പ്ലസ്ടു പരീക്ഷയിൽ 1200 /1200 മാര്‍ക്കും വാങ്ങി ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി രണ്ട് പെണ്‍കുട്ടികള്‍

ഇരിങ്ങാലക്കുട : വ്യാഴാഴ്ച പ്ലസ്ടൂ പരീക്ഷഫലം പുറത്തുവന്നപ്പോള്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും വാങ്ങി രണ്ട് പെണ്‍കുട്ടികള്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി. നാഷ്ണല്‍ സ്‌കുളിലെ പാര്‍വ്വതി മേനോനും അന്ന ജെറിയുമാണ് ഒരു മാര്‍ക്കുപോലും കളയാതെ 1200ല്‍ 1200 മാര്‍ക്കും സ്വന്തമാക്കിയത്. ഡി.എം.ഓ. ഓഫീസ് ഉദ്യോഗസ്ഥനായ കിഴക്കേ പാലക്കത്ത് വീട്ടില്‍ മുരളിധന്റേയും ഡെപ്യൂട്ടി തഹസില്‍ദാര്‍ സുമയുടേയും മകളായ പാര്‍വ്വതി ഹ്യുമാനിറ്റീസ് ഐശ്ചികമായി എടുത്താണ് എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയത്. ഇരിങ്ങാലക്കുട കെ.എസ്.ഇ.

നിശാഗന്ധി ഇരിങ്ങാലക്കുട മാന്വൽ പ്രകാശനം – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : സമൂഹ മാധ്യമങ്ങളുടെ തിരവെള്ളപാച്ചിലിൽ അകപ്പെട്ട കാലഭേദങ്ങളറിയാതെ ജീവിക്കുന്ന പുതു തലമുറക്ക് ഇരിങ്ങാലക്കുടയുടെയും സമീപ ഗ്രാമങ്ങളുടെയും ചരിത്ര ഗാഥകൾ പരിചയപെടുത്തികൊണ്ട് പ്രസിദ്ധീകരിക്കുന്ന നിശാഗന്ധി മാന്വലിന്റെ പ്രകാശനകർമ്മം ടൗൺഹാളിൽ നിന്ന് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

തരിശായി കിടന്നിരുന്ന ചെമ്മീൻചാൽ പാടശേഖരത്തിൽ കൊയ്ത്തുൽസവം നടത്തി

കടുപ്പശേരി : വേളുക്കര പഞ്ചായത്ത് ചെമ്മീൻചാൽ പാടശേഖരത്തിൽ ഇരുപത് വർഷത്തിൽ അധികം തരിശായി കിടന്നിരുന്ന 15 ഏക്കർ പാടത്ത് കൊയ്ത്തുൽസവം നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാതിലകൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റർ, വാർഡ് മെമ്പർ കെ.എ.പ്രകാശൻ, കൃഷി ഓഫീസർ പി.ഒ.തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി, കൃഷി അസിസ്റ്റന്റ് കെ.എസ്സ്.അശ്വനി പ്രിയ, ഡി.അജികുമാർ, കർഷകരായ ജെയിംസ് കൂടലി, ചാർളി എം. ലാസർ, രാജേഷ് കീഴവാട്ടിൽ, ജോസ്

ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ ഉദ്‌ഘാടനം : സ്വാഗതസംഘം രൂപീകരണം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിൽ പുതുതായി അനുവദിച്ച ഇരിങ്ങാലക്കുട റവന്യു ഡിവിഷന്‍റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിക്കുന്നതിന് മെയ് 11 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണന്‍റെ അദ്ധ്യക്ഷതയിൽ ആലോചനയോഗം ചേരുന്നു.

ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ആർദ്രം പദ്ധതി : ഉദ്‌ഘാടന ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നിരാലംബരും അർഹരുമായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി മരുന്ന് നൽകുന്ന ആർദ്രം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കാൺമാനില്ല

ഇരിങ്ങാലക്കുട : എടക്കുളം കനാൽപാലം വെള്ളാഞ്ചേരി രാമൻകുട്ടി മകൻ തിലകൻ(56) 5 അടി 4 ഇഞ്ച് ഉയരം കറുത്ത നിറം, നരച്ച താടി, മെയ് 3-ാം തിയ്യതി 12:30 മുതൽ കല്ലേറ്റുകരയിൽ നിന്ന് കാണാതായ്. കാണാതാവുമ്പോൾ നീലനിറത്തിലുള്ള മുണ്ട് മാത്രമേ ധരിച്ചിരുന്നുള്ളു. കഴുത്തിലൊരു സ്റ്റീലിന്റെ മാലയുണ്ട്. ഇയാൾ മാനസിക ആസ്വസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെകാണുന്ന ഫോൺ നമ്പറിലോ ബദ്ധപ്പെടേണ്ടതാണ്. 8589970966

കയർ ഭൂവസ്ത്രം വിരിയ്ക്കൽ ഉദ്‌ഘാടനം ചെയ്തു

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാര്യങ്ങാട്ടിൽ തോട് വൃത്തിയാക്കി കയർ ഭൂവസ്ത്രമണിയിക്കുന്നതിന്‍റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി ബിജു നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി എസ് സുധൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എസ് രാധാകൃഷ്‌ണൻ, പഞ്ചായത്ത് അംഗങ്ങളായ സുനന്ദ ഉണ്ണികൃഷ്‌ണൻ, സജി ഷൈജുകുമാർ, സംഗീത സുരേഷ്, ജില്ലാ ഓഫീസർ സോജൻ, എ എസ് സന്തോഷ്, ജാസ്മി,

ഇരിങ്ങാലക്കുടയിൽ വീണ്ടും കഞ്ചാവുമായി യുവാവിനെ പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ വീണ്ടും കഞ്ചാവുമായി യുവാവിനെ പിടികൂടി. ഡി സി കോളനിയിൽ ഏറാട്ടുവീട്ടിൽ ശബരീഷ് (18) നെയാണ് 25 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോദ് , പ്രിവന്റീവ് ഓഫീസർമാരായ പി. ആർ അനുകുമാർ, ടി എ ഷഫീക്ക്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി എ ഗോവിന്ദൻ, എം എൽ റസാക്ക്,  WCEO പിങ്കി മോഹൻദാസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

‘ ടർട്ടിൽസ് കാൻ ഫ്ലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : സദാം ഹുസൈന്‍റെ പതനത്തിന് ശേഷം ഇറാഖിൽ നിർമ്മിച്ച ആദ്യ ചിത്രമായ ' ടർട്ടിൽസ് കാൻ ഫ്ലൈ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 11 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപമുള്ള ഓർമ്മ ഹാളിൽ  സ്ക്രീൻ ചെയ്യുന്നു. 2004 ൽ പുറത്തിറങ്ങിയ ചിത്രം പന്ത്രണ്ടോളം അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇറാഖ് - ടർക്കിഷ് അതിർത്തിയിലെ അഭയാർത്ഥി ക്യാമ്പിൽ ഇറാഖിനെ അമേരിക്ക അക്രമിക്കുന്നതിന് മുമ്പാണ് കഥ ആരംഭിക്കുന്നത്. സദാം

കത്തോലിക്ക കോൺഗ്രസ് ശതാബ്‌ദി : എം പി കൊച്ചുദേവസ്സിയുടെ ഛായാചിത്രം സമ്മേളനപ്പന്തലിൽ

ഇരിങ്ങാലക്കുട : സീറോ മലബാർ സഭയുടെ ഔദ്യോഗിക ആത്മായ പ്രസ്ഥാനമായ കത്തോലിക്ക കോൺഗ്രസ്സിന്‍റെ മെയ് 11 മുതൽ 14 വരെ തൃശൂർ ശക്തൻ തമ്പുരാൻ നഗറിൽനടക്കുന്ന ശതാബ്‌ദി സമാപനസമ്മേളനത്തിൽ പതിമൂന്ന് വർഷക്കാലം ഇരിങ്ങാലക്കുട നഗരസഭ ചെയർമാനും 30 വർഷകാലത്തോളം കൗൺസിലറുമായി പ്രവർത്തിച്ച ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന എം പി കൊച്ചുദേവസ്സിയുടെ ഛായചിത്രം സമ്മേളന പന്തലിൽ സ്ഥാപിക്കുന്നു. ഇരിങ്ങാലക്കുട രൂപതയിൽ നിന്നും വാഴ്ത്തപ്പെട്ട മറിയം

Top