പുതുതലമുറക്ക് പാരമ്പര്യ കൂച്ചിപ്പുഡി യക്ഷഗാന ശൈലി പരിചയപ്പെടുത്തി കുലപതി പശുമാർത്തി രത്തയ ശർമ്മയുടെ ശിൽപശാല

  ഇരിങ്ങാലക്കുട : ഭാരതത്തിൽ കൂച്ചിപ്പുഡി യക്ഷഗാന ശൈലിയിൽ പാരമ്പര്യമായി പരിശീലിപ്പിക്കുന്ന 18 കുടുംബങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ആചാര്യനായ കൂച്ചിപ്പുഡി യക്ഷഗാന കുലപതി പശുമാർത്തി രത്തയ ശർമ്മയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായ് നടന്ന ശില്പ്പശാല ഇരിങ്ങാലക്കുട വാൾഡണിൽ സമാപിച്ചു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യയായ കൂച്ചിപ്പുഡി കലാകാരി ശ്രീ ലക്ഷ്മി ഗോവർദ്ധനന്റെ മേൽനോട്ടത്തിലാണ് കഴിഞ്ഞ 7 ദിവസമായ് തിരഞ്ഞെടുക്കപ്പെട്ട 22 ഓളം കലാകാരികൾ ഇവിടെ ശില്പശാലയിൽ പരിശീലനം പൂർത്തിയാക്കിയത്. ലോകമറിയുന്ന കൂച്ചിപ്പുഡി ശൈലിയിൽ ഇന്ന്

കേന്ദ്ര സർക്കാരിന്റെ നാലാം വാർഷികം : സി പി ഐ പ്രതിഷേധ ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട : സി പി ഐയുടെയും മറ്റു ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ നരേന്ദ്രമോഡി സർക്കാരിൻ്റെ നാലാം വാർഷികം ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതിഷേധ പ്രകടനവും പൊതുയോഗവും സി പി ഐ സംസ്ഥാന കൗൺസിലംഗവും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി എം സ്വർണലത ടീച്ചർ ഉദ്ഘാനം ചെയ്തു. എ ഐ ടി യു സി നേതാവ് കെ നന്ദനൻ അധ്യക്ഷനായി. സി.പി.ഐ ജില്ലാ കൗൺസിലംഗം ടി കെ സുധീഷ്, മണ്ഡലം സെക്രട്ടറി പി മണി,

പ്രൊഫ. മീനാക്ഷി തമ്പാന് സമാദരണം : സംഘാടക സമിതി രൂപീകരണയോഗം ചേർന്നു

ഇരിങ്ങാലക്കുട : പ്രൊഫ. മീനാക്ഷി തമ്പാന് നൽകുന്ന സമാദരണത്തിനുള്ള സംഘാടക സമിതി രൂപീകരണയോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.  സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കൗൺസിലംഗം ടി കെ സുധീഷ് അധ്യക്ഷനായി. സംസ്ഥാന കൗൺസിലഗങ്ങൾ കെ ശ്രീകുമാർ, എം. സ്വർണലത ടീച്ചർ, മണ്ഡലം സെക്രട്ടറി പി മണി, കേരള മഹിളാ സംഘം ജില്ലാ പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ,

മദ്യ ലഹരിയിലെത്തിയ യുവാവ് ആശുപത്രിയില്‍ ആക്രമണം നടത്തി

ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടം. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടൊണ് സംഭവം. കരുവന്നൂര്‍ സ്വദേശിയായ മണ്ണംപറമ്പിൽ വീട്ടിൽ രാഹുല്‍ (22) ആണ് അക്രമണം നടത്തിയത്. മദ്യലഹരിയില്‍ എത്തിയ ആശുപത്രിയില്‍ എത്തിയ യുവാവ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ക്യാഷ് കൗണ്ടറും ഫാര്‍മസി കൗണ്ടറും അടിച്ച് തകര്‍ക്കുകയായിരുന്നു. വടിവാള്‍ പോലുള്ള മാരകായുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ സമയം ചികില്‍സക്കെത്തിയ രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രിയിലെ ജീവനക്കാരും ഭയന്നു.

