കൂടൽമാണിക്യം നാലാം ഉത്സവ വിളക്ക് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

സംഗമപുരിയിൽ മേടമാസത്തിലെ ചന്ദ്രികയും തീവെട്ടിയും ആലക്തിക പ്രഭയും പൊന്നിലും വെള്ളിയിലും ഒരുക്കിവരുന്ന കരിവീരന്മാരെ പ്രശോഭിപ്പിക്കുന്ന വിളക്ക് ഇപ്പോൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം.  കുട്ടൻകുളങ്ങര അർജ്ജുനൻ തിടമ്പേറ്റി, പാമ്പാടി സുന്ദരൻ ഇടത്തും അന്നമനട ഉമാമഹേശ്വരൻ വലത്തും അണിനിരന്നു. കുളക്കാടൻ കുട്ടികൃഷ്ണൻ നന്തിലത്ത് ഗോപിക്കണ്ണനും ഉള്ളാനകളായി. പ്രമാണം പെരുവനം കുട്ടൻ മാരാർ.

മീര ശ്രീനാരായണൻ അവതരിപ്പിക്കുന്ന ഭരതനാട്യം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം വിശേഷാൽ പന്തലിൽ നാലാം ഉത്സവനാളിൽ മീര ശ്രീനാരായണൻ അവതരിപ്പിക്കുന്ന ഭരതനാട്യം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ . തന്‍റെ ഓരോ പ്രകടനത്തിലും ആസ്വാദക ഹൃദയങ്ങളെ സ്പര്ശിക്കുവാനുള്ള ജന്മസിദ്ധിയുള്ള കലാകാരി. നിരന്തരമായ സാധനയിലൂടെ ആർജിച്ചെടുത്ത നൃത്തശരീരത്തിൽ ഭാവപൂർണിമ തെളിയുന്ന സാത്വികാഭിനയസിദ്ധി. നൃത്തത്തിലും നൃത്യത്തിലും നാട്യത്തിലും ഒരുപോലെ തിളങ്ങുന്ന നർത്തകി. ഇന്ത്യൻ നൃത്ത രംഗത്ത് കേരളത്തിൽ നിന്നുള്ള ഭാവിയിലെ വാഗ്‌ദാനം.

നാട്ടാന ലഭ്യത വർദ്ധിപ്പിക്കുവാനായ് പൂരപ്രേമി സംഘത്തിന്‍റെ ക്യാമ്പയിൻ കൂടൽമാണിക്യ ക്ഷേത്രനടയിൽ നിന്നാരംഭിച്ചു

ഇരിങ്ങാലക്കുട : ആന എഴുന്നള്ളിപ്പ് വേണമെന്ന് തന്നെയാണ് ഭൂരിപക്ഷം ആഗ്രഹിക്കുന്നത് അതിനെതിര്‌ പറയുന്ന ചെറിയൊരു വിഭാഗം ക്ഷേത്ര ആരാധനക്കും വിശ്വാസത്തിനും എതിരന്നെന്നു പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു. സമീപകാലത്തായി നാട്ടാനകളുടെ അകാലനഷ്ടങ്ങൾ ആകുലപെടുത്തുന്നതാണെന്നും വിദൂരമല്ലാത്ത ഭാവിയിൽ ആന പുറത്തെഴുന്നള്ളിപ്പിനെ ബാധിക്കുകയും ചെയ്യും. ശേഷിക്കുന്ന ആനകളെ ഉപയോഗിച്ച് വിശ്രമമില്ലാതെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്നത് ദല്ലാൾമാർക്ക് കൊയ്ത്തിനു സാഹചര്യം ഒരുക്കുമെന്നും ആഘോഷങ്ങൾ ഉന്മൂലനം ചെയ്യാൻ ഒരുമ്പെട്ട് നിൽക്കുന്നവർക്ക് ഈ സാഹചര്യം സോദാഹണ പ്രചാരണത്തിന് അവസരമാകുമെന്നും പൂരപ്രേമി സംഘം

