ജില്ലയിലെ മികച്ച കാർഷിക അദ്ധ്യാപകനായി എ.ജി അനിൽകുമാറും മികച്ച കർഷക വിദ്ധ്യാർത്ഥിനിയായി കെ.വി. ശിവപ്രിയയും

പൊറത്തിശ്ശേരി : സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച കാർഷിക അദ്ധ്യാപകനായി എ.ജി അനിൽകുമാറും മികച്ച കർഷക വിദ്ധ്യാർത്ഥിനിയായി കെ.വി. ശിവപ്രിയയും അർഹത നേടി . തൃശ്ശൂർ ടൗൺ ഹാളിൽ വച്ചുനടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാറില്‍ നിന്നും അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇരുവരും പൊറത്തിശ്ശേരി മഹാത്മ എല്‍.പി യൂ.പി സ്കൂളിലെ അദ്ധ്യാപകനും വിദ്ധ്യാര്‍ത്ഥിനിയുമാണ്.

മാർക്കറ്റ് റോഡിലെ വളവിൽ ടൂറിസ്റ്റ് ബസ്സുകളുടെ പാർക്കിംഗ് അപകടം ക്ഷണിച്ചു വരുത്തുന്നു

ഇരിങ്ങാലക്കുട : ഏറെ തിരക്കുള്ള വൺവേയായ മാർക്കറ്റ് റോഡിലെ സെന്റ് മേരീസ് സ്കൂളിന് സമീപത്തെ വളവിൽ അപകടകരമാം വിധം സ്ഥിരമായി പാർക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകൾ മൂലം ഇവിടെ അപകട സാധ്യത മേഘലയാക്കുന്നു. സ്കൂൾ സമയങ്ങളിൽ ഇതിലൂടെ നടന്നും സൈക്കിളിലും പോകുന്ന വിദ്യാർത്ഥികൾക്ക് റോഡിൻറെ സിംഹഭാഗവും കൈയേറി സ്ഥിരമായി പാർക്ക് ചെയ്യുന്ന ബസ്സുകൾ മൂലം എതിരെ വരുന്ന വാഹങ്ങളിൽനിന്നും രക്ഷനേടാൻ വീതികുറഞ്ഞ റോഡിന്റെ അരിക്ക് ചേർന്ന് പോകേണ്ടതാണ് വരുന്നു. കൊടും

ശനിയാഴ്ച്ച വൈദ്യുതി വിതരണം തടസപ്പെടും

ഇരിങ്ങാലക്കുട : വൈദ്യുതി ഓഫീസ് നമ്പർ 1 സെക്ഷനിൽ പെടുന്ന ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരം, എൽ ഐ സി , ക്രൈസ്റ്റ് കോളേജ് പരിസരം എന്നിവിടങ്ങളിൽ മാർച്ച് 17 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി വിതരണം തടസപ്പെടും എന്ന് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു .

നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് പിഴപലിശയിൽ കിഴിവ്

ആളൂർ : സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയിന്മേല്‍ പലിശയും പിഴപലിശയും ഒഴിവാക്കി.മാർച്ച് 31 വരെ ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ നികുതി അടക്കാവുന്നതാണ്. www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാവുന്നതും ഉടമസ്ഥാവകാശം സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

ശുദ്ധജല പദ്ധതിയിൽ നിസംഗത തുടർന്നാൽ അനിശ്ചിതകാല ജനകീയ സമരം ആരംഭിക്കും : തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : സമഗ്ര ശുദ്ധജല പദ്ധതി പൂർത്തീകരിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ പറഞ്ഞു. സമഗ്ര ശുദ്ധജല പദ്ധതി പൂർത്തീകരിക്കാത്തതിനെതിരെ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. കടുത്ത വേനലായതോടെ ശുദ്ധജലം കിട്ടാതെ ജനം വലയുകയാണ്. പടിയൂർ, പൂമംഗലം, കാറളം, പഞ്ചായത്തുകളിലെ ഓരോ വ്യക്തിക്കും ദിനംപ്രതി 70 ലിറ്റർ ശുദ്ധജലം ലഭിക്കേണ്ടിയിരുന്ന

കഞ്ചാവുമായി യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : 15 ഗ്രാം കഞ്ചാവുമായി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ വിനോദ് സംഘവും പിടികൂടി. മുരിയാട് വെള്ളിലംകുന്ന് കല്ലിങ്ങപ്പുറം വീട്ടിൽ സാജൻ (23) നെയാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ എസ് സരസൻ, സി വി ശിവൻ, കെ എ ബാബു, എൻ കെ ഷാജി എന്നിവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

