കൂടൽമാണിക്യം പള്ളിവേട്ട ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. ഭഗവാന്റെ പള്ളിവേട്ട എഴുന്നള്ളത്തിന് മുന്നോടിയായി നെറ്റിപ്പട്ടവും തലേക്കെട്ടും ഇല്ലാത്ത ഗജവീരനെ മുന്നിലയച്ചു. തുടര്‍ന്ന് ആനപ്പുറത്ത് എഴുന്നള്ളിയ ഭഗവാന്‍ കിഴക്കേ ഗോപുരകവാടം കടന്നതോടെ ആചാരത്തിന്റെ ഭാഗമായി പോലിസ് സേന റോയല്‍ സെല്യൂട്ട് നല്‍കി. ആല്‍ത്തറയ്ക്കല്‍ എത്തി ബലി തൂകിയശേഷം ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നികോലത്തില്‍ അമ്പെയ്യും. പാരമ്പര്യ അവകാശികളായ മുളയത്ത് വീട്ടിലെ ഇപ്പോഴത്തെ

കൂടൽമാണിക്യം പള്ളിവേട്ട ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി നടക്കുന്ന പള്ളിവേട്ട ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ .

വാര്‍ദ്ധക്യത്തിന്‍റെ അവശതയിലും പള്ളിവേട്ടക്ക് തുടർച്ചയായി 35-ാം വർഷവും അമ്പെയ്യാൻ മുളയത്ത് നാരായണന്‍കുട്ടി നായർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആൽത്തറയിൽ നടക്കുന്ന പള്ളിവേട്ട ചടങ്ങിനായി അനുഷ്ടാന നിഷ്ഠകള്‍ തെറ്റിക്കാതെ മുളയത്ത് നാരായണന്‍കുട്ടിനായർ തുടർച്ചയായി 35-ാം വർഷവും പന്നിയെ അമ്പെയാനായി എത്തുന്നത്. അമ്പെയ്തതിനു ശേഷം പന്നിയെ തലയില്‍ ഏറ്റി കൊണ്ടു പോകുന്നത് കൊറ്റയില്‍ രാമചന്ദ്രനാണ് . പള്ളിവേട്ട ആല്‍തറക്കല്‍ പന്നിയുടെ കോലം ഉണ്ടാക്കി വച്ച് അതിലേക്ക് സംഗമേശ്വരന്റെ പ്രതിപുരുഷനായി അമ്പെയുന്ന ചടങ്ങാണ് പള്ളിവേട്ട. ദേവന്‍ തന്റെ അനുചരന്മാരെയും കൊണ്ട് ഹിംസ്രജന്തുക്കളെ നാമാവശേഷമാക്കാന്‍ പുറപ്പെടുകയും തിന്മയെ

നൂറുമേനിയുടെ വിജയാഹ്ളാദത്തിൽ എച്ച് ഡി പി സമാജം ഹയർസെക്കന്‍ററി സ്കൂൾ ഗുരുദേവ ബ്ലോക്ക് & സ്മാർട്ട് ക്ലാസ്റൂം വിദ്യാഭ്യാസ മന്ത്രി ഉദ്‌ഘാടനം ചെയ്തു

എടതിരിഞ്ഞി : തുടർച്ചയായി രണ്ടാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി നേടിയ വിജയാഹ്ളാദത്തിൽ എച്ച് ഡി പി സമാജം എടതിരിഞ്ഞി ഹയർസെക്കന്‍ററി സ്കൂളിൽ പുതിയ ഗുരുദേവ ബ്ലോക്കിന്‍റെയും സ്മാർട്ട് ക്ലാസ്റൂമുകളുടെയും ഉദ്‌ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ.യു അരുണൻ അദ്ധ്യക്ഷതവഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര , പടിയൂർ ഗ്രാമ പഞ്ചായത്ത്

കൂടൽമാണിക്യം ഒമ്പതാം ദിവസം വലിയശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കൂടൽമാണിക്യം ഒമ്പതാം ദിവസത്തെ വലിയശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. പ്രമാണം പെരുവനം കുട്ടൻ മാരാർ. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി.

Top