പുല്ലൂരിലെ അപകടവളവ് ഒഴിവാക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു

പുല്ലൂർ : ഒരുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം ബഡ്ജറ്റ് വിഹിതം ചിലവാക്കി പുല്ലൂരിലെ അപകട വളവുകൾ നേരെയാക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാറായെങ്കിലും ഏറ്റവും കൂടുതൽ അപകട സാധ്യത നിലനിൽക്കുന്നതും ഒട്ടേറെ മനുഷ്യജീവനുകൾ അപഹരിക്കുകയും ചെയ്ത ഉരിയച്ചിറ വളവ് ഇപ്പോളും അതേപടി നിലനിർത്തിയിരിക്കുന്നതിൽ പ്രതിഷേധം ഉയരുന്നു. 2012ലാണ് പി.ഡബ്ല്യു.ഡി. അപകടവളവൊഴിവാക്കിക്കൊണ്ടുള്ള റോഡിനായി സ്ഥലം അടയാളപ്പെടുത്തിയത്. തുടര്‍ന്ന് പലയിടങ്ങളിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പുല്ലൂർ എൽ പി സ്കൂൾ മുതൽ മന്ത്രിപുരം വരെയുള്ള ഒരു

കുട്ടംകുളത്തിനടുത്തെ വവ്വാൽക്കൂട്ടം, നിപ്പാ വൈറസ് പേടിയിൽ ജനം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം കുട്ടംകുളത്തിനടുത്ത് ഒഴിഞ്ഞ പറമ്പിലെ വവ്വാൽക്കൂട്ടം നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നു. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ നിപ്പാ വൈറസ് പടരും എന്ന പ്രചരണമാണ് ഈ ഭയപ്പാടിന് അടിസ്ഥാനം. ഇവിടെ പല ഒഴിഞ്ഞ പറമ്പുകളിലും ജനവാസമുള്ള സ്ഥലങ്ങളിലും വവ്വാൽക്കൂട്ടങ്ങളുണ്ട്. തത്ക്കാലം ഭയപ്പെടേണ്ട അവസ്ഥയില്ലെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചീട്ടുണ്ട്. വനം

ബസ്സ് യാത്രയ്ക്കിടെ സ്ക്കൂൾ വിദ്യാർഥിയെ പീഠിപ്പിക്കാൻ ശ്രമിച്ച കേസിൽ വൃദ്ധൻ പിടിയിൽ

ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സിൽ ഇരിങ്ങാലക്കുടയിൽനിന്നും കോണത്തുകുന്നിലേക്കുള്ള യാത്രക്കിടെ 13 വയസായ സ്ക്കൂൾ വിദ്യാർഥിയെ പീഠിപ്പിക്കാൻ ശ്രമിച്ച 60 വയസ്സുകാരനായ അന്യ സംസ്ഥാനക്കാരൻ പിടിയിൽ. വിദ്യാർഥിയുടെ രഹസ്യ ഭാഗങ്ങളിൽ പിടിക്കുകയും, മറ്റ് ഹീന പ്രവർത്തികളും ചെയ്യുന്നതിനിടെ ആൺകുട്ടി കരയുകയും ബഹളംവക്കുകയും ചെയ്തതിനെ തുടർന്നാണ് ഡൽഹി സ്വദേശിയായ ശൈലേന്ദ്രർ ഗാർഗ് (60) എന്നയാളെ ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം കെ സുരേഷ് കുമാർ അറസ്റ്റു ചെയ്തത്. ഡൽഹിയിൽ സ്വന്തമായി സ്റ്റീൽ ടാപ്പ്

സമ്മർ ഫുട്‍ബോൾ കോച്ചിംഗ് ക്യാമ്പ് : ജേഴ്‌സി വിതരണം നടത്തി

ഇരിങ്ങാലക്കുട : 'ഓൾഫിറ്റ്' ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോർട്സിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 ന് ആരംഭിച്ച രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ഫുട്‍ബോൾ കോച്ചിംഗിലേക്ക് ജേഴ്‌സി വിതരണ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു . ചടങ്ങിൽ വാർഡ് കൗൺസിലർ സോണിയ ഗിരി, ചാൾസ് സജീവ് എന്നിവർ ആശസകൾ അർപ്പിച്ചു. കൗൺസിലർ വി ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ ഐ എസ് പരിശീലകൻ എൻ കെ സുബ്രഹ്മണ്യൻ മുൻ കേരളസന്തോഷ് ട്രോഫി

