ഇരിങ്ങാലക്കുടയിലെ 34 കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സൗഹൃദസംഘമായ സംഗമസാഹിതിയോടൊപ്പം സഞ്ചരിക്കുന്ന ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരം 'കവിതാസംഗമം' സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കവി സെബാസ്റ്റ്യൻ പ്രൊഫ. സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം ചെയ്തു. എസ് & എസ് ഹാളിൽ നടന്ന പരിപാടിയിൽ എടുത്തുകാരനും തീരകഥാകൃത്തും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ പി കെ ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുകന്ദപുരം ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. കെ ഹരി പുസ്തകം

ട്രാൻസ്‌ഫോർമറിന് സമീപം അപകടകരമായ രീതിയിൽ കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകുന്നു

ഇരിങ്ങാലക്കുട : എം ജി റോഡിൽ ചാക്യാർ റോഡിനു സമീപം രണ്ടാഴ്ചയോളമായ് റോഡരികിലെ ട്രാൻസ്‌ഫോർമറിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. വഴിയാത്രക്കാർക്ക് വൈദ്യുതി ആഘാതം ഏൽക്കുമോ എന്ന ഭയമുണ്ട്. റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ അധികൃതരെ വിവരം അറിയിച്ചീട്ടും ഇതുവരെ ആരും തിരിഞ്ഞു നോക്കിയീട്ടില്ല. പകൽ സമയം മുഴുവൻ ഇതിലൂടെ വെള്ളം പാഴാകുകയാണ്.

കെ പി സി സി വിചാർ വിഭാഗ് രാജീവ് ഗാന്ധി അനുസ്മരണം നടത്തി

കിഴുത്താണി : കെ പി സി സി വിചാർ വിഭാഗ് രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ കിഴുത്താണി ആൽത്തറ പരിസരത്തു അനുസ്മരണ സമ്മേളനം നടത്തി. വിചാർ വിഭാഗ്തൃശൂർ ജില്ലാ ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. കെ പി സി സി വിചാർ വിഭാഗ് കാട്ടൂർ ബ്ലോക്ക് ചെയർമാൻ തിജേഷ് കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിജേഷ് വടക്കേടേത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക്

പടിയൂര്‍ പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാൾ ഉദ്ഘാടനം ചെയ്തു

പടിയൂര്‍ : പടിയൂര്‍ ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം സി.എന്‍.ജയദേവന്‍ എം.പി.  നിര്‍വ്വഹിച്ചു.. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ പൗരാവകാശ രേഖയുടെ പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ. ജെയിംസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര, അംഗങ്ങളായ ലത വാസു, കെ.എസ്. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എസ്. സുധന്‍, ആശ

കാണാതായ ആളെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി

എടക്കുളം : മെയ് 3-ാം തിയ്യതി കല്ലേറ്റുകരയിൽ നിന്ന് കാണാതായ എടക്കുളം കനാൽപാലം വെള്ളാഞ്ചേരി രാമൻകുട്ടി മകൻ തിലകൻ(56) കല്ലേറ്റുകര പഞ്ഞപ്പിള്ളി റെയിൽവേ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

പച്ചക്കറിയുടെ വ്യാപനത്തിന് പദ്ധതിയുമായി ആനന്ദപുരം റൂറൽ ബാങ്ക്

ആനന്ദപുരം :  ആനന്ദപുരം മേഖലയിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക ലക്ഷ്യമിട്ട് ആനന്ദപുരം റൂറൽ ബാങ്ക് പച്ചക്കറി കൃഷി വ്യാപന പദ്ധതി ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് അംഗങ്ങളായ ടി.വി.വത്സൻ, ഏ.എം.ജോൺസൻ, ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്‍റ് ഐ.എൽ. പോൾ, ഐ.ആർ.ജെയിംസ്, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ സംസാരിച്ചു. ആത്മ ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ.സന്തോഷ്

