ആർദ്രം സംസ്ഥാനത്തിന് മാതൃകയാക്കാൻ പറ്റുന്ന കാരുണ്യ പദ്ധതി : സി എൻ ബാലകൃഷ്‌ണൻ

ഇരിങ്ങാലക്കുട : മരുന്ന് വാങ്ങാൻ പണമില്ലാത്ത നിർധനരായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി മരുന്ന് നൽകുന്ന ആർദ്രം പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് മുൻ സഹകരണ മന്ത്രി സി എൻ ബാലകൃഷ്‌ണൻ പറഞ്ഞു. ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും ദയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണസംഘങ്ങൾ ആർജ്ജിക്കുന്ന ലാഭം സമൂഹത്തിനു വേണ്ടി വിനിയോഗിക്കാൻ സഹകരണ സംഘങ്ങൾക്ക് ധാർമിക ബാധ്യതയുണ്ടെന്ന് സി.എൻ

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ഗ്യാസ് ക്രിമിറ്റോറിയം രണ്ട് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും

ഇരിങ്ങാലക്കുട : എസ് എൻ ബി എസ് സമാജം ഒരു കോടി രൂപ ചിലവിൽ പണി പൂർത്തികരിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം ജൂലൈ മാസത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് സമാജ ഭാരവാഹികൾ പറഞ്ഞു. നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിനോട് ചേർന്ന് 1985 മുതൽ നഗരസഭ അനുവദിച്ച കൊടുത്ത 50 സെന്‍റ് സ്ഥലത്ത് പ്രവർത്തിച്ചു വരികയായിരുന്ന എസ് എൻ ബി എസ് സമാജം ശ്‌മശാനത്തിലാണ് ഗ്യാസ് ക്രിമിറ്റോറിയം ഇപ്പോൾ പണി

കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച മൃദംഗ അരങ്ങേറ്റം ശ്രദ്ദേയമായ്

ഇരിങ്ങാലക്കുട : കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ അവതരിപ്പിച്ച മൃദംഗ അരങ്ങേറ്റം ശ്രദ്ദേയമായ്. പ്രശസ്ത പുല്ലാംകുഴൽ വിദ്വാൻ രമണി ത്യാഗരാജന്‍റെ സംഗീതക്കച്ചേരിക്ക് മൃദംഗത്തിലും ഘടത്തിലും ഗഞ്ചിറയിലും പക്കമേളമൊരുക്കിയാണ് കളരിയിലെ വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചത്. മൂന്നാല് വർഷത്തെ പഠനം കൊണ്ടാണ് രമണി ത്യാഗരാജന്‍റെ പുല്ലാംകുഴൽ വാദനത്തിന് പക്കമേളമൊരുക്കാൻ കളരിയിലെ വിദ്യാർത്ഥികളായ ഭാരത് കൃഷ്‌ണ, സംഗമേശ് കൃഷ്‌ണ, നവനീത് കൃഷ്‌ണ, ശ്രീഹരി കെ എസ് എന്നിവർ മൃദംഗത്തിലും സേനാപതി ഘടത്തിലും വിശ്വജിത്ത് ഗഞ്ചിറയിലും

ഖാദർ പട്ടേപ്പാടം രചിച്ച 40 ഗാനങ്ങളുടെ ഓഡിയോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഖാദർ പട്ടേപ്പാടം രചിച്ച നാല്പത് ഗാനങ്ങളുടെ ഓഡിയോ പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ ഹരി ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സുരേഷ് പി.കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നളിനി ബാലകൃഷ്ണൻ, കെ.കെ.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. വിദ്യാധരൻ മാസ്റ്റർ, എ.അനന്തപത്മനാഭൻ, അസീസ്ബാവ, ജോജി ജോൺസ്, പ്രസാദ് ഞെരുവശ്ശേരി, മുരളീധരൻ, റിയാദ്, കെ.രാജലക്ഷ്മി എന്നിവർ ഈണം നല്കിയ ഗാനങ്ങളൂടെ ആലാപനം

ഏകദിന പ്രാണായാമ ധ്യാനപരിശീലനം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെയ് 19 ന്

ഇരിങ്ങാലക്കുട : ശിവാനന്ദ ഇന്‍റർനാഷണൽ സ്കൂൾ ഓഫ് ചാരിറ്റബിൾ ട്രസ്റ്റ് കേരളയുടെയും ഇരിങ്ങാലക്കുട നഗരസഭയുടെയും ആഭിമുഖ്യത്തിൽ ആർഷയോഗ ഗുരുകുലം ട്രസ്റ്റ്, ഇരിങ്ങാലക്കുട കേന്ദ്രങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആചാര്യ എം സുരേന്ദ്രനാഥ് നയിക്കുന്ന ഏകദിന പ്രാണായാമ ധ്യാനപരിശീലനം മെയ് 19 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 4:30 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടത്തുന്നു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ജില്ലാ

ദ്വിദിന സംഗീത പഠനശിബിരം മെയ് 26 , 27 ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയ തമ്പുരാൻ കോവിലകത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി നയിക്കുന്ന ദ്വിദിന സംഗീത പഠന ശിബിരം മെയ് 26 , 27 തിയ്യതികളിൽ സംഘടിപ്പിക്കുന്നു. മെയ് 26 ശനിയാഴ്ച 9 :30 മുതൽ 1 മണി വരെ മഹാരാജ സ്വാതി തിരുനാളിന്റെ അപൂർവ്വകൃതികൾ, 2 മണി മുതൽ 4 മണി വരെ ത്രിമൂർത്തികളുടെ കൃതികൾ എന്നിവയുടെ

കാടുനിറഞ്ഞ് കെ.എല്‍.ഡി.സി. കനാല്‍; കൃഷിക്ക് ഭീഷണിയായി നീര്‍നായകളും നീലക്കോഴികളും

കാറളം : ചെമ്മണ്ട കായല്‍ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെ.എല്‍.ഡി.സി. കനാലില്‍ ചണ്ടിയും കാടും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടീട്ട് വര്‍ഷങ്ങളായി. പുല്ലത്തറ പാലം മുതല്‍ ചെമ്മണ്ട പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് ഈ അവസ്ഥ. വര്‍ഷങ്ങളായി ഈ അവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ചണ്ടിയും കാടും നീക്കം ചെയ്യാന്‍ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കനാലിനുള്ളില്‍ കാടും മരങ്ങളും നിറഞ്ഞതോടെ നീലക്കോഴികളുടേയും നീര്‍നായ്ക്കളുടേയും ശല്യം രൂക്ഷമായതായി

Top