കൂടൽമാണിക്യം ഉത്സവം – സൂര്യഗായത്രിയുടെ ഭജൻ സംഗീത് തത്സമയം

കൂടൽമാണിക്യം വിശേഷാൽ പന്തലിൽ അഞ്ചാം ഉത്സവനാളിൽ ഭജൻ സംഗീത് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. വായ്പാട്ട് സൂര്യഗായത്രി, വയലിൻ സുബ്ബരാമൻ പാലക്കാട്, മൃദംഗം പി വി അനിൽ കുമാർ ,തബല പ്രശാന്ത് നിട്ടൂർ , ഉപപക്കം ശൈലേഷ് മാരാർ

കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ പുതിയ അങ്കണവാടി പ്രവർത്തനോദ്‌ഘാടനം നിർവ്വഹിച്ചു

കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡിലെ 66-ാം നമ്പർ അങ്കണവാടിക്ക് പത്മശ്രീ എം എ യൂസഫലി അനുവദിച്ച സ്ഥലത്ത് കാട്ടൂർ ഗ്രാമ പഞ്ചായത്ത് 2017 - 2018 വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിലെ പ്രവർത്തനോദ്‌ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫസർ കെ.യു അരുണൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ സുബ്രഹ്‌മണ്യൻ സ്വാഗതവും

നൂറ്റൊന്നംഗ സഭയുടെ ആറാമത് പിറന്നാൾ ആഘോഷം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആറാമത് പിറന്നാൾ ആഘോഷം വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ കാരുകുളങ്ങര നൈവേദ്യത്തിൽ വച്ച് നടന്നു. സഭ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനത്തിൽ കേളി രാമചന്ദ്രൻ പിറന്നാൾ സന്ദേശം നൽകി. ജനറൽ കൺവീനർ എം സനൽകുമാർ ആമുഖ പ്രസംഗം നടത്തി. ജില്ലാ ജഡ്ജി വിജയകുമാർ, സുന്ദർ മേനോൻ, പ്രതാപ്സിങ്, സഭ സെക്രട്ടറി പി.രവി ശങ്കർ, ട്രഷറർ എം നാരായണൻകുട്ടി മാസ്റ്റർ,

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് ക്ഷത്രിയസഭയുടെ ഭക്ഷ്യവിഭവ സ്റ്റാൾ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് ക്ഷത്രിയ ക്ഷേമസഭ ഇരിങ്ങാലക്കുട യൂണിറ്റ് വിവിധ തരം ഭക്ഷണ ഉത്പന്നങ്ങളുടെ സ്റ്റാൾ മഹാത്മാ ലൈബ്രറിക്ക് സമീപം ആരംഭിച്ചു. കടുമാങ്ങ, ചമ്മന്തിപൊടി, സാമ്പാർ പൊടി, രസപ്പൊടി, ദോശ പൊടി, അടമാങ്ങാ എന്നിവയാണ് ക്ഷത്രിയ സഭ കൂട്ടായ്മയുടെ ഭാഗമായി വിൽപനക്കായി ഒരുക്കിയിരിക്കുന്നത് എന്ന് ഇരിങ്ങാലക്കുട ക്ഷത്രിയ സഭ പ്രസിഡന്റ് യദുനാഥ്, സെക്രട്ടറി രാജേന്ദ്ര വർമ്മ എന്നിവർ അറിയിച്ചു.

ഓങ്ങല്ലൂർ മാരാത്ത്‌ ടി എം ഗോവിന്ദൻ അന്തരിച്ചു

ഇരിങ്ങാലക്കുട : ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ ( വിജയൻ ) (68) ഭാര്യവസതിയായ ഇരിങ്ങാലക്കുട പത്മനിവാസില്‍ വെച്ച് അന്തരിച്ചു. തൃപ്പേക്കുളം അച്യുതമാരാരുടെ മകള്‍ ഇന്ദിരയാണ് ഭാര്യ. മക്കള്‍: വിദ്യ, ദീപ, ദിവ്യ. മരുമക്കള്‍: സുനില്‍, ജിജേഷ്, പ്രദീപ്. ശവസംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 7:30 മുതല്‍ 8:30 വരെ വടക്കൂട്ട് മാരാത്ത് വസതിയിലും പിന്നീട് പട്ടാമ്പിയിലുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിനു വെക്കും. ഒരുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ ശവസംസ്‌ക്കാരം നടക്കും.

ഇ പി എഫ് പെൻഷൻ പദ്ധതി തുടരണം : പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : 2014 നു ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ഇ പി എഫ് പെൻഷൻ ലഭിക്കുവാനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്. അടിസ്ഥാന ശബളം 15000 രൂപക്കുമുകളിൽ എത്തിച്ചു പെൻഷൻ നിഷേധിക്കുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചീട്ടുള്ളത്. സുപ്രീം കോടതിയെ നോക്കുകുത്തിയാക്കികൊണ്ടാണ് ഇ പി എഫ് ഡി ഇത്തരം തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കുന്നത്. ഇത് പിൻവലിക്കണമെന്നും ഇ പി എഫ് പെൻഷൻ പദ്ധതി തുടരണമെന്നും ഇരിങ്ങാലക്കുട പ്രിയ ഹോട്ടൽ ഹാളിൽ ചേർന്ന പ്രൊവിഡന്റ്

കൂടൽമാണിക്യം അഞ്ചാം ഉത്സവം : ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ദൃശ്യ ശ്രവ്യ ചാരുതയുടെ താമര മലരുകൾ വിരിയിക്കുന്ന സംഗമപുരിയിലെ ശീവേലി എഴുന്നുള്ളിപ്പ് ഇപ്പോൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം... ബാസ്റ്റിൻ വിനയസുന്ദർ തിടമ്പേറ്റി, അന്നമനട ഉമാമഹേശ്വരൻ ഇടത്തും കുട്ടന്കുളങ്ങര അർജുനൻ വലത്തും അണിനിരന്നു. പ്രമാണം പഴുവിൽ രഘുമാരാർ.

Top