ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി കൗൺസിലിൽ തര്‍ക്കം, എല്ലാ കുറ്റങ്ങളും ഏറ്റെടുത്ത് സെക്രട്ടറി

ഇരിങ്ങാലക്കുട : കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി തര്‍ക്കം, ചെയര്‍പേഴ്‌സണ്‍ ഫയല്‍ പൂഴ്ത്തിയെന്ന് എല്‍. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരെന്ന് യു. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്ന് സെക്രട്ടറി. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബൈപ്പാസ്സ് റോഡിലെ കെട്ടിന നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട് എല്‍. ഡി. എഫ്, യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ

മെയിന്‍ റോഡില്‍ എം. എല്‍. എ. യുടെ പ്രാദേശിക വികസന ഫണ്ടു ഉപയോഗിച്ച് വിരിച്ച ടൈല്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം

ഇരിങ്ങാലക്കുട : ബസ്സ് സ്റ്റാന്‍ഡിനു സമീപം മെയിന്‍ റോഡില്‍ എം. എല്‍. എ. യുടെ പ്രാദേശിക വികസന ഫണ്ടു ഉപയോഗിച്ച് ആൽതറയുടെ സമീപത്തു വിരിച്ച ടൈല്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ കോൺഗ്രസ് അംഗവും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനുമായ അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. നഗരസഭ വിട്ടു നല്‍കിയ റോഡില്‍ പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് നഗരസഭ നടത്തിയ

കെഎസ്ആർടിസി സബ് ഡിപ്പോയോടുള്ള അവഗണനക്കെതിരെ വ്യാഴാഴ്ച കേരള കോൺഗ്രസ് ധർണ

ഇരിങ്ങാലക്കുട : കെഎസ്ആർടിസി സബ് ഡിപ്പോയോടുള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച ധർണ നടത്തും. രാവിലെ 10 ന് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിക്കും.

ക്ഷേത്രഭൂമി പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനം പിൻവലിക്കുക : വിശ്വ ഹിന്ദു പരിഷത്ത്

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിന്‍റെ സ്ഥലത്ത് സ്വകാര്യ കമ്പനിക്ക് പെട്രോൾ പമ്പ് നടത്താനും ഷോപ്പിംഗ് കോംപ്ലെക്സ് പണിയാനും കൊടുക്കാനുള്ള ദേവസ്വത്തിന്‍റെ തീരുമാനം പിൻവലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്തിന്‍റെ ഇരിങ്ങാലക്കുടയിൽ നടന്ന പ്രഖണ്ഡ് പ്രവർത്തക യോഗം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പാട്ടത്തിനു കൊടുക്കുകയല്ല കൊടുത്തത് തിരിച്ചു വാങ്ങുകയാണ് വേണ്ടതെന്നും യോഗത്തിൽ അഭിപ്രായം വന്നു. ജില്ലാ പ്രസിഡണ്ട് എ പി ഗംഗാധരൻ ആമുഖ പ്രഭാഷണം നടത്തി.

അദ്ധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കന്ററി സ്കൂളിലേക്ക് UPSA യോഗ്യതയുള്ള അദ്ധ്യാപകരിൽനിന്നും നിലവിലുള്ള ഒഴിവിലേക്ക് ( മലയാളം, കണക്ക് ) അപേക്ഷകൾ ക്ഷണിക്കുന്നു. 7 ദിവസത്തിനകം അപേക്ഷിക്കേണ്ടതാണ്. വിലാസം : ദി മാനേജർ, എച്ച് ഡി പി സമാജം എച്ച് എസ് എസ്, എടതിരിഞ്ഞി പി ഒ, ഇരിങ്ങാലക്കുട 680122

നോൺ ടീച്ചിംങ് സ്റ്റാഫ് ജില്ലാ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കേരള എയ്‌ഡഡ്‌ സ്കൂൾ നോൺ ടീച്ചിംങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് തോമസ് മാത്യു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി ഐ ജോയ് അദ്ധ്യക്ഷത വഹിച്ചു. അനധ്യാപക വിദ്യാർത്ഥി അനുപാതം കുറക്കുക, ഹയർ സെക്കൻഡറിയിൽ അനധ്യാപകരെ ഉടൻ നിയമിക്കുക, സ്കൂൾ കലോത്സവ മാനുവലിൽ അനധ്യാപകരെ ഉൾപെടുത്തുക എന്നി ആവശ്യങ്ങൾ സമ്മേളനം ആവശ്യപ്പെട്ടു. മുൻസിപ്പൽ കൗൺസിലർ സോണിയ ഗിരി, സംസ്ഥാന സെക്രട്ടറി എൻ വി

നന്തിക്കര ഗവൺമെന്‍റ് പ്രീ മെട്രിക്ക് ഹോസ്റ്റലിലേക്ക് 2018 -19 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

നന്തിക്കര : പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുമായി പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള നന്തിക്കര ഗവൺമെന്‍റ് പ്രീ മെട്രിക്ക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിനായി 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടിക ജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 % സീറ്റുകൾ മറ്റ് വിഭാഗങ്ങൾക്കായ് നീക്കി വച്ചീട്ടുണ്ട് നിലവിൽ 22 പട്ടിക ജാതി വിദ്യാർത്ഥികളുടെയും 2 മറ്റ് വിഭാഗത്തിന്‍റെയും ഒഴിവുകളാണുള്ളത്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് താമസം, ഭക്ഷണം,

ഗ്രാമം കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യചർച്ച സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൊഞ്ഞനം ക്ഷേത്രമൈതാനിയിലെ മുത്തശ്ശി മാവിൻചുവട്ടിൽ ഗ്രാമം കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യചർച്ചയുടെ ഭാഗമായി 'നന്നങ്ങാടികൾ' എന്ന രാജേഷ് തെക്കിനിയേടത്തിന്‍റെ പുതിയ നോവലിനെ എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ കെ ഹരി പരിചയപ്പെടുത്തി സംസാരിച്ചു. പ്രശസ്തരായ കവികളും, എഴുത്തുകാരും, വായനക്കാരും കഥയിലെ കാലഘട്ടവും, പ്രമേയവും, കഥാപാത്രങ്ങളും, അവതരണവും, ഭാഷയും വിലയിരുത്തി സംസാരിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ. അരുൺ ഗാന്ധിഗ്രാം, രാധാകൃഷ്ണൻ വെട്ടത്ത് , പി എൻ സുനിൽ എന്നിവർ

Top