അശാന്തി വിതറി പടിയൂരില്‍ അക്രമം തുടരുന്നു- സിപിഎം പ്രകടനത്തിനിടെ ബിജെപി പ്രവത്തകരുടെ വീടും ബൈക്കും തകർത്തു, മൂന്നു പേർക്ക് പരിക്ക്

ഇരിങ്ങാലക്കുട : പടിയൂർ മേഖലയില്‍ അശാന്തി വിതച്ച് വീണ്ടും അക്രമപരമ്പര തുടരുന്നു. ശനിയാഴ്ച വൈകീട്ട് ബിജെപി പ്രവര്‍ത്തകനായ പനങ്ങാട്ടില്‍ മനോജിന്‍റെ വീടും, പ്രകടനം പോയിരുന്ന പഞ്ചായത്തിന്റെ സമീപം നിൽക്കുകയായിരുന്ന ഏറാട്ടിൽ വിഷ്ണുവിനെ മർദിക്കുകയും ബൈക്ക് തകർക്കുകയും ചെയ്തു. സി പി എം പ്രവർത്തകരാണ് അക്രമത്തിനു പുറകിലെന്ന് ബിജെപി ആരോപിച്ചു. വീട്ടിലുണ്ടായവരെയും മർദ്ധിച്ചിട്ടുണ്ട് . സ്ത്രികൾക്കു നേരേയും വീണ്ടും ആക്രമണം നടത്തി എടത്തിരിഞ്ഞി കനാൽ പാലത്തിന് മുമ്പിൽ താമസിക്കുന്ന മനോജിന്‍റെ സഹോദരി

ഭീഷണപ്പെടുത്തി സംഘടനാബലം വർദ്ധിപ്പിക്കാമെന്ന ഫാസിസ്റ്റു രീതി പടിയൂരിൽ നടപ്പിലാക്കുകയാണ് ആർ എസ് എസ് – സി പി ഐ എം

ഇരിങ്ങാലക്കുട : പടിയൂരിൽ തുടർച്ചയായ് ഇടതുപക്ഷ പ്രവർത്തകരെ ആർ എസ് എസ് സംഘപരിവാർ ക്രമിനൽ സംഘങ്ങൾ ആക്രമിക്കുന്നത് ആസൂത്രിതമായ് പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ആ സംഘടനകൾ നടത്തുന്നതാണെന്ന് സി പി ഐ എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ പറഞ്ഞു. പടിയൂരിൽ വ്യാഴഴ്ച രാത്രി ഉണ്ടായ സി പി എം, ബി ജെ പി സംഘട്ടനത്തിൽ പരിക്കേറ്റവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത്

കൂടല്‍മാണിക്യം ദേവസ്വത്തിന് തൃപ്പടിദാനമായി കിട്ടിയ വടക്കേക്കര തറവാട് സ്ഥലത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന് തൃപ്പടിദാനമായി കിട്ടിയ വടക്കേക്കര തറവാട് സ്ഥലത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. തച്ചുടകൈമളിന്റെ ഭരണസമയത്ത് ടൗണ്‍ എന്‍.എസ്.എസ്. കരയോഗം നടത്തിയിരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂരയാണ് നിലംപൊത്തിയത്. കെട്ടിടത്തിന്റെ ഒരുഭാഗത്തെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നുതാഴേക്ക് പതിച്ചനിലയിലാണ്. ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട്ടുകാരാണ് കോടികള്‍ വിലമതിക്കുന്ന 60 സെന്റ് സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തൃപ്പടിദാനമായി നല്‍കിയത്. പിന്നിട് സ്‌കൂളായും അതിന് ശേഷം ദേവസ്വം

പ്രാദേശിക ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് യഥാർത്ഥ ചരിത്രത്തിന്‍റെ കണ്ടെടുക്കൽ: കെ.ഇ.എൻ കുഞ്ഞഹമ്മദ്

ഇരിങ്ങാലക്കുട: പ്രാദേശിക ചരിത്രത്തിന്‍റെ വീണ്ടെടുപ്പിലൂടെ ഒരു ജനത അതിന്‍റെ യഥാർത്ഥ ചരിത്രത്തെയാണ് കണ്ടെടുക്കുന്നത് എന്ന് പ്രശസ്ത ചിന്തകൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. നിശാഗന്ധി ഇരിങ്ങാലക്കുട മാന്വലിന്‍റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരചരിത്രം എപ്പോഴും അധീശവർഗ്ഗത്തിന്‍റെ ചരിത്രമാണ്. ലോകമെമ്പാടും നടക്കുന്ന ഇത്തരം ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് മറ്റൊരർത്ഥത്തിൽ അതിജീവനത്തിനുള്ള കീഴാളവർഗത്തിന്‍റെ ചെറുത്തുനിൽപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഇന്നസെൻറ് എം.പി മുഖ്യാഥിതിയായിരുന്നു. ഇരിങ്ങാലക്കുട മാന്വലിന്‍റെ കോപ്പി അദ്ദേഹം ഏറ്റുവാങ്ങി. മാന്വൽ ചെയർമാൻ

