ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം മെയ് 28ന്

ഇരിങ്ങാലക്കുട : പുതുതായി ഇരിങ്ങാലക്കുട ആസ്ഥാനമാക്കി രൂപീകരിക്കുന്ന ജില്ലയിലെ രണ്ടാമത്തെ റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം മേയ് 28ന് 3 മണിക്ക് നടക്കും. ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷനിലുള്ള മുകുന്ദപുരം താലൂക്ക് ആസ്ഥാനത്തും ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലുമായിട്ടാണ് ഉദ്ഘാടനച്ചടങ്ങുകള്‍. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ. മാര്‍, തദ്ദേശ സ്ഥാപന മേധാവികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവരെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ മുകുന്ദപുരം താലൂക്ക് കോണ്‍ഫറന്‍സ്

പരോള്‍നാളുകളില്‍ സ്‌നേഹചിത്രമൊരുക്കി ഷാ തച്ചില്ലം ശ്രദ്ധേയനാകുന്നു

ഇരിങ്ങാലക്കുട : അനുഭവങ്ങളുടെ അഭ്രപാളികളില്‍ പരിമിതമായ പരോള്‍ദിനങ്ങളുപയോഗിച്ച് മൈനാകം എന്ന ഹൃസ്വചിത്രമെടുത്ത് ഷാ തച്ചില്ലം ചരിത്രമാകുന്നു. ചീമേനി തുറന്ന ജയിലിലെ അന്തേവാസിയാണ് തൊമ്മാന സ്വദേശിയായ ഷാ തച്ചില്ലം. ജയില്‍ ചരിത്രത്തില്‍ ആദ്യമായാണ് തടവുപുള്ളി ജയില്‍വാസത്തിനിടയില്‍ ഇതുപോലൊരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ഇതിനുമുമ്പ് ജയിലിലിരുന്നുതന്നെ ഒരു കവിതാസമാഹാരവും ഷാ പ്രസിദ്ധീകരിച്ചിരുന്നു. തടവറയിലെ ധ്യാനനിമിഷങ്ങള്‍ എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനകര്‍മ്മം മാധ്യമശ്രദ്ധ നേടിയിരുന്നു. ജയിലില്‍ നടന്ന പ്രകാശനകര്‍മ്മത്തില്‍ ഡി ഐ ജി ശിവദാസ് തൈപ്പറമ്പില്‍,

കൂടൽമാണിക്യം ക്ഷേത്രത്തിൽ മൃദംഗ അരങ്ങേറ്റം ഞായറാഴ്ച

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഞായറാഴ്ച 6:30 ന് പുല്ലാംകുഴൽ വിദ്വാൻ രമണി ത്യാഗരാജന്‍റെ കച്ചേരിക്ക് പക്കമേളമൊരുക്കി ഭരത് കൃഷ്‌ണ, ശ്രീഹരി കെ.എസ്, നവനീത് കൃഷ്‌ണ, സംഗമേശ് കൃഷ്‌ണ എന്നിവർ മൃദംഗത്തിലും സേനാപതി ഘടത്തിലും വിശ്വജിത് ഗഞ്ചിറയിലും അരങ്ങേറ്റം കുറിക്കുന്നു. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരിയുടെ ആഭിമുഖ്യത്തിലാണ് അരങ്ങേറ്റം. വയലിൻ : കുംഭകോണം നാഗരാജൻ വീരമണി

നിർധനരായ രോഗികൾക്ക് സൗജന്യ മരുന്ന് നൽകുന്ന ആർദ്രം പദ്ധതിയുടെ ഉദ്‌ഘാടനം ശനിയാഴ്ച 4:30 ന്

