സംഗമേശന്‍റെ ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ് ഇപ്പോൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം

സംഗമേശന്‍റെ ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ് ഇപ്പോൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം

പ്ലസ് വൺ പ്രവേശന ബോധവൽകരണക്ലാസ് 9ന്

ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും ഓൺലൈനായി ഓപ്ഷൻ നൽകുന്നതിനുള്ള രീതികൾ മനസ്സിലാക്കുന്നതിനും ഓരോ വിഷയങ്ങളുടെയും ഉപരിപഠന തൊഴിൽ സാധ്യതകൾ മനസ്സിലാക്കുന്നതിനുമായി ഓറിയന്റഷൻക്ലാസ് നടത്തുന്നു. ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ നടക്കുന്ന പ്രോഗ്രാമിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9497624516  04802823731

കൂടപ്പുഴയിൽ സംഗമേശന് ആറാട്ട്

ഇരിങ്ങാലക്കുട : മൂന്ന് ആനകളോടെ കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്ന് രാവിലെ പുറപ്പെട്ട ഭഗവാൻ ഉച്ചക്ക് രണ്ടു മണിയോടെ കൂടപ്പുഴ ആറാട്ടു കടവില്‍ എത്തിച്ചേർന്ന് പൂജ നടത്തിയതിനു ശേഷം പള്ളി നീരാട്ടും, തുടർന്ന് ആറാട്ട് കഞ്ഞി വിതരണം നടന്നു. തന്ത്രിയും മേല്‍ശാന്തിയും കൂടി ചേർന്നാണ് ഭഗവാന്‍റെ ആറാട്ട് നടത്തിയത്. വൈകീട്ട് അഞ്ചിന് തിരിച്ചെഴുള്ളിപ്പ് ആരംഭിക്കും. എഴുള്ളിപ്പ് ഇരിങ്ങാലക്കുട പള്ളിവേട്ട ' ആല്‍ത്തറയ്ക്കല്‍ എത്തിയാല്‍ പഞ്ചവാദ്യം ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തിന് ഭക്തജനങ്ങള്‍ മുറ്റത്ത് കോലമിട്ട് നിറപറയും

വഴിയിൽനിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് തിരിച്ചുനൽകി മാതൃകയായി

ഇരിങ്ങാലക്കുട : ഇലടീഷ്യനായ ആക്കരക്കാരൻ ജോൺസന് വഴിയിൽ നിന്നും 5000 രുപയും എ ടി എം കാർഡും, മറ്റ് രേഖകളും അടങ്ങിയ പഴ്സ് കിട്ടുകയും ഈ പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ഉണ്ടായി.പഴ്സിൽ ഉണ്ടായിരുന്ന ഫോൺ നമ്പറിൽ നിന്നാണ് താണിശ്ശേരി സ്വദേശി പുവ്വത്തും കടവിൽ മുജീബാണ് ഉടമസ്ഥനെന്നു കണ്ടെത്തുകയും എസ് ഐ കെ.എസ് സുശാന്തിന്‍റെ സാന്നിധ്യത്തിൽ പഴ്സ് ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയാകുകയും ചെയ്തു.

ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി

കൊറ്റനല്ലൂർ : മദ്ധ്യകേരളം മുഴുവൻ ആരാധിച്ചിരുന്ന 'കൊറ്റവ' ദേവിയുടെ ഊരിൽ ഗ്രാമസ്വരം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 6, 7, 8 തിയ്യതികളിൽ കൊറ്റനല്ലൂർ പള്ളി സെന്‍ററിൽ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് രണ്ടാമത് അഖില കേരള വടംവലി മത്സരത്തോടെ തുടക്കമായി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശക്തരായ 20 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ പുതുമുഖം പുത്തൂരിനെ കീഴടക്കി സ്റ്റാർ വിഷൻ വെങ്കിടങ്ങ് ചാംമ്പ്യൻപട്ടമണിഞ്ഞു. 7-ാം തിയ്യതി തിങ്കളാഴ്ച്ച

കൂടൽമാണിക്യം ഉത്സവം : ആറാട്ട് പ്രമാണിച്ച് തിങ്കളാഴ്ച്ച പ്രാദേശികാവധി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് പ്രമാണിച്ച് തിങ്കളാഴ്ച്ച ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ കാര്യാലയങ്ങൾക്കും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പൊതുപരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനകളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല

സംഗമേശൻ ആറാട്ടിനായി കൂടപുഴയിലേക്ക് – ആറാട്ട് ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ 1 മണി മുതൽ

ഇരിങ്ങാലക്കുട : മേടമാസത്തെ തിരുത്സവത്തിന്‍റെ തിരുവാറാട്ടിനായി കൂടൽമാണിക്യസ്വാമി ഒന്നിടവിട്ട വർഷങ്ങളിൽ കൂടപുഴയിലും രാപ്പാളിലും മാറിമാറി നടക്കുന്ന ആറാട്ടിനായി ഈ വർഷം സംഗമേശൻ കൂടപുഴയിലേക്ക് എഴുന്നെള്ളുന്നു .... കൂടപ്പുഴ കടവിൽനിന്നും കൂടൽമാണിക്യം ആറാട്ട് ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ 1 മണി മുതൽ

കൂടപ്പുഴ കടവിൽനിന്നും കൂടൽമാണിക്യം ആറാട്ട് ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കൂടപ്പുഴ കടവിൽനിന്നും കൂടൽമാണിക്യം ആറാട്ട് ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ആറാട്ടിനായി കൂടപ്പുഴ കടവിലേക്ക് സംഗമേശ്വൻ പുറപ്പെടുന്ന ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ആറാട്ടിനായി കൂടപ്പുഴ കടവിലേക്ക് സംഗമേശ്വൻ പുറപ്പെടുന്ന ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

Top