ഒരു മതേതര ഇന്ത്യൻ മുസ്‌ലിമിന്‍റെ ആശങ്കകളും ചോദ്യങ്ങളുമായി ഇരിങ്ങാലക്കുടക്കാരന്‍റെ ക്രൈം ത്രില്ലർ ‘ദി തറോ ചെക്ക്’

ഇരിങ്ങാലക്കുട : നൂറ്റാണ്ടുകളുടെ വിദേശ ഭരണത്തിന് ഒടുവിൽ സ്വതന്ത്രമായ രാജ്യത്തിന് മതവും ജാതിയും തീർക്കുന്ന മതിലുകളും വേർതിരിവുകളും താങ്ങാൻ കഴിയുകയില്ലെന്ന മുന്നറിയിപ്പുമായി ഇംഗ്ലീഷ് ക്രൈം ത്രില്ലർ 'The Thorough Check '.. ഇരിങ്ങാലക്കുട കോണത്ത്കുന്ന് സ്വദേശിയും ഗുജറാത്തിൽ എൽ ആൻഡ് ടി കമ്പനിയിലെ സീനിയർ ഉദ്യോഗസ്ഥനുമായ വടാശ്ശേരി തൈപ്പറമ്പിൽ രാകേഷാണ് ഫ്രോഗ് ബുക്സ് പുറത്തിറക്കിയ നോവലിന്‍റെ രചയിതാവ്. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന 'കൃതി' സാഹിത്യോൽസവത്തിന്‍റെ വേദിയിൽ നടന്ന ദി

പോളിയോ നിര്‍മ്മാര്‍ജ്ജന ജില്ലാതല പരിപാടി ഇരിങ്ങാലക്കുടയിൽ നടത്തി

ഇരിങ്ങാലക്കുട : ദേശീയ പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള ഈ വര്‍ഷത്തെ പോളിയോ പരിപാടിയുടെ ജില്ലാതല പരിപാടി പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഹിത കെ. വിഷയാവതരണം നടത്തി. റോട്ടറി ക്ലബ്ബ് തൃശ്ശൂര്‍ സെന്‍ട്രല്‍ പ്രസിഡന്റ് ഡോ. ജോയ് എം.എ., നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍  രാജേശ്വരി ശിവരാമന്‍,  സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുള്‍ ബഷീര്‍ പി.എ., വി.സി.

ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത്തുക്കളുടെ സ്മരണാഞ്ജലി

ഇരിങ്ങാലക്കുട : അകാലത്തിൽ മരണപ്പെട്ട പ്രമുഖ സിനിമാ-സീരിയൽ നിർമാതാവും യുവ വ്യവസായിയും സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത് സ്മരണാഞ്ജലി നടത്തി. രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക - കലാരംഗങ്ങളിൽ നിന്നുള്ള നിന്നുള്ള നൂറുക്കണക്കിന് സുഹൃത്തുക്കൾ ബിജോയ് പഠിച്ച ഇരിങ്ങാലക്കുട നാഷണൽ സ്ക്കൂളിൽ ഒന്നിച്ചു കൂടിയാണ് സ്മരണാഞ്ജലി നടത്തിയത്. അചഞ്ചലമായ സുഹൃത്ബന്ധത്തിന്റെ മകുടോദാഹരണമായിരുന്നു ബിജോയ് ചന്ദ്രനെന്ന് മന്ത്രി വി.എസ്.സുനിൽക്കുമാർ പറഞ്ഞു. ചടങ്ങിൽ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. കെ.യു. അരുണൻ എം

സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു

കോണത്തുകുന്ന്‍ : വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായ സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവത്കരണ രോഗനിര്‍ണയ പരിപാടിയാണ് "ഒപ്പം" പദ്ധതി. സര്‍വ്വേയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സര്‍വ്വേയുടെ സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്‌

കോന്തിപുലത്ത് വെർട്ടിക്കൽ ആക്സിസ് പമ്പ് പ്രവർത്തിച്ചു തുടങ്ങി : ഇരുപ്പൂ കൃഷിക്ക് ഒരുങ്ങി കോൾ കർഷക സമതി

കോന്തിപുലം : ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ജില്ലാ പഞ്ചായത്തിൽനിന്നും അനുവദിച്ച വെർട്ടിക്കൽ പമ്പ് പ്രവർത്തിച്ചു തുടങ്ങിയതു മുതൽ പടവിൽ ഒരുപൂകൃഷിക്ക് പകരം ഇരുപ്പൂ കൃഷിക്ക് തയാറെടുക്കുകയാണ് കോന്തിപുലം കോൾ കർഷക സമതി. 40 വർഷമായിട്ടുള്ള പെട്ടിയും പറയും മാറ്റി പുതുതായി ലഭിച്ച ആധുനിക വെർട്ടിക്കൽ ആക്സിസ് മോട്ടോർ പമ്പിന്‍റെ ഉദ്ഘാടനം ഞായറാഴ്ച ജില്ലാ പഞ്ചായത്ത് മെമ്പർ ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. ഓഗസ്റ്റ് - ഒക്ടോബർ മാസത്തിൽ വെള്ളം

ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ ഏപ്രില്‍ 18,19 തിയ്യതികളില്‍ : സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട : ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി ചെയര്‍മാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് എന്നിവര്‍ രക്ഷാധികാരികളാണ്. ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ ഉണ്ണി് സ്വാഗതസംഘം ജനറല്‍ കണ്‍വീനറായും ജില്ലാ ജോയിന്‍റ് സെക്രട്ടറിയായ കെ.ജെ. ക്ലീറ്റസ് ട്രഷററായും പ്രവര്‍ത്തിക്കും. കെ.സി. ഗംഗാധരന്‍മാസ്റ്റര്‍, എം.ബി.ലത്തീഫ്, കെ.വി.രാമകൃഷ്ണന്‍, വി.കെ.രമണന്‍, കെ.നന്ദനന്‍, പി.എല്‍.മാത്യു,

പ്രതിമാസ പുസ്തക ചര്‍ച്ചയിൽ ‘നിലാവും നിഴലും’

അവിട്ടത്തൂര്‍ : സ്‌പെയ്‌സ് ലൈബ്രറിയുടെ പ്രതിമാസ പുസ്തകചര്‍ച്ചാ പരിപാടുയുടെ ഭാഗമായി ഖാദര്‍ പട്ടേപ്പാടത്തിന്റെ 'നിലാവും നിഴലും' എന്ന കഥാസമാഹരം ചര്‍ച്ച ചെയ്യപ്പെട്ടു. കെ.പി. രാഘവപ്പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കെ.പി ജോര്‍ജ്ജ് കഥകളെ വിലയിരുത്തി സംസാരിച്ചു. കെ.രാജേന്ദ്രന്‍, പി.പ്രസാദ്, ടി.രത്‌നവല്ലി, വി.വി.ഷീല, ആര്‍.കൃഷ്ണരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പി.അപ്പു സ്വാഗതവും ഇ.എം.നന്ദനന്‍ നന്ദിയും പറഞ്ഞു.

Top