാപറമ്പിൽ ട്രേഡേഴ്സിന്.എൽ.ഡി.എഫ്.സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂരിൽ നടന്ന കർഷക സംഗമത്തിൽ വെച്ച് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ കള്ളാപറമ്പിൽ ട്രേഡേഴ്സ് മാനേജിങ്ങ് ഡയറക്ടർ സെബി പോളിന് അവാർഡ് സമ്മാനിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗുണമേന്മയുള്ള വേപ്പിൻ പിണ്ണാക്ക്, നാറ്റ്ലോ

പൊറത്തിശ്ശേരി സെന്‍റ് സെബാസ്ററ്യൻസ് ദേവാലയത്തിൽ സുവർണ്ണ ജൂബിലി ഉദ്‌ഘാടനവും, ദീപശിഖാപ്രയാണവും , ഇടവക ദിനാഘോഷവും മെയ് 27നും ജൂൺ 2നും

ഇരിങ്ങാലക്കുട : ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ജൂൺ 2 -ാം തിയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ നിർവ്വഹിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുകയും ചെയുന്നു. സമ്മേളനത്തിൽ തൃശൂർ എം പി സി എൻ ജയദേവൻ അദ്ധ്യക്ഷത വഹിക്കും. ജൂബിലി വർഷത്തിന്‍റെ ഒരുക്കമായി മെയ് 27 ന് ഞായറാഴ്ച 2 മണി മുതൽ യുവജനങ്ങളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ

പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കാട്ടൂർ പഞ്ചായത്തും ആരോഗ്യ വകുപ്പും

കാട്ടൂർ : ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കാട്ടൂർ പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും. കാട്ടൂർ ഇരിങ്ങാലക്കുട പൊതുമരാമത്ത് റോഡിൽ ഏട്ടടി പാലത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിനു സമീപവും എതിർ ദിശയിലുള്ള ഹോട്ടൽ പരിസരത്തും മാലിന്യങ്ങൾ തള്ളിയത് അധികൃതർ കണ്ടെടുത്തു. കാട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജിക്കിന്‍റെയും ആരോഗ്യ വകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രതീഷ്,റോയ് എന്നിവരുടെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി.

Top