‘നീഡ്സ് കരുണയും കരുതലും’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട :  നീഡ്സ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തികളുടെ ഭാഗമായി 'നീഡ്സ്' കരുണയും കരുതലും' പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യൻ പ്രൊഫ.ഗോപിനാഥ് മുതുക്കാട് നിർവഹിച്ചു. തുടർച്ചയായി എല്ലാ മാസവും ആദ്യ ശനിയാഴ്ച്ച നിർധന രോഗികൾക്ക് ചികിത്സാസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ നീഡ്സ് പ്രസിഡന്‍റ് തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷത ഹിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രൊഫ.ആർ.ജയറാം, ഡോ.എസ്.ശ്രീകുമാർ ,സെക്രട്ടറിമാരായ ബോബി ജോസ്, എം.എൻ.തമ്പാൻ, ട്രഷറർ എസ് ബോസ്കുമാർ, കൺവീനർ കെ.പി.ദേവദാസ്, ജോയിന്‍റ്

വേളൂക്കര പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

വേളൂക്കര : പഞ്ചായത്തിലെ മൂന്നാംവാർഡിലെ അംബേദ്ക്കർ കോളനിവാസികൾ കുടിവെള്ളത്തിനായ് പഞ്ചായത്താപ്പീസിലേക്ക് മാർച്ച് നടത്തി. സമരം വാർഡ് മെമ്പർ ടി.ആർ.സുനിൽ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന അനുശ്വാസിക്കുന്ന പ്രാഥമിക അവകാശങ്ങളിലൊന്നായ മനുഷ്യന്‍റെ കുടിവെളളം കിട്ടാക്കനിയായ് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സമരത്തിൽ പങ്കെടുക്കുന്നതെന്നും പഞ്ചായത്ത് ഭരണസമിതിയിൽ ഈ വിഷയം പലവട്ടം അവതരിപ്പിച്ചിട്ടും ഫലം കണ്ടില്ല. ബജറ്റ് ചർച്ചയിലും ഈ വിഷയം ഉന്നയിച്ചിട്ടും ഭരണസമിതി നിഷ്ക്കരുണം തള്ളികളയുകയും മുഖം തിരിച്ച് നിൽക്കുകയായിരുന്നുവെന്നും വാർഡ്

പാഞ്ചാരിമേളത്തിന്‍റെ സംഗീതാത്മകതയിൽ രണ്ടാം ശീവേലി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ 3-ാം ദിനത്തിലെ രണ്ടാം ശീവേലിയിലെ പാഞ്ചാരിമേളത്തിന്‍റെ സംഗീതാത്മകതയിൽ ജനങ്ങൾ മുഴുകി. പത്മശ്രീ പെരുവനം കുട്ടന്മാരാരും നൂറോളം കലാകാരന്മാരും ചേർന്ന് പാഞ്ചാരിയിൽ നാദവിസ്മയം തീർത്തു. കുട്ടൻകുളങ്ങര അർജ്ജുനൻ തിടമ്പേറ്റി, തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനും, അന്നമനട ഉമാമഹേശ്വരനും ഇടത്തും വലത്തും അണിനിരന്നു. കളരിക്കാവ് അമ്പാടിക്കണ്ണനും , നന്തിലത്ത് ഗോപിക്കണ്ണനും ഉള്ളാനകളായി. പാഞ്ചാരിയുടെ പതികാലം ക്ഷേത്രത്തിന്‍റെ കിഴക്കേനടപുരയിലും രണ്ടാം കാലം തെക്കേ നടപ്പുരയിലും മൂന്ന്, നാല്, അഞ്ച് കാലങ്ങള്‍ പടിഞ്ഞാറെ നടപ്പുരയിലും

കെ എസ് ഇ യിൽ നിന്ന് വിരമിക്കുന്ന ആനന്ദ് മേനോന് യാത്രയയപ്പ് നടത്തി

ഇരിങ്ങാലക്കുട : 40 വർഷത്തെ സേവനത്തിനു ശേഷം കെ എസ് ഇ ലിമിറ്റഡിന്‍റെ സർവീസിൽ നിന്നും വിരമിക്കുന്ന ചീഫ് അഡ്വൈസർ, ഓപ്പറേഷൻസ്, ആനന്ദ് മേനോന് കമ്പനിയുടെ എ ജി എം ഹാളിൽ യാത്രയയപ്പ് സമ്മേളനം നടത്തി . തൃശൂർ ജില്ലാ കളക്ടർ ഡോ.എ കൗശികൻ ഐ എ എസ് ഉദ്‌ഘാടനം നിർവ്വഹിച്ച സമ്മേളനത്തിൽ കെ എസ് ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. കെ എസ് ഇ

