കൂടൽമാണിക്യ ക്ഷേത്രോത്സവ കണക്കുകൾ അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ചരിത്രത്തിൽ ആദ്യമായ് ഒരു മാസത്തിനകം കൂടൽമാണിക്യം ക്ഷേത്ര തിരുവുത്സവത്തിന്‍റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച് യു പ്രദീപ് മേനോന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി മാതൃകയായ്. വ്യാഴാഴ്ച പടിഞ്ഞാറേ ഊട്ടുപുരയിൽ നടന്ന ഭക്തജനങ്ങളുടെ യോഗത്തിൽ വരവ് 1,18,44879 ചിലവ് 1,16,79875 നീക്കിയിരിപ്പ് 1,65004 ഉള്ള കണക്കാണ് അവതരിപ്പിച്ചത്. കണക്കാവതരണ അവലോകന യോഗത്തിനു ശേഷം വരാനിരിക്കുന്ന നാലമ്പല തീർത്ഥാടനത്തിന്‍റെ ഒരുക്കങ്ങളെക്കുറിച്ച് ഭക്തജനങ്ങളുടെ യോഗത്തിൽ ചർച്ചകൾ നടന്നു. യോഗത്തിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ,

അനധികൃത മദ്യവില്പന – പ്രതിക്ക് തടവും പിഴയും

  ഇരിങ്ങാലക്കുട : അനധികൃത മദ്യവിൽപന നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 2016 ജൂലൈ 28 ന് ആളൂർ മേൽപ്പാലത്തിന് താഴെ അമിതമായ് മദ്യം ശേഖരിച്ച് അമിത ആദായത്തിനു വേണ്ടി ഇന്ത്യൻ നിർമ്മിത വിദേശമദ്യം അനധികൃതമായി വിൽപ്പന നടത്തിയ ഒറീസയിലെ രാജ്പൂർ ടൗണിൽ കാച്ചര വില്ലേജിൽ ഗണേഷ് ദാസിനെയാണ് (29) കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ

കൂടൽമാണിക്യ സ്വാമിക്ക് 10 കിലോ തൂക്കമുള്ള കതിർക്കുല സമർപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യ സ്വാമിക്ക് 10 കിലോ തൂക്കമുള്ള കതിർക്കുല നിർമ്മിച്ച് മാടായിക്കോണത്തെ ഗംഗ അനിൽ കുമാർ. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് ഈ കതിർക്കുല നിർമ്മിച്ചത്. 90 സെന്റിമീറ്റർ ഉയരമുള്ള കതിർക്കുല വ്യാഴാഴ്ച നടക്കൽ സമർപ്പിച്ചു. വീട്ടുകാരുടെയും അയൽക്കാരുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നതായി ഗംഗ പറഞ്ഞു. ഗംഗയുടെ ഭർത്താവ് മംഗലത്ത് അനിൽകുമാർ ചേർപ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ. മക്കൾ : ഗോകുൽ, ഇന്ദ്രജിത്ത്.

കൂടൽമാണിക്യത്തിൽ തൃക്കേട്ട വെച്ച്നമസ്ക്കാരം

ഇരിങ്ങാലക്കുട : ക്ഷേത്രൈശ്വര്യം, ഗ്രാമൈശ്വര്യം എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ഒരു വേദയജ്ഞമാണ് വെച്ച് നമസ്ക്കാരം. യാഗാദി കർമ്മങ്ങളെ അനുഷ്ഠിച്ച് നിത്യ അഗ്നിഹോത്രം അനുഷ്ഠിച്ചിട്ടുള്ള അഗ്നിഹോത്രികളാണ് കൂടൽമാണിക്യ ക്ഷേത്രത്തിൽ വെച്ച് ഇടവമാസത്തിലെ തൃക്കേട്ട നാളിൽ വെച്ച്നമസ്ക്കാരം നടത്തുന്നത്. അതിനുശേഷം ക്ഷേത്രത്തിലെ ഒരു വർഷത്തെ വരവ് ചെലവ് കണക്കുകൾ ഇരിങ്ങാലക്കുട ഗ്രാമത്തിലെ സംഘ ഗയ ഗ്രാമസഭയിൽ ദേവസ്വം ഭരണാധികാരികൾ അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഗ്രാമത്തിലെ മുഴുവൻ നമ്പൂതിരിമാരും ഈ ചടങ്ങിൽ പങ്കെടുക്കണമെന്നാണ് നിയമം. സന്ധ്യാസമയത്ത് വാതിൽമാടത്തിന്റെ