വെള്ളാങ്ങലൂർ ജി.യു.പി. എസിൽ “കുഞ്ഞിക്കൈകളിൽ കുഞ്ഞാട്”

വെള്ളാങ്ങലൂർ : ജി.യു.പി.എസ്. വെള്ളാങ്ങലൂരിന്‍റെ "കുഞ്ഞിക്കൈകളിൽ കുഞ്ഞാട്" എന്ന പദ്ധതിയുടെ ഉദ്‌ഘാടനകർമ്മം വാർഡ് മെമ്പർ മിനി രാജൻ നിർവ്വഹിച്ചു. കുട്ടികളിൽ സഹജീവികളോട് സ്നേഹവും, കാരുണ്യവും, പ്രകൃതി സംരക്ഷണ അവബോധവും, കൃഷി താല്പര്യവും വളർത്താനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തീട്ടുള്ളത്. ഇതോടൊപ്പം കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതും പരിപാടി ലക്ഷ്യമിടുന്നു. എൽ.പി വിഭാഗം കുട്ടികളിൽ നിന്നും തെരെഞ്ഞെടുത്ത ആമിന വി.എസ് എന്ന വിദ്യാർത്ഥിക്കാണ് ആടിനെ നൽകിയത്. ഹെഡ്മിസ്ട്രസ് എം എസ്

നൃത്യനാട്യ പുരസ്‌കാരം നേടിയ നിര്‍മ്മല പണിക്കരെ ആദരിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്‍റെ നൃത്യനാട്യ പുരസ്‌കാരം നേടിയ മോഹിനിയാട്ടം ഗുരു നിര്‍മ്മല പണിക്കരെ നടനകൈരളിയിൽ നടക്കുന്ന കാളിദാസ നാട്യോത്സവത്തില്‍ ആദരിച്ചു. സദനം കൃഷ്‌ണൻകുട്ടി , പ്രൊഫ ജോർജ്ജ് എസ് പോൾ, അമ്മന്നൂർ ഗുരുകുലം കലാകാരൻമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നാട്യോത്സവം രണ്ടാം ദിവസമായ മാര്‍ച്ച് 14 ന് 3.30 ന് കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ ‘വാക്യത്തിന്‍റെ അഭിനേയത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന്

ക്രൈസ്റ്റ് കോളേജിൽ എം എസ് എഫ് യൂണിറ്റ് രൂപികരിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ എം എസ് എഫ് യൂണിറ്റ് രൂപികരിച്ചു. തൃശ്ശൂരിൽ വച്ച് നടന്ന മുസ്ലിം ലീഗിന്‍റെ 70-ാം സ്ഥാപക വാർഷികദിനത്തിൽ കെ.എം ഷാജി, എം എൽ എ യും ജില്ലാ പ്രസിഡണ്ട് സി.എ റഷീദ് ചേർന്ന് എം എസ് എഫ് ന്‍റെ പതാക വിദ്യാർത്ഥികൾക്ക് കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി, ജില്ലാസെക്രട്ടറി പി എ അമീർ , മുസ്ലിം ലീഗ് ഇരിങ്ങാലക്കുട

ജനറൽ ആശുപത്രിയിൽ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച : രജിസ്ട്രേഷൻ തുടരുന്നു

ഇരിങ്ങാലക്കുട : സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ആശുപത്രിയിൽ നടത്തുന്ന നേത്ര ശസ്ത്രക്രിയ ഉപകരണങ്ങളുടെ സമർപ്പണത്തിന്റെ ഭാഗമായുള്ള നേത്ര പരിശോധന ക്യാമ്പ് മാർച്ച് 17 ശനിയാഴ്ച 9 മണിക്ക് ജനറൽ ആശുപത്രി അങ്കണത്തിൽ നടത്തുന്നു . നേത്രപരിശോധന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയുന്ന സ്ഥലങ്ങൾ : ജനറൽ ആശുപത്രി ഠാണാ ഇരിങ്ങാലക്കുട, തവരങ്ങാട്ടിൽ ഹാർഡ്‌വെയേഴ്സ് തൃശൂർ റോഡ് ഇരിങ്ങാലക്കുട, പ്രൈമറി ഹെൽത്ത് സെന്ററുകൾ,

