ക്യാൻകൂപ്പ്റിക്ക് ചിത്രങ്ങളുമായി ‘വീണ്ടെടുപ്പിൽ’ രവീന്ദ്രൻ വലപ്പാട്

ഇരിങ്ങാലക്കുട : സമീപകാലത്തെങ്ങും വരക്കപ്പെടാത്ത ഒരു ചിത്രരചന ശൈലി സ്വീകരിച്ചുകൊണ്ട് ക്യാൻകൂപ്പ്റിക്ക് എന്ന പേരിൽ തികച്ചും അത്യാകർഷകമായ പുതിയ ഒരു സങ്കേതം വികസിപ്പിച്ച ചിത്രങ്ങളുമായി "വീണ്ടെടുപ്പിൽ" രവീന്ദ്രൻ വലപ്പാട്. ചെമ്പ് തകിട് ക്യാൻവാസിലേക്ക് ആവാഹിച്ചു കൊണ്ടുള്ള ചിത്രരചന രീതിയാണ് ക്യാൻകൂപ്പ്റിക്ക്. ക്യാൻവാസിന്‍റെ ആദ്യ മൂന്ന് അക്ഷരങ്ങളായ CAN, കോപ്പറിന്‍റെ രാസനാമമായ ആയ Cu , perik എന്ന ലാറ്റിൻ വേർഡും സമന്വയിപ്പിച്ചാണ് CANCUPERIK എന്ന പദം ഉണ്ടാക്കിയത്. ദുബായിലെ ഒബ്‌റോയ്

കൂടൽമാണിക്യം ഉത്സവത്തിനുശേഷം പൊതുനിരത്ത് ശുചീകരിച്ച് ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവൽ' എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചുവരുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി പത്ത് ദിവസത്തെ കൂടൽമാണിക്യം ഉത്സവം കഴിഞ്ഞതിന് ശേഷം പൊതുനിരത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളും ചപ്പുചവറുകളും പ്ലാസ്റ്റിക് വേസ്റ്റുകളും ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. അമ്പലത്തിന് മുൻവശം മുതൽ ആൽത്തറ വരെയാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്. ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ, ട്രഷറർ പി.സി. നിമിത ബ്ലോക്ക് കമ്മിറ്റി

ക്യാൻസർ രോഗനിർണയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്‍റെയും കാൻകെയർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ  ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പ്രസിഡന്‍റ് ലയൺ ജോർജ്ജ് ചീരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിമാരായ തോമസ് കാളിയങ്കര, ബാലൻ, ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലംകണ്ണി, എൻ എസ് എസ് കരയോഗം പ്രസിഡന്റ്

ആറാട്ടുനാളിലെ അക്ഷരശ്ലോക സദസ് പുനരാരംഭിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആറാട്ടിൻനാൾ സന്ധ്യക്ക് ക്ഷേത്രപാലകന് സമീപം നടന്നു വന്നിരുന്ന അക്ഷരശ്ലോക സദസ് മുടങ്ങി കിടന്നത് പുനരാരംഭിച്ചു. കഴിഞ്ഞ 35 വർഷമായി അക്ഷരശ്ലോകസദസ് മുടങ്ങിക്കിടക്കുകയായിരുന്നു അവസാന വർഷം ചെങ്ങമനാട് ദാമോദരൻ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു നടന്നത്. 2018 ലെ ജന്മഭൂമി ഉത്സവസോവനീറിന്‍റെ ലേഖന സമാഹരണത്തിന്‍റെ പ്രവർത്തനവുമായി പ്രവർത്തകർ അക്ഷരശ്ലോക വിദഗ്ദനും വിജയഭാരതി അക്ഷരശ്ലോക വേദിയുടെ പഴയ സെക്രട്ടറിയുമായിരുന്ന വെട്ടിക്കര രാധാകൃഷ്ണനെ സമീപിച്ചപ്പോൾ അദ്ദേഹം തന്‍റെ സങ്കടം പങ്കുവെച്ചതിനെ തുടർന്ന്

രാജകീയ പ്രൗഢിയോടെ സംഗമേശന് റോയല്‍ സല്യൂട്ട്

ഇരിങ്ങാലക്കുട : രാജകീയ പ്രൗഢിയോടെ ആറാട്ടിനായി പുറപ്പെട്ട സംഗമേശന് പോലീസ് സേനയുടെവക റോയല്‍ സല്യൂട്ട്. ക്ഷേത്രവും തിരുവതാംകൂര്‍ രാജ്യവും തമ്മിലുള്ള ബന്ധമാണ് റോയല്‍ സല്യൂട്ടിനുള്ള കാരണം. തിരുവതാംകൂര്‍ രാജാവിന്റെ പ്രതിനിധിയായി കൂടല്‍മാണിക്യം ക്ഷേത്രം ഭരിച്ചിരുന്നത് മഹാമഹിമ തച്ചുടയകൈമളാണ്. സംഗമഗ്രാമനിവാസികളുടെ അധിപനായ കൂടല്‍മാണിക്യസ്വാമിയെ പ്രജകള്‍ ഈശ്വരനായും രാജാവായും കാണുന്നുവെന്നുള്ളതാണ് പ്രത്യേകത. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുണ്ടായിരുന്നത് കൂടല്‍മാണിക്യം ദേവസ്വത്തിനായിരുന്നു. അതുകൊണ്ടുതന്നെയാണ് കൊച്ചി രാജ്യത്ത് സ്ഥിതിചെയ്യുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് ഭഗവാന്‍ ആറാട്ടിനായി പുറത്തേക്ക്

Top