നഗരസഭ പ്ലാസ്റ്റിക് ഷ്രഡ്‌ഡിംഗ് ആൻഡ് ബെയിലിംഗ് യൂണിറ്റ് പ്രവർത്തനോൽഘാടനം

ഇരിങ്ങാലക്കുട : നഗരസഭ പ്ലാസ്റ്റിക് ഷ്രഡ്‌ഡിംഗ് ആൻഡ് ബെയിലിംഗ് യൂണിറ്റ് പ്രവർത്തന ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ.യു അരുണൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി ഒ എൻ അജിത്ത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ്ക്കുട്ടി എം നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസ സെമിനാർ

ഇരിങ്ങാലക്കുട : പ്ലസ് ടു കഴിഞ്ഞവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളെ കുറിച്ചുള്ള സൗജന്യ ഗൈഡൻസ് ക്ലാസുകൾ മെയ് 9 രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ലേയ്‌സ് അക്കാദമിയിൽ സംഘടിപ്പിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ : 0480 2822551, 8943782499

Top