ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയി ചുമതലയേറ്റ ഡോ. മാത്യു പോള്‍ ഊക്കനെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന അനുമോദിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാല്‍ ആയി ചുമതലയേറ്റ ഡോ. മാത്യു പോള്‍ ഊക്കനെ ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ പ്രൊഫ. വി. പി. ആന്റോ, സെക്രട്ടറി, ജെയ്‌സണ്‍ പാറേക്കാടന്‍, വൈസ് പ്രിസിഡന്റ്, അഡ്വ. പി. ജെ. തോമസ്, ജോയിന്റ് സെക്രട്ടറി അഡ്വ. ടി. ജെ. തോമസ്, അഡ്വ. സുനില്‍ കോലുക്കുളങ്ങര, രാജു കിഴക്കേടത്ത് എന്നിവര്‍ സംബന്ധിച്ചു

മാസങ്ങളോളം തകർന്നു കിടന്ന ഫുട്പാത്തിലെ സ്ലാബ് മാറ്റി

ഇരിങ്ങാലക്കുട : അധികൃതരുടെ കടുത്ത അവഗണന മൂലം നഗരഹൃദയത്തിലെ പ്രധാന വീഥിയിലെ ഫുട്പാത്തിൽ അപകടകെണിയായ് തകർന്ന് കിടന്നിരുന്ന സ്ലാബ് ബുധനാഴ്ച വാർഡ് കൗൺസിലർ ഇടപെട്ടാണ് മാറ്റി സ്ഥാപിച്ചത്. ടൗൺ ഹാളിനു പുറകിലെ കല്ലട ജങ്ഷന് സമീപത്തെ വൺവേ ആരംഭിക്കുന്നിടത്താണ് റോഡരികിലെ സ്ലാബ് പൊളിഞ്ഞ് ഗർത്തം രൂപപ്പെട്ട് വഴിയാത്രക്കാർക്ക് ഭീഷണിയായ് തുടർന്നിരുന്നത്. കമ്പികൾ പുറത്തായ തകർന്ന സ്ലാബ് വഴിയരികിൽ കിടക്കുന്നത് അപകടസാധ്യത വർദ്ധിപ്പിച്ചിരുന്നു. . തുരുമ്പെടുത്ത ഒരു ടാർ വീപ്പ കൊണ്ട്

കൂടൽമാണിക്യം കീഴേടമായ കീഴ്മാട് ശ്രീ വെള്ളൂപ്പാടത്ത് ഭഗവതി ക്ഷേത്രത്തിൽ ആത്മീയ പ്രഭാഷണം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കീഴേടമായ ആലുവ കീഴ്മാട് ശ്രീ വെള്ളൂപ്പാടത്ത് ഭഗവതി ക്ഷേത്രത്തിൽ ആചാര്യൻ പള്ളിക്കൽ സുനിൽ നടത്തുന്ന ആത്മീയ പ്രഭാഷണം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. അന്യാധീനപ്പെട്ടു പോയിരുന്ന കീഴ്മാട് ക്ഷേത്രത്തിന്റെ 4.23 ഏക്കർ സ്ഥലം നിയമനടപടികളുടെ സഹായത്തോടെ കൂടൽമാണിക്യം ദേവസ്വത്തിനു അനുകൂലമായ വിധി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. കൂടൽമാണിക്യം ദേവസ്വത്തിന്റെ ഈ ഭൂമി വർഷങ്ങൾക്കു മുൻപ് കയ്യേറുകയും പിനീട് അന്യാധീനപ്പെട്ടു

എ ഐ വൈ എഫ് മെമ്പർഷിപ്പ് ക്യമ്പയിന് കാറളം പഞ്ചായത്തിൽ ആവേശകരമായ തുടക്കം

കാറളം : എ ഐ വൈ എഫ് മെമ്പർഷിപ്പ് ക്യമ്പയിന് കാറളം പഞ്ചായത്തിൽ ആവേശകരമായ തുടക്കം. പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിലെ 7 യൂണിറ്റുകളായ കാറളം സെൻ്റർ, കിഴക്കുമുറി, ചെമ്മണ്ട,തെക്കുമുറി, തൃത്താണിപാടം, പടിഞ്ഞാട്ടുമുറി, കോഴികുന്ന് എന്നിവടങ്ങളിൽ അംഗത്വ പ്രവർത്തനം ആരംഭിച്ചു. രാവിലെ മുതൽ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടു. 400ഓളം മെമ്പർഷിപ്പ് ആദ്യ ദിനം ചേർക്കപ്പെട്ടു.