കയർ ഭൂവസ്ത്രം ഉപയോഗിച്ച് തോട് സംരക്ഷണം

വേളൂക്കര : ഹരിത കേരളത്തിന്റെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്ത് പെരുംപാലത്തോട് പ്രകൃതിദത്തമായ കയർ ഭൂവസ്ത്രം ഉപയോഗിച്ച് തോട് സംരക്ഷണം ചെയ്യുന്നതിന്റെ പ്രവർത്തന ഉദ്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ നിർവഹിച്ചു. ഒന്നാം വാർഡ് മെമ്പർ വി എച്ച് വിജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ തൊഴിലുറപ്പ് മേറ്റ് കോമളം വാസു സ്വാഗതവും മീര പ്രസാദ് നന്ദിയും പറഞ്ഞു

ലോങ്ങ്‌ മാർച്ച് കര്‍ഷകസമരത്തിന് ആളൂരില്‍ ഐക്യദാര്‍ഢൃം

ആളൂര്‍ : മഹാരാഷ്ട്ര നാസ്സിക്കില്‍നിന്നും മുംബയിലേക്ക് നടന്ന എ.ഐ.കെ.എസ് ലോങ്ങ്‌ മാർച്ച് കര്‍ഷക സമരത്തിന്‍റെ ഐക്യ ദാര്‍ഢൃ സദസ്സ് ആളൂരില്‍ കര്‍ഷക സംഘം മാള ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.എസ്. മൊയ്ദീന്‍ ഉത്ഘാടനം ചെയ്തു.മേഖല സെക്രടറി പി.ഡി.ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എ.ആര്‍.ഡേവിസ് അധ്യക്ഷനായി. കാതറിൻ പോള്‍, ജോജോ. കെ.ആര്‍, ഐ.എന്‍.ബാബു, ടി.വി.ഷാജു, ഷാജന്‍.കെ.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

കാളിദാസ നാട്യോത്സവത്തില്‍ ശാകുന്തളം കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : നടനകൈരളിയുടെ രംഗവേദിയില്‍ മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം കൂടിയാട്ടം അരങ്ങേറി. സൂര്യാശ്വങ്ങളെപ്പോലെ മാനിന്റെ പിന്നാലെ പായുന്ന രഥത്തിലിരുന്ന് ദുഷ്യന്ത രാജാവ് മാനിനെ പിന്‍തുടര്‍ന്ന് സഞ്ചരിച്ച് കണ്വാശ്രമം സന്ദര്‍ശിച്ച് ശകുന്തളയെകണ്ട് അനുരാഗവിവശനാകുന്നതു മുതലുള്ള ഭാഗം ആണ് ഒന്നാം ദിവസം അരങ്ങേറിയത്. പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍ ദുഷ്യന്തനായും അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ സൂതനായും കപിലാ വേണു ശകുന്തളയായും അരങ്ങിലെത്തി. കൂടിയാട്ടം അവതരണത്തിന്റെ മുന്നോടിയായി നാടക ഗവേഷകന്‍ അഭീഷ് ശശീധരന്‍ കൂടിയാട്ടവും ആധുനികരംഗവേദിയും താരതമ്യം ചെയ്ത് പ്രഭാഷണം  നടത്തി. കൂച്ചിപ്പൂഡി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍

കുടിവെള്ളത്തിനായി എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

ഇരിങ്ങാലക്കുട : കുടിവെള്ള ക്ഷാമം അതിരൂക്ഷമായ കാട്ടൂര്‍, കാറളം, പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകള്‍ക്കായി 2012 ല്‍ പ്രഖ്യാപിച്ച സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചും എംഎല്‍എയുടെ മെല്ലേപ്പോക്ക് നയം അവസാനിപ്പിക്കണം എന്നാവശ്യപെട്ടും ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൊഫ.കെ.യു.അരുണന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. 2012 ല്‍ നബാര്‍ഡിന്‍െ സഹായത്തോടെ 40 കോടി ചെലവഴിച്ച് ആരംഭിച്ച പദ്ധതിയാണ് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്. പദ്ധതിക്കാവശ്യമായ പൈപ്പിടല്‍ 95 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു.

വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം നടത്തി

ഇരിങ്ങാലക്കുട : 2017 – 2018 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭയിലെ 10-ാം ക്ലാസ്സിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു സൈക്കിളുകളുടെ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.സി വർഗ്ഗിസ്, ക്ഷേമ കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി, ആരോഗ്യകാര്യ സ്റാന്റിംഗ്

Top