പുതിയ കാലത്തെ പോരാട്ടത്തിൽ കരുത്തായ് യുവതികളുമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ. യുവതീ സംഗമം

ഇരിങ്ങാലക്കുട : പുതിയ കാലത്തെ പോരാട്ടത്തിൽ കരുത്തായ് ആർത്തിരമ്പി യുവതികളുമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ. യുവതീ സംഗമം സംഘടിപ്പിച്ചു. മെയ് 29, 30, 31 തീയതികളിൽ വേളൂക്കരയിൽ വച്ച് ചേരുന്ന ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവതി സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം, പി.സി. നിമിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.ആർ.അഞ്ജന, മായ മഹേഷ്,

കുത്തികൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് 5 വർഷം കഠിനതടവും 10000 രൂപ പിഴയും

ഇരിങ്ങാലക്കുട : എടവിലങ്, കാര സ്വദേശി കൈതക്കാട്ടിൽ പ്രതാപൻ എന്നയാളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാര പാലയ്‌ക്കാപാമ്പിൽ സനീഷ് എന്നയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട അഡിഷണൽ സെഷൻസ് ജഡ്ജ് കെ ഷൈൻ ശിക്ഷ വിധിച്ചു. 5 വർഷം കഠിനതടവും 10000 രൂപ പിഴയുമാണ് ശിക്ഷ. 2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാര സെന്ററിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സി വാടകയ്ക്ക് ഓടുന്നത് സംബന്ധിച്ച് സനീഷും പ്രതാപനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ

ഷേക്ക്സ്പിയർ സാഹിത്യത്തിലേക്കുള്ള ജാലകം തുറന്ന് ടി. വേണുഗോപാൽ

ഇരിങ്ങാലക്കുട : ഷേക്ക്സ്പിയർ സാഹിത്യത്തിലേക്കുള്ള ഒരു ജാലകം തുറന്ന് ഇരിങ്ങാലക്കുട സ്വദേശി ടി.വേണുഗോപാൽ രചിച്ച 'ഷേക്സ്പിയർ കൃതികൾ, സമ്പൂർണ്ണ സംഗ്രഹം' എന്ന മലയാള പുസ്തകം ശ്രദ്ധേയമാകുന്നു. 500 വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന മഹാനായ വിശ്വസാഹിത്യകാരന്റെ 37 നാടകങ്ങൾ, 154 സോണറ്റുകൾ, വലിയ കവിതകൾ എന്നിവ ഈ കൃതിയിലൂടെ മലയാള സാഹിത്യത്തിനു പരിചയപ്പെടുത്തുന്നു. ഷേക്ക്സ്പിയർ കൃതികൾ ഇത്രയും സoഗ്രഹമായി മലയളഭാഷയിൽ മുൻപുണ്ടായിട്ടുണ്ടൊ എന്നു സംശയമാണ്. ഒരു സാധാരണക്കാരന് ഷേക്സ്പിയർ കഥകൾ

ആഴ്ചകളോളം പൊട്ടിയൊഴുകിയ കുടിവെള്ള പൈപ്പ് മാറ്റിയിട്ടു

ഇരിങ്ങാലക്കുട : റോഡരികിലെ ട്രാൻസ്‌ഫോർമറിന് സമീപം അപകടകരമായ രീതിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോയിരുന്നത് മാധ്യമ വാർത്തയെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ ശരിയാക്കി. എം ജി റോഡിൽ ചാക്യാർ റോഡിനു സമീപത്തെ പൊട്ടിയ പൈപ്പാണ് ജല അതോറിറ്റി ബുധനാഴ്ച രാവിലെ മാറ്റിയിട്ടത്. ട്രാൻസ്‌ഫോർമറിന് അരികിലായതിനാൽ വഴിയാത്ര ക്കാർക്ക് വൈദ്യുതി ആഘാതം ഏൽക്കുമോ എന്ന ഭയപ്പാടുള്ളതിനാൽ ആഴ്ചകളായി റസിഡന്റ്  അസോസിയേഷൻ ഭാരവാഹികൾ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെങ്കിലും നടപടികൾ എടുക്കാൻ വൈകുകയായിരുന്നു.

ആൽഫാ നൈറ്റ് -ടിക്കറ്റ് വിതരണ ഉദ്‌ഘാടനം നടന്നു

വെള്ളാങ്ങലൂർ : ആൽഫാ പാലിയേറ്റീവ് കെയർ വെള്ളാങ്ങലൂർ ലിങ്ക് സെന്റർ ജൂലൈ 1ന് കോണത്തുകുന്ന് എം ഡി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ആൽഫാ നൈറ്റ് മെഗാ സ്റ്റേജ് ഷോ പരിപാടിയുടെ ടിക്കറ്റ് വിതരണ ഉദ്‌ഘാടനം അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ നിർവ്വഹിച്ചു. ഹൈനസ് കണ്ണാംക്കുളത്ത് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ഉണ്ണികൃഷ്‌ണൻ കുറ്റിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായ പി ഐനി സാർ,

Top