കൂടൽമാണിക്യം ഉത്സവ വിളക്ക് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കൂടൽമാണിക്യം ആറാം ഉത്സവ വിളക്ക് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. അന്നമനട ഉമാമഹേശ്വരൻ തിടമ്പേറ്റി. തിരുവമ്പാടി ചന്ദ്രശേഖരൻ ഇടത്തും കുട്ടംകുളങ്ങര അർജുനൻ വലത്തും അണിനിരന്നു.ഉള്ളാനകൾ നന്ദിലത്ത് ഗോപീകൃഷ്ണൻ, ഹരിഗോവിന്ദൻ. പ്രമാണം പെരുവനം കുട്ടൻമാരാർ.

എ ഐ വൈ എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഗവൺമെന്‍റ് ആശുപത്രിയില്‍ കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : എ ഐ വൈ എഫ്  സ്ഥാപകദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയില്‍ കഞ്ഞി വിതരണം നടത്തി. മണ്ഡലം സെക്രട്ടറി വി.ആർ.രമേഷ്, പ്രസിഡന്‍റ് എ.എസ്.ബിനോയ്, കെ.എസ്.പ്രസൂൺ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

ക്രീയേറ്റീവ് സ്പാർക്ക്സ് ചിത്രപ്രദർശനം ഇരിങ്ങാലക്കുടയിൽ മെയ് 6 മുതൽ 8 വരെ

ഇരിങ്ങാലക്കുട : 'വീണ്ടെടുപ്പ്' സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ ക്രീയേറ്റീവ് സ്പാർക്ക് ചിത്രപ്രദർശനം മെയ് 6 മുതൽ 8 വരെ ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ ഇൻസ്റ്റിട്യൂട്ടിൽ സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരന്മാരായ അശോക് കുമാർ ഗോപാലൻ, ലതാദേവി , രവീന്ദ്രൻ വലപ്പാട്, എസ് കെ നളിൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. മെയ് 6 രാവിലെ 10 ന്പ്രശസ്ത ചിത്രകാരനായ ടി. കലാധരൻ ഉദ്‌ഘാടനം നിർവ്വഹിക്കും. വീണ്ടെടുപ്പ് ചെയർമാൻ ബാലചന്ദ്രൻ വടക്കേടത്ത്, അദ്ധ്യക്ഷത വഹിക്കും. അശോകൻ

‘ഹിഡൻ ഫിഗേഴ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മൂന്ന് ഓസ്കാർ നോമിനേഷനുകൾ നേടിയ 2016ലെ അമേരിക്കൻ ചിത്രമായ 'ഹിഡൻ ഫിഗേഴ്സ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് നാല് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി മാർഗോട്ട് ലീ ഷെട്ടർലീ രചിച്ച പുസ്തകത്തെ കേന്ദ്രീകരിച്ച് തിയഡോർ മെൽഫി സംവിധാനം ചെയ്ത ചിത്രം നിരൂപകശ്രദ്ധയോടൊപ്പം വാണിജ്യ വിജയവും നേടി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ശീതസമര കാലത്ത് ബഹിരാകാശ

കൂടൽമാണിക്യം ആറാം ഉത്സവം : ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ആറാം ഉത്സവ ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ . ശങ്കരൻകുളങ്ങര മണികണ്ഠൻ തിടമ്പേറ്റി, പാമ്പാടി രാജൻ ഇടത്തും തിരുവമ്പാടി ചന്ദ്രശേഖരൻ വലത്തും അണിനിരന്നു. ഉള്ളാനകൾ നന്ദിലത്ത് ഗോപീകൃഷ്ണൻ , കുളക്കാടൻ കുട്ടികൃഷ്ണൻ. പ്രമാണം പെരുവനം കുട്ടൻമാരാർ.

Top