ഉത്സവത്തോടനുബന്ധിച്ച് എഴുത്ത് കൂട്ടായ്മയുടെ പുസ്തകശാല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ എഴുത്ത് കൂട്ടായ്മ സംഗമസാഹിതിയുടെ പുസ്തകശാല ഉദ്ഘാടനം നടന്നു. ചടങ്ങിൽ എഴുത്തുകാരായ പ്രൊഫ. സാവത്രി ലക്ഷ്മണൻ, പ്രൊഫ. ലക്ഷ്മണൻ നായർ, പ്രതാപ് സിംഗ്, ഡോ. ഇ. എം.തോമാസ്, വി. കൃഷ്ണ വാധ്യാർ, ജോൺസൺ എടത്തിരുത്തിക്കാരൻ, ശിഹാബ് ഖാദർ, പി. എൻ.സുനിൽ , കൃഷ്ണകുമാർ മാപ്രാണം, അരുൺ ഗാന്ധിഗ്രാം, കെ. ഹരി, രാധാകൃഷ്ണൻ വേട്ടത്ത്, രാജേഷ് തെക്കിനിയേടത്ത് എന്നിവർ സന്നിഹിതരായിരുന്നു..

കാറളം തേജസ് അംഗൻവാടിയുടെ രജത ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരിങ്ങാലക്കുട : കാറളം തേജസ്സ് അംഗന്വാടിയുടെ രജതജൂബിലി ആഘോഷവും അംഗൻവാടി ഹെൽപ്പർ വി ലീലക്ക് യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് ബാബു സമ്മേളനത്തിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ മനോജ്‌കുമാർ, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ കെ ഉദയപ്രകാശ്, മുൻ എം എൽ എ അഡ്വ.

ബി വിഎം ട്രോഫി : റെഡ് ആർമി ജേതാക്കൾ

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ നടന്നു വരുന്ന ബി.വിഎം ട്രോഫി അഖില കേരള ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്‍റിന്‍റെ ഫെനലിൽ റെഡ് ആർമി ഇലവൻ 4-1 നു എഫ്.സി കേരളയെ തോല്പിച്ചു ജേതാക്കളായി. വാശിയേറിയ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. ബി.വി.എം ട്രോഫി ഇന്‍റർ സ്കൂൾ ചലഞ്ചർ ട്രോഫി ടൂർണ്ണമെന്‍റിൽ നാഷണൽ സ്കൂൾ ഇരിങ്ങാലക്കുട 'ഏകപക്ഷിയമായ ഒരു ഗോളിനു സെന്‍റ് ആന്‍റണീസ് മാളയെ കീഴടക്കി ജേതാക്കളായി. കെ ഡി ജോയ്സ മാസ്റ്റർ അദ്ധ്യക്ഷനായ

കൂടൽമാണിക്യം നാലാം ഉത്സവം : ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം നാലാം ഉത്സവ ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ ഇപ്പോൾ കാണാം. പല്ലാട്ട് ബ്രഹ്മദത്തൻ തിടമ്പേറ്റി, മേള പ്രമാണം പെരുവനം കുട്ടൻ മാരാർ . നാലാം ഉത്സവനാളിൽ വിശേഷാൽ പന്തലിൽ വൈകീട്ട് 5.30ന് മീര ശ്രീനാരായണൻ അവതരിപ്പിക്കുന്ന ഭരതനാട്യം. തൻ്റെ ഓരോ പ്രകടനത്തിലും ആസ്വാദക ഹൃദയങ്ങളെ സ്പര്ശിക്കുവാനുള്ള ജന്മസിദ്ധി. നിരന്തരമായ സാധനയിലൂടെ ആർജിച്ചെടുത്ത നൃത്തശരീരത്തിൽ ഭാവപൂർണിമ തെളിയുന്ന സാത്വികാഭിനയസിദ്ധി. നൃത്തത്തിലും നൃത്യത്തിലും നാട്യത്തിലും ഒരുപോലെ തിളങ്ങുന്ന നർത്തകി.

Top