എന്‍.സി.സി. ദശദിന വാര്‍ഷിക ക്യാമ്പ് ക്രൈസ്റ്റ്‌ കോളേജില്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഡൽഹിയിൽ അടുത്ത വർഷം നടക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള എന്‍.സി.സി. കേഡറ്റുകളെ തെരഞ്ഞെടുക്കുതിന് 23 എന്‍.സി.സി ബറ്റാലിയന്‍ തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ്‌ കോളേജില്‍ ആരംഭിച്ച ദശദിന വാര്‍ഷിക പരിശീലന ക്യാമ്പ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. 23 കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസറും ക്യാമ്പ് കമാന്ററുമായ ലഫ്റ്റനന്റ്‌ കേണല്‍ വി. ദിവാകരന്‍ സന്നിഹിതനായിരുന്നു. എന്‍.സി.സി.യുടെ എറണാകുളം ഗ്രൂപ്പിന്റെ കീഴിലുള്ള എറണാകുളം, തൃശൂര്‍

കിണറ്റിൽ നിറയെ വെള്ളമുണ്ടായിട്ടും ജല അതോറിറ്റിയുടെ വെള്ളത്തിനായി കാക്കുന്ന ഇന്റസ്ട്രിയല്‍ സ്കൂൾ

ഇരിങ്ങാലക്കുട : പതിനഞ്ചടി ആഴത്തില്‍ നിറയെ വെള്ളമുണ്ടെങ്കിലും കാടുമൂടി കിടക്കുന്നതിനാലും സമീപം വൃത്തിഹീനമായതിനാലും ഇതു ഉപയോഗിക്കരുതെന്ന് ആരോഗ്യവിഭാഗം നിര്‍ദേശിച്ചതിനാൽ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഇന്റസ്ട്രിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികൾക്ക് ഇപ്പോൾ ഏക ആശ്രയം ജല അതോറിറ്റിയുടെ വെള്ളം, ഇത് രണ്ടു ദിവസത്തില്‍ കൂടുതല്‍ നിലച്ചാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന അവസ്ഥയാണിപ്പോൾ. കിണറിനുള്ളിലെ കാടുനീക്കി ഉള്ളില്‍ ഇളകിയ കല്‍ക്കെട്ട് നന്നാക്കിയാല്‍ ഇവിടെയുള്ള സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്കും റോഡരികിലുള്ള വ്യപാരികള്‍ക്കും

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സെമിനാർ ശനിയാഴ്ച

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്ന പ്രതിമാസ സർഗസംഗമത്തിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ശനിയാഴ്ച 3 മണിക്ക് കാരുകുളങ്ങര നൈവേദ്യത്തിൽ സെമിനാർ നടത്തുന്നു . നാഷണൽ സ്ക്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിൽ ഇരിങ്ങാലക്കുട ട്രാഫിക് എസ്.ഐ. വി.വി.തോമാസ് വിഷയാവതരണം നടത്തും.

‘ക്രോണിക്കൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : കൊളംബിയൻ എഴുത്തുകാരനും നോബൽ ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർകേസിന്‍റെ 'ക്രോണിക്കൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്' എന്ന നോവലിനെ അവലംബിച്ച് ഇതേ പേരിൽ ഇറ്റാലിയൻ സംവിധായകൻ ഫ്രാൻസിസ്കോ റോസ്സി സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. കൗമാരകാലത്ത് താൻ നേരിട്ട് സാക്ഷ്യം വഹിച്ച സംഭവത്തെ ആസ്പദമാക്കി മാർകേസ് 1981 ലാണ് നോവൽ

കായിക മേഖലക്ക് മുതൽകൂട്ടായ്‌ സിന്തറ്റിക് ടെന്നീസ് കോർട്ട്

ഇരിങ്ങാലക്കുട : ഫാ. ഡോ. ജോസ് തെക്കൻ സി എം ഐ മെമ്മോറിയൽ സിന്തറ്റിക് ടെന്നീസ് കോർട്ടിന്‍റെ ആശിര്‍വ്വാദകര്‍മ്മം തൃശ്ശൂര്‍ സി.എം.ഐ.ദേവ മാതാ പ്രൊവിന്‍ഷ്യാള്‍ വാള്‍ട്ടര്‍ തേലപ്പിളളി സി.എം.ഐ. നിർവ്വഹിച്ചു. നാട മുറിക്കല്‍ കര്‍മ്മം സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജണല്‍ മേധാവി കെ.ജെ. ചാക്കോ, കെ.എല്‍.എഫ്. മാനേജിങ്ങ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സീസ് കണ്ടംകുളത്തി , ബ്ലൂ ഡയമൻഡ്‌സ് ഓഫ് ക്രൈസ്റ്റ് കോളേജ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ എന്നിവർ ചേർന്ന്

