തുമ്പൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാൻറ്റുകളുമായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി നഗരസഭയില്‍ തുമ്പൂര്‍മുഴി മോഡല്‍ എയറോബിക് ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്റ്റാപിക്കും. ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ എഴണ്ണവും, മാര്‍ക്കറ്റ്, സോണല്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ ഒരോന്നു വീതവുമാണ് സ്ഥാപിക്കുക. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കിച്ചന്‍ ബിന്നും, റിങ്ങ് കമ്പോസ്റ്റും സ്ഥാപിക്കും. ഒരു കോടിയോളം രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍

ആറാട്ടുനാളിലെ അക്ഷരശ്ലോക സദസ് : തപസ്യ എട്ടുകാലി മമ്മുഞ്ഞു ചമയുകയാണെന്ന് വിജയഭാരതി അക്ഷരശ്ലോക സാഹിത്യവേദി

ഇരിങ്ങാലക്കുട : കഴിഞ്ഞ 35 വർഷമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആറാട്ടിൻനാൾ സന്ധ്യക്ക് ക്ഷേത്രപാലകന് സമീപം നടന്നു വന്നിരുന്ന അക്ഷരശ്ലോക സദസ് മുടങ്ങി കിടന്നത് ഈ കഴിഞ്ഞ ഉത്സവകാലത്ത് പുനരാംഭിച്ചത് ആരെന്നതിനെ ചൊല്ലി വിവാദം മുറുക്കുന്നു. വിജയഭാരതി അക്ഷരശ്ലോക സാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദസ്,  തപസ്യയാണ് മുൻകൈയെടുത്തതെന്ന് അവർ പറയുന്നത് എട്ടുകാലി മമ്മുഞ്ഞു ചമയലാണെന്ന് വിജയഭാരതി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. വിജയഭാരതി അക്ഷരശ്ലോക സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന ചെങ്ങമനാട് ദാമോദരൻ നമ്പ്യാരുടെ നേതൃത്വത്തിൽ

ഊരകത്ത് പ്രകൃതി സൗഹൃദ ഷോപ്പിങ്

പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ 10, 11 വാർഡുകൾ ഉൾപ്പെടുന്ന ഊരകത്ത് ഇനി പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ ഷോപ്പിങ്. ഇതിന്‍റെ ഭാഗമായി പഞ്ചായത്തിന്‍റെ പദ്ധതിയിലുൾപ്പെടുത്തി എല്ലാ വീടുകൾക്കും തുണി സഞ്ചികൾ വിതരണം ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം എം.കെ.കോരുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടെസി ജോഷി, സി ഡി എസ് അംഗം സുനിത വിജയൻ ,വാസന്തി അനിൽകുമാർ എന്നിവർ സംസാരിച്ചു.

പൊതുവിദ്യാലയം സംരക്ഷിക്കാൻ കൽപ്പറമ്പ് കൂട്ടായ്മ

അരിപ്പാലം : പൂമംഗലത്തിന്‍റെ സാമൂഹ്യ സാംസ്‌കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വടക്കുംകര ഗവൺമെന്‍റ് യു പി സ്ക്കൂൾ 110 വർഷം പിന്നിടുന്ന സന്ദർഭത്തിൽ വിദ്യാലയത്തിന്‍റെ സംരക്ഷണത്തിനും വികസനത്തിനുമായ്പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് മെയ് 13 ഞായറാഴ്‌ച "ഉർവ്വരം 2018" എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ഇതിന്‍റെ ഭാഗമായി മെയ് 13 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ 4:30 വരെ പ്രമുഖ ചിത്രകാരൻ നന്ദകുമാർ പായമ്മലിന്‍റെ നേതൃത്വത്തിൽ പൂർവ്വവിദ്യാർത്ഥികളുടെ

സ്ത്രീയുടെ ഒന്നരലക്ഷം രൂപ യാത്ര മദ്ധ്യേ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : വെള്ളാങ്ങലൂരിലെ ബാങ്കിൽ നിന്നെടുത്ത ഒന്നര ലക്ഷം രൂപയുമായി ഇരിങ്ങാലക്കുടയിലേക്ക് ബസ് കയറിയ സ്ത്രീയുടെ പണം ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടു. വെള്ളാങ്ങലൂർ സ്വദേശിനി ശാന്ത ബിജുകുമാറിന്‍റെ പണമാണ് വെള്ളാങ്ങലൂരിൽ നിന്ന് എം എസ് മേനോൻ ബസിൽ യാത്ര ചെയ്യവേ നഷ്ടപെട്ടത്. ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടൻ പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയ ഇവർ ബഹളം വച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ബസ്റ്റാന്റ് പരിസരം പരിശോധിച്ചെങ്കിലും ഒന്നും

ഡിഡസ്ക്കാലോസ് മീറ്റ് : കത്തോലിക്ക അദ്ധ്യാപക സംഗമം 12ന്

ഇരിങ്ങാലക്കുട : റൂബി ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ കത്തോലിക്ക അദ്ധ്യാപകർക്കായ് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിക്കുന്ന റൂബി ജൂബിലി സംഗമം ഡിഡാസ്ക്കാലോസ് മീറ്റ് മെയ് 12 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്‌ഘാടനം

നിശാഗന്ധി ഇരിങ്ങാലക്കുട മാന്വൽ മെയ് 18ന് പ്രകാശനം ചെയ്യുന്നു

ഇരിങ്ങാലക്കുട : പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഇരിങ്ങാലക്കുടയുടെ ചരിത്രത്തെ പുസ്തകതാളുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള സാഹസികമായ ശ്രമത്തിന്‍റെ ഫലമായി രൂപപ്പെട്ട ഇരിങ്ങാലക്കുട മാന്വൽ മെയ് 18ന് പ്രകാശനം ചെയ്യുന്നു. വില്യം ലോഗന്‍റെ മലബാർ മാന്വലിന്‍റെ ചരിത്ര പ്രാധാന്യവും രാഷ്ട്രീയ ധർമ്മവും മൂർത്തമായ് വിലയിരുത്തിയാണ് ഇരിങ്ങാലക്കുടയുടെ മാന്വൽ തയ്യാറാക്കിയിരിക്കുന്നതെന്ന് നിശാഗന്ധി മാന്വൽ ചെയർമാൻ അഡ്വ. എം എസ് അനിൽകുമാർ, എഡിറ്റർ ജോജി ചന്ദ്രശേഖരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. അമൂല്യങ്ങളായ പലതും നഷ്ടപെട്ടുകൊണ്ടിരിക്കുകയാണെന്ന് ഈ മാന്വൽ അടിവരയിടുന്നു. 1376

Top