കെഎസ്ആർടിസി സബ് ഡിപ്പോയെ തകർക്കാൻ ശ്രമിക്കുന്നത് ഇരിങ്ങാലക്കുടയോടുള്ള വെല്ലുവിളി – തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : സബ് ഡിപ്പോയാക്കി ഉയർത്തി എ ടി ഒ യുടെ പുതിയ തസ്തി സൃഷ്ടിച്ച് എ ടി ഒ യെ നിയമിക്കുകയും ചെയ്തിരുന്ന ഇരിങ്ങാലക്കുട കെഎസ്ആർടിസിയെ തകർച്ചയിലേക്ക് നീക്കുന്നത് അതിന്റെ ഗുണം ഇരിങ്ങാലക്കുടക്കാർ അനുഭവിക്കരുതെന്ന ഗൂഢലക്ഷ്യത്തോടെയാണെന്നും അത് നാട്ടുകാരോടുള്ള കടുത്ത വെല്ലുവിളിയാണെന്നും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ. കെഎസ്ആർടിസിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഏകദിന കൂടിയാട്ട പഠന ആസ്വാദന ശിൽപശാല 27ന്

ഇരിങ്ങാലക്കുട : മാധവമാതൃഗ്രാമം കൂടിയാട്ടം-നാട്യശാസ്ത്രം എന്നിവ കേന്ദ്രീകരിച്ച് 12 വയസ്സ് മുതലുളള വിദ്യാർത്ഥികൾക്കായി മെയ് 27 ഞായറാഴ്ച ഏകദിന ശിൽപശാല മണ്ണാത്തിക്കുളം വാൾഡനിൽ സംഘടിപ്പിയ്ക്കുന്നു. കൂടിയാട്ടത്തിന്‍റെ സങ്കേതങ്ങളെ ലളിതമായ രീതിയിൽ വിവരിച്ച് വരും തലമുറയ്ക്ക് കാഴ്ചയിൽ തന്നെ മനസ്സിലാക്കാനും, വിവിധ മേഖലയിൽ പ്രയോക്താക്കളായ വിദ്യാർത്ഥികൾക്ക് ഈ സങ്കേതങ്ങളുടെ പ്രയോജനം അതാത് മേഖലകളിൽ പ്രയോഗിച്ച് പാടവം നേടാനും, പത്ത് കൊല്ലങ്ങൾക്ക് അപ്പുറം ഈ കല ജനമനസ്സുകളിൽനിന്ന് അകന്നുപോകാതിരിയ്ക്കാനും ഈ ശില്പശാല പ്രയോജനപ്പെടുത്താൻ

ഇരിങ്ങാലക്കുടയുടെ നേർസാക്ഷ്യങ്ങളുമായ് ചരിത്ര ചിത്രപ്രദർശനം

ഇരിങ്ങാലക്കുട : നിശാഗന്ധി ഇരിങ്ങാലക്കുട മാന്വൽ പ്രകാശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലെ അപൂര്‍വ രേഖകളുടെ അടിസ്ഥാനത്തില്‍ ഒരുക്കിയ ചരിത്ര ചിത്രപ്രദർശനം ടൗൺ ഹാളിൽ നടന്നു. സിനിമ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മാന്വലിൽ ഉൾപെടുത്തുവാനായ് ശേഖരിച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 150 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. 1957 ൽ ഇരിങ്ങാലക്കുടയിൽ എത്തിയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനും മകൾ ഇന്ധിരാഗാന്ധിക്കും ഇരിങ്ങാലക്കുട നഗരസഭ നൽകിയ സ്വീകരണ സ്വീകരണ ചിത്രം , 1938

ട്രെയിൻ ഡ്രൈവറുടെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ‘ട്രെയിൻ ഡ്രൈവേഴ്സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : ഔദ്യോഗിക ജീവിതത്തിനിടയിൽ റെയിൽ ട്രാക്കിൽ മുപ്പതോളം പേരുടെ മരണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഇല്ലിജ എന്ന ട്രെയിൻ ഡ്രൈവറുടെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന സെർബിയൻ ചിത്രമായ 'ട്രെയിൻ ഡ്രൈവേഴ്സ് ഡയറി ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് റോഡിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. 2016ൽ പുറത്തിറങ്ങിയ ചിത്രം പ്രാഗ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പെടെ മൂന്ന്

ആനന്ദപുരത്ത് ഫുട്ബോൾ പരിശീലന പദ്ധതിക്ക് തുടക്കമായി

ആനന്ദപുരം : വിദ്യാർത്ഥികളിൽ സമഗ്ര കായികപരിശീലനം ലക്ഷ്യമിട്ട് റൂറൽ ബാങ്കും ആനന്ദപുരം സ്പോർട്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്ബോൾ പരിശീലന പദ്ധതിക്ക് തുടക്കമായി. മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോമി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, കോർഡിനേറ്റർമാരായ ശാരിക രാമകൃഷ്ണൻ, എബിൻ ജോൺ എന്നിവർ സംസാരിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി.കെ.അനിലാണ്

നെൽവയൽ തണ്ണീർത്തട നിയമം വികസനത്തിന്‍റെ പേരിൽ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കർഷകതൊഴിലാളികൾ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിങ്ങാലക്കുട : നെൽവയൽ തണ്ണീർത്തട നിയമം കർശനമായി നടപ്പിലാക്കണമെന്നും ലൈഫ് പദ്ധതിയിൽ അർഹരായവർക്ക് വീടും ഭൂമിയും നൽകണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ ബി കെ എം യു ന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മാർച്ചിലും ധർണ്ണയിലും കർഷക തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു. സി പി

വെസ്റ്റ് കോമ്പാറ റസിഡന്‍സ് അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : വെസ്റ്റ് കോമ്പാറ റസിഡന്‍റ്സ് അസോസിയേഷൻ ഉദ്‌ഘാടനവും പഠനോപകാരണകളുടെ വിതരണവും വയോജനങ്ങളെ ആദരിക്കലും നടന്നു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാതിലകൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ എം ബി മുഖ്യാതിഥിയായിരുന്നു. റസിഡറസിഡന്‍റ്സ്  അസോസിയേഷൻ പ്രസിഡണ്ട് പയസ് പി ഒ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കെ ആർ സ്വാഗതവും ട്രഷറർ രാജു വി.ആർ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.

വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിടിച്ചെടുത്തു, പ്രതി പിടിയിൽ

പുല്ലൂർ : ആനൂരുളി, അമ്പലനട ലക്ഷം വീട് കോളനി റോഡിൽ കല്ലിങ്ങപ്പുറം സന്തോഷിന്‍റെ വീട്ടുപറമ്പിൽ നിന്ന് 25 സെന്‍റിമീറ്റർ, 22 സെന്‍റിമീറ്റർ, 8 സെന്‍റിമീറ്റർ കഞ്ചാവുചെടികൾ ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ എം ഒ വിനോദും പാർട്ടിയും ചേർന്ന് പിടികൂടി. പറമ്പ് ഉടമസ്ഥനായ സന്തോഷിന്‍റെ മകൻ അമിത്ത് എന്നയാളെ പ്രതിയായ് കേസ് രജിസ്റ്റർ ചെയ്തു. എക്‌സൈസ് വരുന്നതറിഞ്ഞ് രക്ഷപെട്ട പ്രതിയെ പിന്നീട് പിടികൂടി. പ്രതിയായ അമിത്തിന്‍റെ പേരിൽ NDPS കേസുകൾ നിലവിലുണ്ട്. എക്‌സൈസ്

Top