തുണിസഞ്ചി വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി

ഇരിങ്ങാലക്കുട : ചേലൂർക്കാവ് റസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി അംഗങ്ങൾക്ക് തുണി സഞ്ചി വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. പ്ലാസ്റ്റിക്കിന്‍റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന മലിനീകരണം തടയുന്നതിന് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഒരു വർഷമായി പ്ലാസ്റ്റിക്ക് സംഭരിച്ചു കൊണ്ടിരിക്കുന്നു. ഒരു പരിധി വരെ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞീട്ടുണ്ട്. അസോസിയേഷൻ പ്രസിഡന്‍റ് ശശി വെട്ടത്തിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ എം സി രമണൻ

നഗരസഭ കൗൺസിൽ ഹാളിൽ ജീവിച്ചിരിക്കുന്ന മുൻ ചെയർമാൻമാരുടെ ഫോട്ടോകൾ വേണോ എന്നതിനെ ചൊല്ലി കൗൺസിലിൽ തർക്കം

ഇരിങ്ങാലക്കുട : നഗരസഭ കൗൺസിൽ ഹാളിൽ പഴയ ചെയർമാൻമാരുടെ ഫോട്ടോകൾ സ്ഥാപിക്കുന്നതിനെ പറ്റിയുള്ള അജണ്ടയിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ തന്നെ വ്യത്യസ്ത അഭിപ്രായം. മൺമറഞ്ഞ ചെയർമാൻമാരുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിൽ ഏക അഭിപ്രായമാണെങ്കിലും ജീവിച്ചിരിക്കുന്ന മുൻ ചെയർമാൻമാരുടെ ചിത്രങ്ങൾ വക്കുന്നതിനെ ചൊല്ലി ഇടതുപക്ഷത്തിൽ തന്നെ ഭിന്ന അഭിപ്രായമുണ്ടായത് ശ്രദ്ധേയമായി ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വേണ്ടെന്ന അഭിപ്രായമാണ് സി പി എം ന് എങ്കിൽ സി പി ഐ ക്ക് ഇവരുടെ ചിത്രങ്ങൾ വേണമെന്ന നിലപാടിലുമായിരുന്നു.

സൗജന്യ പഠനോപകരണ വിതരണവും എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദനവും നടത്തി

ഇരിങ്ങാലക്കുട : കിഴുത്താണി നവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ 200 വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകാരണങ്ങളും എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി. ഇയ്യാനി സുധാകരൻ ചടങ്ങിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ ജി സതീശൻ ആശസകൾ അർപ്പിച്ചു. വിഷ്‌ണു സ്വാഗതവും വിജീഷ് പുളിപറമ്പിൽ നന്ദിയും പറഞ്ഞു.

കൊടിയൻകുന്ന് വലിയപറമ്പ് സ്റ്റേഡിയം ഉദ്‌ഘാടനം ജൂൺ 3ന്

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആനന്ദപുരം കൊടിയൻകുന്ന് വലിയപറമ്പ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം ജൂൺ 3 ന് 2 :30 ന് വ്യവസായ കായിക യുവജന ക്ഷേമവകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിക്കും. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് രാവിലെ 8 മണിമുതൽ ഫുട്‍ബോൾ ഷൂട്ടൗട്ട് മത്‌സരവും സന്തോഷ് ട്രോഫി താരങ്ങൾക്കും എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ആദരവും നൽകുന്നു.

‘ഫസ്റ്റ് ഗ്രേഡർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ ഒന്നിന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : കെനിയൻ സർക്കാർ 2003ൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയപ്പോൾ പഠനത്തിനായി ഒരുങ്ങുകയും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യം കൈവരിക്കുകയും ചെയ്ത ഗ്രാമീണനായ കിമാനി മറുഗെയുടെ ജീവിതകഥയെ ആസ്പദമാക്കി ജസ്റ്റിൻ ചാഡ്‌വിക്ക് സംവിധാനം ചെയ്ത 'ഫസ്റ്റ് ഗ്രേഡർ' എന്ന ഇംഗ്ലീഷ് ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ ഒന്നിന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ 6:30ന് സ്ക്രീൻ ചെയ്യുന്നു. ജെയ്ൻ എന്ന അധ്യാപികയും കിമാനിയുടെ ശ്രമങ്ങളിൽ പങ്കാളിയാകുന്നുണ്ട്. ഗിന്നസ് ബുക്കിൽ

എ ബി വി പി ക്രൈസ്റ്റ് കോളേജിൽ കൊടിമരം പുനഃസ്ഥാപിച്ച് പതാക ഉയർത്തി

ഇരിങ്ങാലക്കുട : എ ബി വി പി ക്രൈസ്റ്റ് കോളേജ് യൂണിറ്റ് കൊടിമരം പുനഃസ്ഥാപിച്ച്  പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്‍റ് അരുൺ അധ്യക്ഷൻ ആയ പരിപാടിയിൽ എ ബിവി പി ജില്ലാ സെക്രട്ടറി അഖിൽ പതാക ഉയർത്തി മുഖ്യ പ്രഭാഷണം നടത്തി. എ ബി വി പി സംസ്ഥാന സമിതി അംഗം ലക്ഷ്മിപ്രിയ, ഇരിഞ്ഞാലക്കുട എ ബി വി പി നഗർ പ്രസിഡന്‍റ് ഗോകുൽ, എ ബി വി പി

