സേവാഭാരതി ഭവനനിർമ്മാണ പദ്ധതി : 5 വീടുകളുടെ തറകല്ലിടൽ 13ന്

ഇരിങ്ങാലക്കുട : സേവാഭാരതിക്ക് പൊറത്തിശ്ശേരിയിലെ സുന്ദരനും, മുരിയാടിലെ വനജ ആണ്ടവനും ദാനമായി നൽകിയ 95 സെന്‍റ് സ്ഥലത്തിൽ വീടുവെക്കാനുള്ള അപേക്ഷകരിൽ നിന്നും അർഹരായി കണ്ടെത്തിയ 24 പേരിൽനിന്നും ആദ്യഘട്ടമെന്ന നിലയിൽ നിർമ്മിക്കുന്ന 5 വീടുകളുടെ തറക്കല്ലിടൽ കർമ്മം മെയ് 13 ഞായറാഴ്ച്ച രാവിലെ 9 ന്ചെമ്മണ്ട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം രാജ്യസഭ എം പി മുരളീധരൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. ചടങ്ങിൽ കല്യാൺ സിൽക്‌സ് എം

1000 പേർ പങ്കെടുക്കുന്ന ലളിതാസഹസ്രനാമജപം എലമ്പലക്കാട്ട് ശ്രീകൃഷ്‌ണക്ഷേത്രത്തിൽ

ഇരിങ്ങാലക്കുട : എലമ്പലക്കാട്ട് ശ്രീകൃഷ്‌ണക്ഷേത്രത്തിൽ ലളിതസഹസ്രനാമയജ്‌ഞം 2-ാം ഘട്ടത്തിന്‍റെ ഭാഗമായി 1000 പേർ പങ്കെടുക്കുന്ന ലളിതാസഹസ്രനാമജപം മെയ് 11 വെള്ളിയാഴ്ച്ച 5 മണിക്ക് മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരിയുടെ കാർമ്മികത്വത്തിൽ നടക്കുന്നു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്‌ഘാടനം നിർവ്വഹിക്കുന്നു.

കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വ്യാപാരിയായ പുള്ളിക്കൽവീട്ടിൽ തോമസിനെ നടയിലുള്ള സ്വവസതിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് സഹിതം എക്‌സൈസ് ഇൻസ്‌പെക്ടർ എം ഒ വിനോദും സംഘവും പിടികൂടി. ആഴ്ചകൾക്കു മുൻപ് പിടികൂടിയ മറ്റൊരു വ്യാപരിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഇരിങ്ങാലക്കുട മേഖലയിൽ പല കഞ്ചാവ് വിതരണക്കാരും ഉപഭോക്താക്കളും എക്‌സൈസിന്‍റെ നിരീക്ഷണത്തിലാണ്. സംഘത്തിൽ എക്‌സൈസ് ഓഫീസർമാരായ ടി എ ഷഫീക്ക്, അനു കുമാർ, ബോസ്, പിങ്കി മോഹൻദാസ്,

മുരിയാട് മേഖല ഫാർമേഴ്‌സ് നിധി ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നു

മുരിയാട് : മുരിയാട് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന മുരിയാട് മേഖല ഫാർമേഴ്‌സ് നിധി ലിമിറ്റഡിന്റെ ഉദ്‌ഘാടനം മെയ് 10 വ്യാഴാഴ്ച 11 മണിക്ക് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവ്വഹിക്കുന്നു. എസ് എൻ ഡി പി മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം ഭദ്രദീപം തെളിയിക്കും. മുരിയാട് പള്ളി വികാരി സിജോ ഇരുമ്പൻ ആദ്യ നിക്ഷേപം സ്വീകരിക്കും. പ്രതിമാസ നിക്ഷേപങ്ങൾ ദിവസം, ആഴ്ച , മാസം എന്നിങ്ങനെ

പിണറായി സര്‍ക്കാര്‍ സാക്ഷരകേരളത്തെ രാക്ഷസകേരളമാക്കി : എ.എന്‍.രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട : സാക്ഷരകേരളത്തെ പിണറായി സര്‍ക്കാര്‍ രാക്ഷസകേരളമാക്കിമാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് അട്ടപ്പാടിയിലെ കൊല്ലപ്പെട്ട മധുവിന്‍റെ വീട്ടില്‍നിന്ന് വരാപ്പുഴയില്‍ പോലീസ് റിമാന്‍റില്‍ മര്‍ദ്ദിച്ചു കൊന്ന ശ്രീജിത്തിന്‍റെ വീട്ടിലേക്ക് നടത്തുന്ന ജീവന്‍ രക്ഷായാത്രക്ക് ഇരിങ്ങാലക്കുടയില്‍ നൽകിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്. പീഢനങ്ങളും കൊലപാതകങ്ങളും അഴിമതിയും മാത്രമായി കേരളം അധഃപതിച്ചെന്നും പിണറായി സര്‍ക്കാരിന്‍കീഴില്‍ ക്രിമിനല്‍ലുകള്‍ക്കും പീഢനക്കാര്‍ക്കും മാത്രമേ രക്ഷയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്‍റെ മരണം

Top