ഇരിങ്ങാലക്കുട : സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നിരാലംബരും അർഹരുമായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി മരുന്ന് നൽകുന്ന ആർദ്രം പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം മെയ് 12 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4:30 ന് ഠാണാവിലുള്ള നീതി മെഡിക്കൽസിനു സമീപം മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്‌ണൻ  നിർവ്വഹിക്കുന്നു. സംഘം പ്രസിഡന്റ് അഡ്വ. എം എസ് അനിൽകുമാർ അദ്ധ്യക്ഷനായിരിക്കും. തത്സമയം സംപ്രേഷണം ഇരിങ്ങാലക്കുടലൈവ്

അപകടസാധ്യതയുമായ് റോഡരികിലെ ഗർത്തം

അവിട്ടത്തൂർ : എൽ ബി എസ് എം എച്ച് എസ് സ്കൂളിന് സമീപം റോഡരികിലെ ഗർത്തം അപകടസാധ്യതയേറുന്നു. ബി എസ് എൻ എൽ പണികൾക്കുവേണ്ടി കുഴിച്ച കുഴികളാണ് ഇവ. പണി കഴിഞ്ഞതിനു ശേഷം കുഴികൾ വെറുതെ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. മഴ പെയ്തപ്പോൾ മണ്ണ് ഒലിച്ചുപോകുകയും വലിയ കുഴികളാവുകയും ചെയ്തു. പൊതുബുംചിറക്ക് സമീപം ചിറയോരം തട്ടുകടക്ക് അരികിലും ഇതുപോലെയുള്ള കുഴികൾ ഉണ്ട്. കാൽനടക്കാർക്കും ചെറിയ വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ

കത്തോലിക്ക കോൺഗ്രസ് ശതാബ്ദി : എം പി കൊച്ചുദേവസ്സിയുടെ ഛായാചിത്ര പ്രയാണം ഫ്ളാഗ്ഓഫ് ചെയ്തു.

ഇരിങ്ങാലക്കുട : സീറോ മലബാർ സഭയുടെ ഔദ്യോഗിക ആത്മായ പ്രസ്ഥാനമായ കത്തോലിക്ക കോൺഗ്രസ്സിന്‍റെ മെയ് 11 മുതൽ 14 വരെ തൃശൂർ ശക്തൻ തമ്പുരാൻ നഗറിൽനടക്കുന്ന ശതാബ്‌ദി സമാപനസമ്മേളനത്തിൽ സ്ഥാപിക്കാനുള്ള എം പി കൊച്ചുദേവസ്സിയുടെ ഛായാചിത്രം പ്രയാണം ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നിന്നും മാർ പോളി കണ്ണൂക്കാടൻ ഫ്ലാഗ് ഓഫ് ചെയ്തു. പതിമൂന്ന് വർഷക്കാലം ഇരിങ്ങാലക്കുട നഗരസഭ ചെയർമാനും 30 വർഷകാലത്തോളം കൗൺസിലറുമായി പ്രവർത്തിച്ച ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക

ഇനി സംഗമേശന് സ്വന്തം വഴുതനങ്ങ കൊണ്ട് നിവേദ്യം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴുതനങ്ങ നിവേദ്യത്തിനുള്ള വഴുതനങ്ങകൾ കൊട്ടിലക്കൽ പറമ്പിൽനിന്ന്. ഇതിനു വേണ്ടി ആരംഭിച്ച വഴുതനങ്ങ കൃഷിയുടെ ആദ്യ വിളവെടുപ്പ് ശനിയാഴ്ച രാവിലെ ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ ഉദ്‌ഘാടനം ചെയ്തു. ദേവസ്വത്തിന് വേണ്ടി മാനേജർ രാജി സുരേഷ് ഏറ്റു വാങ്ങി. നടവരമ്പിലുള്ള സർക്കാർ സീഡ് ഫാമിൽ നിന്ന് രണ്ടു മാസങ്ങൾക്കു മുൻപാണ് മുന്തിയ ഇനം വഴുതനങ്ങ വിത്തുകൾ ഇവിടെ പാകിയത്. കലാനിലയം ഗോപി ആശാന്‍റെയും വി.

Top