ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെൻറ്റിൽ ആരാധന ഇരിങ്ങാലക്കുട ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : ഫീനിക്‌സ് ക്ലബ് കാട്ടുങ്ങച്ചിറയും മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി അയ്യൻകാവ് മൈതാനിയിൽ നടത്തിയ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെൻറ്റിൽ ആരാധന ഇരിങ്ങാലക്കുട ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ആരാധന എതിരാളികളായ ബിഗ് ബാഷ് തൃപ്രയാർ ടീമിനെ ബാറ്റിംഗ് അയ്യിച്ചു. ആറു ഓവറിൽ ബിഗ് ബാഷ് തൃശ്ശൂർ 7 വിക്കറ്റ് 46 റൺസ് അടിച്ചു. സെക്കന്റ്‌ ബാറ്റ് ചെയ്ത ആരാധന 5 ഓവറിൽ 47 റൺസ് എടുത്ത് വിജയികളായി.

കച്ചേരിവളപ്പിലെ മഴമാപിനി സിവിൽ സ്റ്റേഷനിലെക്ക് മഴക്കാലത്തിനു മുൻപ് മാറ്റിസ്ഥാപിക്കും

ഇരിങ്ങാലക്കുട : ദശാബ്ദങ്ങളായ് ആൽത്തറക്ക് സമീപത്തെ കച്ചേരിവളപ്പിൽ സ്ഥിതിചെയ്യുന്ന മുകുന്ദപുരം താലൂക്കിലെ മഴമാപിനി മഴക്കാലമാരംഭിക്കുന്നതിനു മുൻപ് സിവിൽ സ്റ്റേഷനിലെക്ക് മാറ്റി സ്ഥാപിക്കാനുള്ള അവസാന പണിയിലാണ് അധികൃതർ. മഴയുടെ ലഭ്യത കൃത്യമായ് അളന്നെടുക്കുന്ന ഉപകാരണമാണ് മഴമാപിനി. കഴിഞ്ഞ ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽ  പെയ്തത് 46 എം എം മഴയാണ്. ആദ്യകാലത്ത് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത് കച്ചേരി പറമ്പിന് അടുത്തായതിനാലാണ് ഇവിടെ ഇത് സ്ഥാപിച്ചത്. കച്ചേരിവളപ്പിലെ കോടതി കെട്ടിടത്തിന് മുന്നിൽ കമ്പി വേലിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന

ലഹരിക്കും മയക്കുമരുന്നിനും എതിരെ പോരാട്ടം ശക്തമാക്കും – ഡി.വൈ.എഫ്.ഐ മുരിയാട് മേഖലാ സമ്മേളനം

മുരിയാട് : ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാട്ടം ശക്തമാക്കാൻ ഡി.വൈ.എഫ്.ഐ മുരിയാട് മേഖലാ സമ്മേളനം തീരുമാനിച്ചു. മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും അടിമകളാക്കി യുവത്വത്തെ മാറ്റാനുള്ള സാമ്രാജ്യത്വ നീക്കം ലോകത്തിന്റെ സമത്വസുന്ദരമായ ഭാവിയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ സമൂഹവും രംഗത്തിറങ്ങണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുരിയാട് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. മുരിയാട് അണ്ടികമ്പനി പ്രദേശത്ത് നടന്ന പൊതുസമ്മേളനം

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌൺസിൽ വാർഷിക സംഗമം നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌൺസിലിന്റെ വാർഷിക സംഗമം പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. സുരേഷ് പി.കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.എൻ ഹരി.പുതിയ പദ്ധതികൾ വിശദീകരിച്ചു. 2017 - 18 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും 2018 -19ലെ ബഡ്ജറ്റും താലൂക്ക് സെക്രട്ടറി ഖാദർ പട്ടേപ്പാടം അവതരിപ്പിച്ചു. നളിനി ബാലകൃഷ്ണൻ സ്വാഗതവും കെ,കെ,ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. ജില്ലയിലെ മലയോരമേഖലയിലെ പട്ടിക വർഗ്ഗ ലൈബ്രാറിക്ക് ഇരിങ്ങാലക്കുടയിലെ സിന്ധു ഹരി സംഭാവന

മുരിയാട് മണ്ഡലം പൂല്ലൂർ മേഖല കോൺഗ്രസ്സ് ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു

പൂല്ലൂർ : മുരിയാട് മണ്ഡലം പൂല്ലൂർ മേഖല ആരോഗ്യ സദസ്സിന്‍റെ ഉദ്ഘാടനം കോൺഗ്രസ്സ് പാർലിമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് നിർവഹിച്ചു. ആരോഗ്യ സദസ്സിന്റെ ഭാഗമായി നേത്രരോഗനിർണ്ണയ ക്യാമ്പും നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നും തിമിര ശാസത്രക്രിയ ആവശ്യമുള്ളവർക്ക് ചാലക്കുടി ഐവിഷൻ ആശുപത്രിയിൽ കൊണ്ടുപോയി ഓപ്പറേഷൻ ചെയ്ത് കൊടുക്കും. കോൺഗ്രസ്സിന്റെ പ്രവർത്തകർ സനദ്ധസേന രൂപികരിക്കുവാനും പ്രവർത്തിക്കാനും തീരുമാനിച്ചു മുരിയാട് മണ്ഡലം ജനറൽ സെക്രട്ടിയായ കെ കെ വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ച

Top