സംഗമപുരിയെ ഭക്തിസാന്ദ്രമാക്കി കൊടിപ്പുറത്ത് വിളക്കാഘോഷം

ഇരിങ്ങാലക്കുട : സംഗമപുരിയെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് കൂടല്‍മാണിക്യസ്വാമി പുറത്തേക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്കാഘോഷം നടന്നു . വര്‍ഷത്തില്‍ ദേവന്‍ ആദ്യമായി ശ്രീകോവിലില്‍ നിന്നും പുറത്തേക്കെഴുന്നള്ളുന്ന ചടങ്ങാണിത്. ശ്രീകോവിലിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ആദ്യത്തെ മാതൃക്കല്‍ ബലി നടന്നു. ശ്രീകോവിലിന്‍റെ തെക്ക് ഭാഗത്ത് സപ്തമാതൃക്കളെയും ബലി തൂവുന്നതാണ് മാതൃക്കല്‍ ബലി. തുടര്‍ന്ന് പുറത്തേയ്ക്ക് വന്ന് ഭഗവാന്‍റെ തിടമ്പ് ഉറപ്പിച്ച കോലം കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജുനന്റെ പുറത്തേക്ക് കയറ്റിയതോടെ വിളക്കാഘോഷം തുടങ്ങി. മൂന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെ ആദ്യത്തെ നാല്

കോതറ ലിഫ്റ്റ് ഇറിഗേഷൻ നിർമ്മാണോദ്‌ഘാടനം

പടിയൂർ : പടിയൂർ ഗ്രാമ പഞ്ചായത്തിലെ 1, 2 വാർഡ്കളിലായി 100 ഹെക്ടർ വരുന്ന പറമ്പുകളിലെ തെങ്ങ്, വാഴ കവുങ്ങ് കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകൾക്ക് ജലസേചന ലഭ്യതയും പ്രദേശവാസികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള കോതറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ കെ ഉദയ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര

വിളനാശത്തിനു അടിയന്തിര സഹായം വേണം : കര്‍ഷക സംഘം

ആളൂര്‍ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും മൂലം ആളൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ്‌ പുതുചിറ കാവുങ്ങജോസ്, മണക്കാട്ട്‌ പി.ടി സദാനന്ദന്‍ എന്നിവര്‍ക്കും ആറാം വാര്‍ഡില്‍ തത്തംപ്പിള്ളി ടി .ആര്‍.വേലായുധനും വ്യാപക നേന്ത്ര വാഴ കൃഷി നാശം ഉണ്ടായി. ആയിരത്തില്‍ പരം നേന്ത്രവാഴ ഒടിഞ്ഞുവീണ സ്ഥലങ്ങള്‍ ആളൂര്‍ നോര്‍ത്ത് മേഖല കര്‍ഷക സംഘം പ്രസിഡണ്ട് എ.ആര്‍.ഡേവിസ്, സെക്രട്ടറി പി,.ഡി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തത്തില്‍ പെട്ട കാര്‍ഷിക വിളനാശത്തിനു

കൊടിയേറ്റത്തോട് അനുബന്ധിച്ച് മൃദംഗമേള അരങ്ങേറി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കൊടിയേറ്റത്തിനുശേഷം കിഴക്കേ നടപ്പുരയിൽ ഇരിങ്ങാലക്കുട കൊരമ്പ്‌ മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ മൃദംഗമേള അരങ്ങേറി. 5 വയസ്സുമുതൽ 67 വയസ്സുവരെയുള്ള 75 ഓളം വിദ്യാർത്ഥി വിദ്യാർത്ഥികളാണ് മൃദംഗമേളയിൽ പങ്കെടുത്തത്. 39 വർഷമായി കൊരമ്പ്‌ മൃദംഗകളരി ക്ഷേത്രോത്സവത്തിൽ മൃദംഗ മേള അവതരിപ്പിക്കുന്നു.

കഞ്ചാവുമായി യുവാവിനെ പിടികൂടി

കരുവന്നൂർ : ഊരകം വില്ലേജിൽ കരുവന്നൂർ സ്വദേശി കാളിപറമ്പിൽ ഹരികൃഷ്‌ണനെ (19 ) ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിന്‍റെ മുൻവശത്ത് കാട്ടൂർ ഇരിങ്ങാലക്കുട റോഡിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവുമായ് എക്‌സൈസ് ഇൻസ്‌പെക്ടർ എം ഒ വിനോദും സംഘവും പിടികൂടി. പോലീസ് സംഘത്തിൽ പി.ഒ  പി ആർ അനിൽകുമാർ, സി പി ഒ മാരായ എം പി ജീവേഷ്, എൻ കെ ഷാജി എന്നിവരാണ് ഉണ്ടായിരുന്നത്.

ഐ എ എസ് റാങ്ക് ജേതാവ് ഹരിയെ മാതൃവിദ്യാലയം അനുമോദിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ അമ്പത്തെട്ടാം റാങ്ക് കരസ്ഥമാക്കിയ കൊരുമ്പിശ്ശേരി കല്ലിക്കാട്ട് ഗോപിയുടേയും, ഇന്ദിരയുടേയും മകനായ ഹരി കല്ലിക്കാട്ടിനെ നാഷണൽ സ്കൂൾ മാനേജ്‌മെന്റും അദ്ധ്യാപകരും വീട്ടിൽ ചെന്ന് അനുമോദിച്ചു. 2008 ൽ എസ് എസ് എൽ സി യും 2010 ൽ പ്ലസ് ടു വും നാഷണൽ സ്കൂളിൽ പൂർത്തിയാക്കിയ ഹരി പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിലായിരുന്നുവെന്ന് അദ്ധ്യാപകർ പറഞ്ഞു. സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ, വി പി

Top