നടനകൈരളിയില്‍ പതിനാറാമത് നവരസ സാധന ശില്‍പ്പശാല തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : നാട്യാചാര്യന്‍ വേണുജിയുടെ കീഴില്‍ നവരസങ്ങളില്‍ കേന്ദ്രീകരിച്ച പതിനാറാമത് അഭിനയ ശില്‍പ്പാശാല പ്രശസ്ത ഭരതനാട്യാചാര്യ ചിത്രാ സുന്ദരം (യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍) ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നാട്യശാസ്ത്രവും കൂടിയാട്ടവും കൊടുങ്ങല്ലൂര്‍ അഭിനയക്കളരിയുടെ സംഭാവനയായ സ്വരവായുവും സമന്വയിപ്പിച്ച് വേണുജി രൂപം നല്‍കിയ നവരസ സാധനയുടെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാലയില്‍ ഭരതനാട്യാചാര്യ ചിത്രാ സുന്ദരം ഉള്‍പ്പെടെ യുവ ഭരതനാട്യം നര്‍ത്തകികളായ താന്യ സക്‌സേന, ജാനനി കോമര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കൂടാതെ കേരളീയരും

ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകൾ- “കവിതാസംഗമം” പുസ്തകപ്രകാശനം ഞായറാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകൾ ഉൾകൊള്ളുന്ന സമാഹാരം "കവിതാസംഗമം" സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ മെയ് 20 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ്ആൻഡ് എസ് ഹാളിൽ കവി സെബാസ്റ്റ്യൻ, പ്രൊഫ. സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു. പി.കെ ഭരതൻമാസ്റ്റർ ഉദ്‌ഘാടനം ചെയുന്ന ചടങ്ങിൽ ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും, സാഹിത്യനിരൂപകനുമായ കെ.ഹരി പുസ്തകപരിചയം നടത്തും. പുറംചട്ട രൂപകൽപന ചെയ്ത രവീന്ദ്രൻ വലപ്പാട്, കവി പി

എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്കി ബിജെപിയുടെ ആദരം

ഇരിങ്ങാലക്കുട : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥിനിക്ക് ബിജെപിയുടെ ആദരം. മാപ്രാണം സ്വദേശിയായ വെള്ളാഞ്ചേരി സെന്തിൽ കുമാറിന്‍റെയും, മിനിയുടെയും മകളായ അമൃത വി എസ് നെയാണ് ബിജെപി 48-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്. മാപ്രാണം ഹോളിക്രോസ്സ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് അമൃത. ബൂത്ത് പ്രസിഡണ്ട് കണ്ണൻ.കെ.പി . മണ്ഡലം സെക്രട്ടറി സുനിൽ ഇല്ലിക്കൽ, മുനിസിപ്പൽ പ്രസിഡണ്ട് വി.സി.രമേഷ്, വിക്രം, കർണ്ണൻ.

റോഡരികിലെ സ്ലാബ് തകർന്നീട്ട് മാസങ്ങൾ : അപകടക്കെണി തുടരുന്നു

ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ ഏറെ തിരക്കുള്ള ടൗൺ ഹാളിനു പുറകിലെ കല്ലട ജംഗ്‌ഷനിലെ വൺവേ റോഡരികിലെ സ്ളാബ് തകർന്നീട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. സമീപത്തെ മെട്രോ ആശുപത്രിയിലേക്ക് പോകുന്ന രോഗികളും സ്കൂൾ തുറന്നാൽ ഗേൾസ് സ്കൂളിലേക്ക് വിദ്യാർത്ഥികൾ പോകുന്ന പ്രധാന വഴിയാണിത്. സ്ലാബ് തകർന്ന് മൂന്നടിയോളം താഴ്ചയുള്ള ഗർത്തം അപകടകെണിയായി തുടരുകയാണ്. കമ്പികൾ പുറത്തായ തകർന്ന സ്ലാബ് വഴിയരികിൽ കിടക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. തുരുമ്പെടുത്ത ഒരു ടാർ വീപ്പ

കെ എസ് ഇ ലിമിറ്റഡ് ജീവനക്കാരൻ അന്തരിച്ചു

ഇരിങ്ങാലക്കുട : കെ എസ് ഇ ലിമിറ്റഡ് കൊരട്ടി യൂണിറ്റിലെ ജീവനക്കാരനായ മാപ്രാണം, മാടായിക്കോണം സ്വദേശി എസ് കെ ദാസൻ(52) അന്തരിച്ചു. ശവസംസ്ക്കാര കർമ്മം വടൂക്കരയിൽ നടത്തി. ഭാര്യ: സന്ധ്യ, മക്കൾ : ആദർശ്, ആതിര, ആദിൽ.

Top