വേളൂക്കരയിൽ ചേരുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് മാസം 29,30,31 തിയ്യതികളിലായി വേളൂക്കരയിൽ ചേരുന്ന ബ്ലോക്ക് സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾക്കായുള്ള സംഘാടക സമിതി ഓഫീസ് തുറന്നു. എൻ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഡി.വൈ.എഫ്..ഐ ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആർ.എൽ. ജീവൻലാൽ സംഘാടക സമിതി ജനറൽ കൺവീനർ വി.എച്ച്.വിജീഷ്, വേളൂക്കര മേഖല സെക്രട്ടറി കെ.എസ്.സുമിത് എന്നിവർ പങ്കെടുത്തു.

ദേശീയ ഡെങ്ക്യൂ ഡെ ആചരിച്ചു

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ദേശീയ ഡെങ്ക്യൂ ഡെ ആചരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട മാർക്കറ്റ് ആരോഗ്യ വിഭാഗം വൃത്തിയാക്കി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർ , ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഇടതുപക്ഷ സർക്കാരിന്‍റെ രണ്ടാം വാർഷികദിനം ഇരിങ്ങാലക്കുടയിൽ യു ഡി എഫ് വഞ്ചനാദിനമായ് ആചരിച്ചു

ഇരിങ്ങാലക്കുട : രണ്ട് വർഷത്തെ ഇടതുപക്ഷ ഭരണം കേരളത്തിന് നൽകിയത് കസ്റ്റഡി മരണങ്ങളും അരക്ഷിതാവസ്ഥകളുമാണെന്നും കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ. ഇടതുപക്ഷ സർക്കാരിന്‍റെ രണ്ടാം വാർഷികദിനം ഇരിങ്ങാലക്കുടയിൽ യു ഡി എഫ് വഞ്ചനാദിനമായ് ആചരിക്കുന്നതിന്‍റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി ഭവനിൽ നിന്നാരംഭിച്ച റാലി വൈദ്യുതി ഭവനിൽ അവസാനിച്ചു. ഇവിടെ ചേർന്ന പ്രതിഷേധ യോഗത്തിൽ കെ കെ ശോഭനൻ അദ്ധ്യക്ഷത വഹിച്ചു.

പേഷ്ക്കാർ റോഡിലെ ഓടകളിലേക്ക് വീണ്ടും ഹോട്ടലുകൾ മാലിന്യം ഒഴുക്കി വിടുന്നു

ഇരിങ്ങാലക്കുട : നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിരന്തര മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് പേഷ്ക്കാർ റോഡരികിലെ ഓടകളിലേക്ക് ഹോട്ടലുകൾ മാലിന്യങ്ങൾ ഒഴുക്കിവിടുന്നു. രണ്ട് ദിവസം മുൻപ് കൂടൽമാണിക്യം റോഡിലെ ഹോട്ടൽ ശരവണഭവനിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് പൊതു കാനയിലേക്ക് മാലിന്യങ്ങൾ പമ്പ് ചെയുന്നത് വാർഡ് കൗൺസിലറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നഗരസഭ ഈ ഹോട്ടലിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇത് അവഗണിച്ച് വ്യാഴാഴ്ച രാത്രി ഇവർ ഓടയിലേക്ക് മാലിന്യങ്ങൾ തള്ളി വിട്ടതിന്റെ ഫലമാണ് പേഷ്ക്കാർ റോഡിലെ ഓടകൾ

തരണനെല്ലൂർ കോളേജിലെ ഡിഗ്രി മാനേജ്‌മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷകൾ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻ്സ് കോളേജിലെ ഡിഗ്രി മാനേജ്‌മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷകൾ വിതരണം ആരംഭിച്ചു. ബി എസ് സി ഫുഡ് ടെക്‌നോളജി, മൈക്രോബിയോളൊജി, ബിയോകെമിസ്ട്രി, , ബി കോം കമ്പ്യൂട്ടർ,ഫിനാൻസ് കോ ഓപ്പറേഷൻ , ബി ബിഎ, ബി സിഎ, ബിഎ മൾട്ടീമീഡിയ എന്നീ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ കോളേജ് ഓഫീസിൽ നിന്നോ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ

Top