സിവിൽ സർവീസ് റാങ്ക് ജേതാവ് ഹരി കല്ലിക്കാട്ടിനെ പുരോഗമന കലാസാഹിത്യസംഘം അനുമോദിച്ചു

ഇരിങ്ങാലക്കുട : അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 58-ാം റാങ്ക് നേടി ഇരിങ്ങാലക്കുടക്ക് അഭിമാനമായ ഹരി കല്ലിക്കാട്ടിനെ പുരോഗമന കലാസാഹിത്യസംഘം അനുമോദിച്ചു. റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എം എൽ എ പ്രൊഫ. കെ യു അരുണൻ ഹരിക്ക് പുരസ്‌കാരം നൽകി ആദരിച്ചു. പുരോഗമന കലാസാഹിത്യസംഘം തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ പി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ, ശിവശങ്കരന്മാസ്റ്റർ , അഡ്വ

ഇരുട്ടിൽ തപ്പുന്ന ബസ്സ്റ്റാൻഡ് പരിസരം : രാത്രിയിൽ അക്രമ പരമ്പരകളും

ഇരിങ്ങാലക്കുട : നഗരഹൃദയമെന്ന വിശേഷണത്തിലും ഇപ്പോളും ഇരുട്ടിൽ തന്നെയായ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരത്ത് രാത്രിയായാൽ അക്രമ പരമ്പരകളും തുടർച്ചയാകുന്നു. ശനിയാഴ്ച രാത്രി ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെ ചേരിതിരിഞ്ഞു ആക്രമിച്ചിരുന്നു. സംഭവസമയത്ത് ഇതുവഴി വന്ന ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുരേഷ്കുമാറിന് നേരെയും ഇവരിലൊരാൾ തട്ടിക്കയറി. തലയ്ക്കു കല്ലുകൊണ്ട് മർദ്ദനമേറ്റു ചോരയൊലിച്ചു റോഡിൽ കിടന്നിരുന്ന ഇവരിലൊരാളെ പോലീസ് ആശുപത്രിയിലെത്തിച്ചു. നേരം ഇരുട്ടിയാൽ ഹൈമാസ്‌റ് ലൈറ്റടക്കം ഇവിടെ ഒന്നും പ്രകാശിക്കാത്തതിനാൽ പരിസരം ഇരുട്ടിൽ തന്നെയാണ്. എട്ടുമണിയോടെ

റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. കാട്ടുങ്ങച്ചിറ മദ്രസ ഹാളിൽ നടന്ന ചടങ്ങ് എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അബ്‌ദുൾ കരീം മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി എ നാസ്സർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എ അബ്‌ദുൾ ബഷീർ , ഇരിങ്ങാലക്കുട ജമാ അത്ത് പ്രസിഡന്റ്

Top