അഗതി രഹിത പഞ്ചായത്ത് : മുരിയാട് മെഡിക്കൽ ക്യാമ്പ് നടന്നു

മുരിയാട് : സംസ്ഥാനസർക്കാരിന്‍റെ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ 217 ഗുണഭോക്താക്കളുടെ മെഡിക്കൽ ക്യാമ്പ് ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവ്വഹിച്ചു. ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. പ്രഭു നമ്പൂതിരി അദ്ധ്യക്ഷം വഹിച്ചു. സി ഡി എസ്‌ ചെയർപേഴ്സൺ ഷീജ മോഹനൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ അജിത രാജൻ , മോളി

ഉന്നത വിജയം നേടിയവരെ യൂത്ത് കോൺഗ്രസ്സ് ആദരിച്ചു

ഇരിങ്ങാലക്കുട : ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ അന്ന ജെറി തൊഴുത്തും പറമ്പിലിനെയും പാർവ്വതി മേനോനേയും യൂത്ത് കോൺഗ്രസ്സ് സോൾവെന്‍റ് മേഖലയും, ചേലൂർ മേഖലയും ആദരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉപഹാരം സമർപ്പിച്ചു. ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടിവി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, പി കെ ജിനൻ,

ഇന്ത്യയുടെ ഭാവി താരങ്ങളെ കണ്ടെത്താൻ ക്രൈസ്റ്റിന്‍റെ ജംപിങ്ങ് അക്കാഡമി

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ഭാവി താരങ്ങളെ കണ്ടെത്താനും 2020, 2024, വര്‍ഷങ്ങളിലെ ഒളിംപിക് മത്സരങ്ങളില്‍ ഇന്ത്യക്കായി പോള്‍ വാള്‍ട്ടിലും ഹൈ ജംപിലും മെഡല്‍ നേടണം എന്ന ആഗ്രഹത്തോടും പ്രതീക്ഷയോടുംകൂടിയാണ് മണ്‍മറഞ്ഞുപോയ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോസ് തെക്കന്‍ സി.എം.ഐ. കഴിഞ്ഞ വര്‍ഷം, കേരളത്തിലെതന്നെ ആദ്യത്തെ ഇന്‍റോര്‍ ജംപിങ്ങ് സൗകര്യം ഒരുക്കികൊണ്ടാണ് ക്രൈസ്റ്റ് ജംപിങ്ങ് അക്കാഡമി ആരംഭിച്ചത്. പോള്‍ വാള്‍ട്ടിലും ഹൈജംപിലും താല്പര്യമുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രൈസ്റ്റ് കോളേജിന്‍റെ ഹോസ്റ്റലുകളില്‍

വി.കെ.രാജൻ സ്മാരക ഫുട്ബോൾ ടൂർണമെന്‍റിൽ കല്ലേറ്റുംകര ലാമസിയാ ചാമ്പ്യന്മാർ

കല്ലേറ്റുംകര : എ.ഐ.വൈ.എഫ് ആളൂർ പഞ്ചായത്ത് പഞ്ഞപ്പിള്ളി യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "വി.കെ.രാജൻ സ്മാരക ഫുട്ബോൾ ടൂർണമെന്‍റിൽ കല്ലേറ്റുംകര ലാമസിയാ ചാമ്പ്യാന്മാരായി. എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കായുള്ള ക്യാഷ് പ്രൈസും ട്രോഫി യും എ.ഐ.എസ്‌.എഫ് ജില്ലാ പ്രസിഡന്റ് സനൽ കുമാർ വിതരണം ചെയ്തു . റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് പ്രൈസ്സും എ.ഐ.എസ്‌.എഫ് മണ്ഡലം സെക്രട്ടറി ശ്യം കുമാർ വിതരണം ചെയ്തു. എ.എസ്.ബിനോയ്, വി.ആർ.രമേഷ്, സുധീർദാസ്,

Top