മാളക്കാരൻ വർഗ്ഗിസ് മെമ്മോറിയൽ ഫുട്‍ബോൾ ലീഗ് – ബ്ലൂസ്റ്റാർ ഗാന്ധിഗ്രാം ചാമ്പ്യാന്മാർ

ഇരിങ്ങാലക്കുട : "നമ്മുടെ ഗാന്ധിഗ്രാം" സംഘടിപ്പിച്ച മാളക്കാരൻ വർഗ്ഗിസ് മെമ്മോറിയൽ ഫുട്‍ബോൾ ലീഗിൽ ബ്ലൂസ്റ്റാർ ഗാന്ധിഗ്രാം ചാമ്പ്യാന്മാരായി. ലീഗ് മത്സരങ്ങളോട് അനുബന്ധിച്ച് ജൂനിയർ പെൺകുട്ടികൾ, വെറ്ററൻസ് വിഭാഗങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മുൻ ഇന്ത്യൻ താരവും കോച്ചുമായ ടി.കെ ചാത്തുണ്ണി സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ കുരിയൻ ജോസഫ്, റെജി മാളക്കാരൻ, ജെയിംസ് പുതുക്കാടൻ, ലിംസൺ മാളിയേക്കൽ, ബെന്നി ആലുക്കൽ, ജോൺസൻ കോച്ചേരി, പ്രഹ്ളാദൻ മച്ചട്ട്, ഉണ്ണി, വർഗ്ഗിസ് എന്നിവർ

ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ടെന്നീസ് കോർട്ട് ആശിർവ്വാദകർമ്മം ബുധനാഴ്ച

ഇരിങ്ങാലക്കുട :  ക്രൈസ്റ്റ് കോളേജിൽ കായികമേഖലക്ക് മുതൽക്കൂട്ടായി സിന്തറ്റിക് ടെന്നീസ് കോർട്ട്. ഇരിങ്ങാലക്കുടയില്‍നിന്നും ഇന്ത്യക്കുവേണ്ടി ടെന്നീസില്‍ ട്രോഫി നേടുന്ന, വിംബിള്‍ഡണ്‍-ഫ്രഞ്ച് ഓപ്പണ്‍-യു.എസ്. ഓപ്പണ്‍-ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന, ടെന്നീസില്‍ ഒളിംപിക് മെഡല്‍ നേടുന്ന താരങ്ങളെ വാർത്തെടുക്കുന്നതിനും ഇരിങ്ങാലക്കുടയില്‍ ഒരു സ്‌പോര്‍ട്‌സ് സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും വേണ്ടി ബ്ലൂ ഡയമണ്‍സ് ഓഫ് ക്രൈസ്റ്റ് കോളേജും, സൗത്ത് ഇന്ത്യന്‍ ബാങ്കും, കെ.എല്‍.എഫ്. കമ്പനിയും സംയുക്തമായി 25 ലക്ഷം രൂപയോളം ചിലവാക്കി പണികഴിപ്പിച്ച സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് പരിശീലനത്തിനായി

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : മുല്ല റസിഡന്‍റ്സ് അസോസിയേഷനും ശാന്തിഭവൻ പാലിയേറ്റിവ് ഹോസ്പിറ്റലും, പുല്ലൂർ മിഷ്യൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് മുരിയാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു. റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് വിൻസൻ തൊഴുത്തുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീനിവാസൻ വാണിയംപറമ്പത്ത്, ശങ്കരൻകുട്ടി കോന്നങ്ങത്ത്, രഞ്ജിത്ത് പൊറക്കോലി, പോൾ കരുമാലിക്കൽ, എന്നിവർ യോഗത്തിന് നേതൃത്യം നൽകി.  

കെ.വി.കെ വാരിയർ അനുസ്മരണയോഗം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിൽ നിസ്ഥൂലസ്ഥാനം വഹിച്ച മുൻ എം എൽ എ യും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ.വി.കെ വാരിയരുടെ 21-ാം അനുസ്മരണ പൊതുയോഗം ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗം സിസ്റ്റർ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. പി.കെ. കിട്ടൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സി. പി.ഐ (എം എൽ ) റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി അംഗം ജയൻ കോനിക്കര. മുൻ

Top