പടിയൂർ മേഖലയിൽ സി.പി.എം അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിരോധത്തിന് ബി ജെ പി തയ്യാറാകും : എ നാഗേഷ്

ഇരിങ്ങാലക്കുട : പടിയൂർ മേഖലയിൽ സി പി എംമ്മും മറ്റു ഇടതുപക്ഷ സംഘടനകളും സംഘപരിവാർ പ്രവർത്തകർക്കുനേരെ തുടർന്ന് കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിയ്ക്കാൻ തയാറായില്ലെങ്കിൽ അതിശക്തമായ പ്രതിരോധത്തിന് ഭാരതീയ ജനത പാർട്ടി തയ്യാറാകുമെന്ന് ബി ജെ പി ജില്ല പ്രസിഡന്റ് എ നാഗേഷ് പ്രസ്താവിച്ചു. വെള്ളിയാഴ്ച രാത്രി പടിയൂരിലും പായമ്മലിലും സ്ത്രീകൾ അടക്കമുള്ളവരെ വീട്ടിൽ കയറി ആക്രമിച്ച സഭവത്തിൽ പരിക്കേറ്റ് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സി പി എം

സ്ത്രീകൾ മാത്രം അംഗങ്ങളായ് പ്രവർത്തനം ആരംഭിച്ച സൗത്ത് റീജിയണൽ വർക്ക് ഷോപ്പിന്‍റെയും നവീകരിച്ച ബ്ലോക്ക് കാന്‍റിന്‍റെയും പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ ലഘൂകരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സ്ത്രീകൾ മാത്രം അംഗങ്ങളായ് പ്രവർത്തനം ആരംഭിച്ച എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ അനുവദിച്ച 2 വർക്ക് ഷോപ്പുകളിൽ ഒന്നായ നിർമ്മിച്ച സൗത്ത് റീജിയണൽ വർക്ക് ഷോപ്പിന്‍റെ ഉദ്‌ഘാടനവും ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ബ്ലോക്ക് വനിതാ കാന്‍റിന്‍റെ ഉദ്‌ഘാടനവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്

പടിയൂരിൽ ആർ എസ് എസ് – ബി ജെ പി ക്രിമിനലുകളുടെ തേർവാഴ്ച്ച അവസാനിപ്പിക്കുക : എ.ഐ.വൈ.എഫ്

പടിയൂർ : പടിയൂരിൽ ആർ എസ് എസ് - ബി ജെ പി ക്രിമിനലുകളുടെ തേർവാഴ്ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇടതുപക്ഷ പ്രവർത്തകർക്ക് നേരെ വടിവാളും ഇരുമ്പ് ദണ്ഡുകളുമായാണ് വെള്ളിയാഴ്ച രാത്രി ആക്രമണം നടത്തിയത്. പരിക്കേറ്റ പ്രവർത്തകരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു് . എ.ഐ.വൈ.എഫ് പ്രവർത്തകരായ വാക്കാട്ട് വൈഷ്ണവ്, കാതിക്കോടത്ത് ഷിബിൻ, ഡി.വൈ എഫ് ഐ പ്രവർത്തകനായ സുദേവ് എന്നിവരാണ് ആർ.എസ്.എസ്

ഹരി കല്ലിക്കാട്ടിനു ലൈബ്രറി കൗൺസിലിന്‍റെ അനുമോദനം

ഇരിങ്ങാലക്കുട :  ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്കോടെ വിജയം കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ടിനെ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി അനുമോദിച്ചു. സംസ്ഥാന സമിതി അംഗം പി.തങ്കം ടീച്ചർ ഉപഹാരം നല്കി. ജില്ലാ കമ്മിറ്റി അംഗം വി.എൻ.കൃഷ്ണൻ കുട്ടി, ജില്ലാ കൗൺസിൽ അംഗം കെ.കെ.ചന്ദ്രശേഖരൻ മാസ്റ്റർ, മുകുന്ദപുരം താലൂക്ക് സെക്രട്ടറി ഖാദർ പട്ടേപ്പാടം, ചാലക്കുടി താലൂക്ക് അംഗം ഐ.ബാലഗോപാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മലയാള ഭാഷ ഐച്ഛികമായെടുത്ത് സിവിൽ സർവ്വീസ്

Top