ഹിന്ദി ടീച്ചറെ ആവശ്യമുണ്ട്

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ഗവൺമെന്‍റ് യു.പി സ്ക്കൂളിൽ നിലവിലുള്ള ഹിന്ദി ടീച്ചർ തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് ബുധനാഴ്ച രാവിലെ 10:30 ന് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു

കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ ഒരുപിടി മുടിയഴകുമായ് ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : കേശദാനത്തിന്‍റെ പ്രാധാന്യവും സന്ദേശവും സമൂഹത്തിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന് മുന്നോടിയായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേശദാന പരിപാടി സെന്‍റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാവിയും സാമൂഹിക പ്രവർത്തകയുമായ സിസ്റ്റർ റോസ് ആന്‍റോ ഉദ്ഘാടനം ചെയ്തു. മായ മഹേഷ്, വി.എസ്.സീതാലക്ഷ്മി, ലിജി മണികണ്ഠൻ, മീര സബീഷ്, ലയകൃഷ്ണ, സൗപർണ്ണിക സന്ദീപ്, നവ്യ വിനയൻ, സവിത ബാലകൃഷ്ണൻ, സാന്ദ്ര സന്തോഷ്, എം.എ.അനീഷ, സിയ

മുസ്ലിം സർവ്വീസ് സൊസൈറ്റി വിദ്യാഭ്യാസ അവാർഡുകൾ നൽകുന്നു

ഇരിങ്ങാലക്കുട : ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മുസ്ലിം വിദ്യാർത്ഥികൾക്ക് മുസ്ലിം സർവ്വീസ് സൊസൈറ്റി മുകുന്ദപുരം താലൂക്ക് കമ്മിറ്റി അവാർഡുകൾ നൽകുന്നു. അർഹരായ വിദ്യാർഥികൾ  27 നു മുമ്പായി മാർക്ക് ലിസ്റ്റിന്റെ പകർപ്പുകൾ സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് മുസ്ലിം സർവ്വീസ് സൊസൈറ്റി സെക്രട്ടറി അറിയിച്ചു. വിലാസം: വി കെ റാഫി, സെക്രട്ടറി, എം എസ് എസ്. മുകുന്ദപുരം

അനിശ്ചിതകാല പണിമുടക്ക് : തപാൽ ജീവനക്കാർ ഇരിങ്ങാലക്കുടയിൽ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : തപാൽ മേഖലയിലെ രണ്ടരലക്ഷം ജി ഡി എസ് ജീവനക്കാരുടെ വേതന പരിഷ്ക്കരണത്തിനായ് നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ്ശകൾ ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തപാൽ-ആർ എം എസ് ജീവനക്കാർ മെയ് 22 ന് തുടങ്ങിയ അനിശ്ചിതകാല പണിമുടക്കിനോട് അനുബന്ധിച്ച് വ്യാഴാഴ്ച ഇരിങ്ങാലക്കുടയിൽ പ്രകടനം നടത്തി. 2016 നവംബർ 24 ന് സമർപ്പിച്ച റിപ്പോർട്ട് ഒന്നര വർഷമായിട്ടും നടപ്പിലാക്കുവാൻ ഗവൺമെന്റ് തയ്യാറായിട്ടില്ല. അഖിലേന്ത്യ വ്യാപകമായ് നടക്കുന്ന പണിമുടക്ക്

അനധികൃതമായി വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കണം : ഡി വൈ എഫ് ഐ കാറളം മേഖല കമ്മിറ്റി

കാറളം : അനധികൃതമായി വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കണമെന്ന് ഡി വൈ എഫ് ഐ കാറളം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളാനിയിൽ ചേർന്ന പൊതുസമ്മേളനം ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി അംഗം സിബിൻ. സി. ബാബു ഉദ്‌ഘാടനം ചെയ്തു. ചെമ്മണ്ട മാലാന്ത്ര ഹാളിൽ( ആസിഫ നഗർ ) ചേർന്ന പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട്

Top