മാങ്ങ പൊട്ടിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

പൊറത്തിശ്ശേരി : മാങ്ങ പറിക്കുന്നതിനിടയില്‍ ഷോക്കേറ്റ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. പൊറത്തിശ്ശേരി കലാസമിതിക്ക് സമീപം നരയത്ത് ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പുറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്തുള്ള ശാന്തിനഗറില്‍ വത്സലാവര്‍മ്മയുടെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഷണ്‍മുഖന്‍. വലിയ ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാവില്‍ നിന്നും മാങ്ങ പറിക്കുന്നതിനിടയില്‍ സമീപത്തുകൂടെ പോയിരുന്ന വൈദ്യൂതി കമ്പിയില്‍ തോട്ടിതട്ടിയായിരുന്നു അപകടം. ഭാര്യ: പങ്കജം. മകള്‍: ശില്‍പ്പ.

ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയില്‍ വെയ്ക്കുന്നതിനെ എതിര്‍ക്കും: ബി.ജെ.പി

ഇരിങ്ങാലക്കുട : ജീവിച്ചിരിക്കുന്ന ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയില്‍ വെയ്ക്കുന്നതിനെ എതിര്‍ക്കുവാന്‍ ബുധനാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. മണ്‍മറഞ്ഞ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുവാനും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഒരു ചെയര്‍മാന്റേയും ഫോട്ടോ ഇല്ല. ഫോട്ടോ വയ്ക്കണമെന്ന് ഒരു കൗണ്‍സിലിലും തീരുമാനിച്ചിട്ടില്ല. ഇങ്ങനെയിരിക്കെ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ സ്ഥാപിക്കുന്നതിന് കൊട്ടേഷന്‍ വിളിച്ച ചെയര്‍മാന്റെ

പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും

ഇരിങ്ങാലക്കുട : ഇന്ത്യൻ യൂണിയൻ മുസലീംലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും മുസലീംലീഗ് ജില്ലാപ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എ. റിയാസുദീന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.മുഹമ്മദ് അനുസ്മരണപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ബഷീര്‍, ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് കബീര്‍ മൗലവി, ഇരിങ്ങാലക്കുട പ്രസ്സ്

എസ് എൻ ജി എസ് എസ് ലൈബ്രറി വാർഷികവും അനുമോദനസമ്മേളനവും

എടക്കുളം : എസ് എൻ ജി എസ് എസ് ലൈബ്രറി വാർഷികവും അനുമോദനസമ്മേളനവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.കെ പി ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. കെ.കെ വത്സലൻ അധ്യക്ഷത വഹിച്ചു. ക്രിഡിറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ കലാരംഗത്തെ വിദ്യാർത്ഥി പ്രതിഭകളായ അർജ്ജുൻ പണിക്കർ, അഭിനവ്, എന്നിവരെയും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിലെ മികച്ച വിദ്യാർത്ഥികൾ,

സേവാഭാരതി കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : വിവിധ ഉപസമിതികളിലായി പ്രവർത്തിക്കുന്ന സേവാഭാരതി അംഗങ്ങളുടെ കുടുംബസംഗമം നടത്തി. സേവാഭാരതി വൈസ് പ്രസിഡന്‍റ് കെ വി പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് എസ് വിഭാഗ് സഹസംഘ ചാലക് കെ ജി അച്യുതൻ മാസ്റ്റർ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ആർ വി ജയകുമാർ എന്നിവർ പങ്കെടുത്തു. 'സേവാ പ്രവർത്തനങ്ങളിൽ കുടുംബങ്ങളുടെ സഹകരണം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ജയകുമാർ, ഐ എ എസ്

സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല പരിശോധന നടത്തി

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളുടെ സുരക്ഷയുടെ ഭാഗമായി ഇരിങ്ങാലക്കുട സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്‍റെ കീഴിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല പരിശോധന നടത്തി. ക്രൈസ്റ്റ് കോളേജിനടുത്തുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയ പരിശോധനക്ക് നൂറോളം വാഹനങ്ങൾ എത്തി. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പരിശോധനക്ക് വിദേയമാക്കി . സ്കൂൾ വാനുകൾ ഓടിക്കുന്നവർക്ക് കുറഞ്ഞത് 10 വർഷത്തെ എൽ എം വി ലൈസൻസും ബസുകൾ ഓടിക്കുന്നവർക്ക് 5 വർഷത്തെ ഹെവി ലൈസൻസും ഉള്ളവരെ

അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സി പി ഐയുടെ മുൻസിപ്പൽ ഓഫീസ് മാർച്ച്

ഇരിങ്ങാലക്കുട : നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സി പി ഐ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി. പാർട്ടി മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.2013 മുതൽ 2017 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപകമായ ക്രമക്കേടുകളാണ് വിവരിച്ചീട്ടുള്ളത്. ദീർഘവീക്ഷണമില്ലാതെ പദ്ധതികൾക്ക് രൂപം നൽകുക വഴി ഒന്നും പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്കനുസരിച്ച് പദ്ധതി ആനുകൂല്യങ്ങൾ അനർഹർക്ക് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുവെന്ന്

വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പ് ഉപരോധിച്ചു

ഇരിങ്ങാലക്കുട : ദിനം പ്രതി നിയന്ത്രണമില്ലാതെ ഇന്ധനവില വർദ്ധിപ്പിക്കുന്ന മോഡി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉപരോധിച്ചു. ഉപരോധ സമരം കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷനായിരുന്നു. രാജീവ്ഗാന്ധി ഭവനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.

ചെറുകഥകൾ ക്ഷണിക്കുന്നു

വെള്ളാനി : കാട്ടൂർ ഗ്രാമം കലാസാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ പ്രസിദ്ധീകരണ സംരംഭമായ ഗ്രാമം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ചെറുകഥാസമാഹാരത്തിലേക്ക് ചെറുകഥകൾ ക്ഷണിക്കുന്നു. ആനുകാലികങ്ങളിലോ, സമൂഹമാധ്യമങ്ങളിലോ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കണം അയയ്ക്കേണ്ടത്. തെരെഞ്ഞെടുക്കുന്ന കൃതികളുടെ രചയിതാക്കളെ വിവരമറിയിക്കുന്നതാണ്. ഡി.ടി.പി. രൂപത്തിലാക്കിയ രചനകൾ പൂർണമായ വിലാസവും, ഫോൺനമ്പറും ഉൾപ്പെടെ താഴെക്കാണുന്ന വിലാസത്തിൽ സെപ്റ്റംബർ 25 ന് മുൻപായി അയയ്ക്കുക. ഷിഹാബ് ഖാദർ, സെക്രട്ടറി, കാട്ടൂർ ഗ്രാമം കലാസാംസ്‌കാരിക സമിതി, വെള്ളാനി പി.ഒ.

വിജയൻ കൊലപാതകം – രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കനാല്‍ ബേയ്‌സില്‍ താമസിക്കുന്ന ചുണ്ടചാലില്‍ വീട്ടില്‍ വിജയനെ വീട്ടിൽ കേറി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടെ പോലീസ് അറസ്റ്റ് ചെയ്തു. കറത്തുപറമ്പിൽ വിട്ടിൽ മാൻട്രു എന്ന അഭിനന്ദ് (20), കിഴുത്താണി പുളിക്കൽ വീട്ടിൽ സാഗവ് (19) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. മാൻട്രുവിന് മതിലകം , കാട്ടൂർ , ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളിൽ വധശ്രമമടക്കം നിരവധി കേസ്സുകൾ നിലവിലുണ്ട്. അഭിനന്ദിന്റെ വീട് കരുവന്നൂർ പുഴയുടെ തീരത്തായതിനാൽ

ദ്വിദിന സംഗീത പഠന ശിബിരം സമാപിച്ചു

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് നടന്ന ദ്വിദിന പഠന ശിബിരം സമാപിച്ചു.  കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന പഠന ശിബിരത്തിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാതി തിരുനാളിന്‍റെയും ത്രിമൂർത്തികളുടെയും അപൂർവ കൃതികൾ കൂടാതെ സാധക പരിശീലന മാർഗ്ഗങ്ങളും, മനോധർമ സംഗീതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു. വരവീണ സ്കൂൾ ഓഫ്

കൂടൽമാണിക്യം തിരുവുത്സവ വരവ് ചിലവ് കണക്കവതരണം 31ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ വരവ് ചിലവ് കണക്കുകളുടെ അവലോകനവും നാലമ്പല ദർശനത്തിന്‍റെ ഒരുക്കങ്ങളും സംബന്ധിച്ച് ഭക്തജനങ്ങളുടെ യോഗം മെയ് 31 വ്യാഴാഴ്ച വൈകീട്ട് 4 ന് പടിഞ്ഞാറേ ഊട്ടുപുരയിൽ ചേരുന്നു.എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

Top