കടുത്ത വേനലിലും കാനകളിൽ വെള്ളം നിറഞ്ഞൊഴുകുന്നു : പക്ഷെ വരുന്നത് കുടിവെള്ള പൈപ്പ് പൊട്ടി

ഇരിങ്ങാലക്കുട : അസഹനീയ വേനൽ ചൂടിൽ കണ്ണിനു കുളിർമയേകി ഇരിങ്ങാലക്കുട പുറ്റിങ്ങൽ, മൈനർ സെമിനാരി റോഡരികിലെ കാനകളിൽ തെളിഞ്ഞ വെള്ളം നിറഞ്ഞൊഴുകുന്നത് കണ്ട് ജനം അന്ധാളിക്കുന്നു. സമീപത്തെ പാടങ്ങളിലും ഇറിഗേഷൻ തോടുകളിൽ പോലും വെള്ളമില്ലാത്തപ്പോൾ ഇതെങ്ങനെ സംഭവിക്കുന്നു എന്നായി . 24-ാം വാർഡിൽ തൊഴിലുറപ്പുക്കാർ കാന വൃത്തിയാക്കാൻ കൗൺസിലർ ശ്രീജ സുരേഷിനൊപ്പം എത്തിയപ്പോഴാണ് ഈ കാഴ്ച്ച കാണുന്നത്. അന്വേഷിച്ചപ്പോൾ പലയിടത്തും നിന്നായി കുടി വെള്ള പൈപ്പ് പൊട്ടി കാനയിലൂടെ ആയിരക്കണക്കിന് ലിറ്റർ

വിനയൻ വധക്കേസ് : 1-ാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : ടെമ്പോ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 1-ാം പ്രതി കൊന്നക്കുഴി കുടംമാട്ടി രാമകൃഷ്‌ണൻ മകൻ, 48 വയസ്സ്, രമേശ്, 6 7 പ്രതികളായ ആളൂർ പുതുശ്ശേരി ദേവസ്സിക്കുട്ടി മകൻ 43 വയസ്സ്, ആന്‍റു, കാഞ്ഞിരപ്പിള്ളി വരപ്പന മാപ്രാമ്പിള്ളി ഔസേപ്പ് മകൻ, 43 വയസ്സ്, സെബി എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ ശിക്ഷ വിധിച്ചു. 2003 ഡെപ്റ്റംബർ 3-ാംതിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ലയൺസ്‌ ക്ലബ്‌ ഓഫ്‌ ഇരിങ്ങാലക്കുട ഡൈമണ്ട്സിന്‍റെ ഫസ്റ്റ്‌ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും വനിതാദിനാഘോഷവും

ഇരിങ്ങാലക്കുട : ലയൺസ്‌ ക്ലബ്‌ ഓഫ്‌ ഇരിങ്ങാലക്കുട ഡൈമണ്ട്സിന്‍റെ വനിതാദിനാഘോഷവും ഫസ്റ്റ്‌ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും മാർച്ച്‌ 11 നു ഇരിങ്ങാലക്കുട റോട്ടറി ക്ലബ്‌ ഹാളിൽ വച്ച്‌ നടത്തി . ലയൺസ്‌ ക്ലബ്‌ പ്രസിഡണ്ട്‌ ജിത ബിനോയ്‌ കുഞ്ഞിലികാട്ടിൽ അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ ഫസ്റ്റ്‌ ഡിസ്ട്രിക്ട് ഗവർണ്ണർ  ഇ ഡി ദീപക്‌ ഉദ്‌ഘാടനം നിർവ്വഹിച്ചു. പാവപെട്ട പെൺകുട്ടികൾക്ക്‌ സൈക്കിൾ വിതരണവും, ഇരിങ്ങാലക്കുടയിൽ പലമേഖലകളിലായി പ്രശസ്തരായ സിസ്റ്റർ റോസ്‌ ആന്‍റോ, നിർമ്മലാപണിക്കർ, മിനി

കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം : കൊടിയേറ്റം 14ന്

കിഴുത്താണി : ശ്രീ മഹാവിഷ്‌ണു ക്ഷേത്രം കിഴുത്താണി തിരുവുത്സവം മാർച്ച് 14ന് കൊടികയറി 19ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. മാർച്ച് 14ന് 5:30 ന് ജ്ഞാനയോഗി ചാനൽ ജ്യോതിർഗമായ പാഠ്യപദ്ധതി അവതാരകൻ ഡോ. കെ അരവിന്ദാക്ഷന്‍റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 7 :15നും 7 45നും മദ്ധ്യേ കൊടികയറ്റം. അതിനുശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ഉദ്‌ഘാടനം നിർവഹിക്കും. തിരുവുത്സവഘോഷ കമ്മിറ്റി ചെയർമാൻ ഇ.

10 വർഷമായി മുടങ്ങിക്കിടക്കുന്ന ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ നേത്രശസ്ത്രക്രിയ ‘സേവിന്‍റെ ‘ സഹായത്തോടെ പുരാരംഭിക്കുന്നു

ഇരിങ്ങാലക്കുട : 'സേവ് ഇരിങ്ങാലക്കുട' ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ 2009 മുതൽ മുടങ്ങിക്കിടക്കുന്ന നേത്രശസ്ത്രക്രിയ പുരാരംഭിക്കുന്നു. ജനറൽ ആശുപത്രിയിലേക്ക് 'സേവ്' നൽകുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമർപ്പണവും നേത്ര പരിശോധനാ ക്യാമ്പും മാർച്ച് 17 ശനിയാഴ്ച ആശുപത്രി അങ്കണത്തിൽ രാവിലെ 9 മണിക്ക് നടക്കും. സി എൻ ജയദേവൻ എം പി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കെ യു അരുണൻ എം എൽ എ മുഖ്യ

Top