കോഴി കയറ്ററിവന്ന മിനി ലോറി തൊമ്മാനയിൽ പാടത്തേക്കു മറഞ്ഞു

തൊമ്മാന : സംസ്ഥാനപാതയിലെ സ്ഥിരം അപകടമേഖലയായ തൊമ്മാനയിൽ ശനിയാഴ്ച രാത്രി 10 മണിക്ക് കോഴിക്കുഞ്ഞുങ്ങളെ കയറ്റിവന്ന മിനി ലോറി മറഞ്ഞു. ചെങ്ങാറ്റുമുറി റോഡിലേക്ക് തിരിയുന്നിടത്താണ് അപകടം.  ഡ്രൈവർക്ക് പരിക്കില്ല എന്നാൽ വാഹനം തലകീഴായി മറിഞ്ഞതിനാൽ കോഴിക്കുഞ്ഞുങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. അപകടമേഖലയെന്നു കാണിക്കുന്ന ബ്ലാങ്ക് സ്പോട് ബ്ലിങ്കിങ് ലൈറ്റ് സ്ഥാപിച്ചിടത്താണ് ഇപ്പോൾ അപകടം നടന്നിരിക്കുന്നത്. ഇവിടെ പുറംപോക്കിൽ കുറച്ചു മാസങ്ങളായി ചില താത്കാലിക കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്നവർ വാഹങ്ങൾ

മുൻ കരാർ ജീവനക്കാരന്‍റെ സഹായത്തോടെ കെ എസ് ഇ ബി ഓഫീസിൽനിന്നും അലുമിനിയം കമ്പികൾ മോഷ്ടിച്ച 4 പേരെ പോലീസ് പിടികൂടി

കല്ലേറ്റുംകര : കല്ലേറ്റുംകര കെ എസ് ഇ ബി സബ് ഡിവിഷണൽ ഓഫീസിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന 7000 മീറ്റർ അലൂമിനിയം കമ്പിയും, 2000 മീറ്റർ 11 കെ വി കമ്പിയടക്കം 3,67,000 രൂപയുടെ കമ്പികൾ മുൻ കരാർ തൊഴിലാളിയുടെ സഹായത്തോടെ മോഷ്ടിച്ചു കൊണ്ടുപോയി വിറ്റ നാലുപേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ ഊരകം മടത്തിക്കര വീട്ടിൽ രവി (44) , വെള്ളിക്കുളങ്ങര സ്വദേശികളായ ഐനിക്കൽ വീട്ടിൽ പ്രദീപ് (46),

ദീർഘവീക്ഷണമില്ലാത്ത ഗതാഗത നിയന്ത്രണത്തിൽ പൊറുതിമുട്ടി ജനം

ഇരിങ്ങാലക്കുട : ടൈൽ പാകുന്നതിന്‍റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണത്തെ തുടർന്ന് ബസ് ഇറങ്ങുന്നവർക്ക് ബസ്സ്റ്റാൻഡിൽ നിന്നും കാട്ടൂർ റോഡ് ഭാഗത്തേക്ക് നടന്നു നീങ്ങാൻ പോലും ഇടമിടാതെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ യാത്രക്കാർക്കു രോക്ഷം. കാട്ടൂർ റോഡിൽ നിന്നും ബസ്സ്റ്റാൻഡിലേക്ക് ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ യാത്രക്കാരെ ബൈപാസ്സ്‌ റോഡ് അവസാനിക്കുന്നിടത്ത് ഇറക്കിവിടുകയാണ്. പക്ഷെ ടൈൽ വിരിക്കൽ പുരോഗമിക്കുന്നതിനാൽ യാത്രക്കാർക്ക് ഇതുവഴി നടന്ന സ്റ്റാന്റിലെത്താൻ പറ്റുന്നില്ല. കാട്ടൂർ റോഡിന്‍റെ ആരംഭത്തിൽ തന്നെ

ആളൂർ ജംഗ്ഷൻ നവീകരണം അട്ടിമറിക്കപ്പെടുന്നു : തോമസ് ഉണ്ണിയാടൻ

ആളൂർ : ജംഗ്ഷന്‍റെ നവീകരണം അട്ടിമറിക്കപ്പെടുന്നുവെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ ആരോപിച്ചു. ജംഗ്ഷൻ നവീകരണത്തിൽ കാണിക്കുന്ന കടുത്ത അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ നവീകരണം നടത്തി മനോഹരമാക്കുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1.80 കോടി രൂപ അനുവദിച്ചിരുന്നതും പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ഇരിങ്ങാലക്കുട,  ചാലക്കുടി, കൊടകര റോഡുകൾ സംഗമിക്കുന്ന ആളൂർ ജംഗ്ഷനിലെ 8.983 സെന്റ്

95 -ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

കാരുമാത്ര : കാരുമാത്ര ഗവൺമെന്‍റ്  യു പി സ്കൂൾ 95ാം വാർഷികവും, യാത്രയയപ്പ് സമ്മേളനത്തിന്‍റെയും ഉദ്‌ഘാടനം വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ നിർവ്വഹിച്ചു. .പി ടി എ പ്രസിഡണ്ട് ടി കെ ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ടി വി ഓമന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ ഉപഹാര സമർപ്പണവും, എം കെ മോഹനൻ എന്റോവ്മെന്‍റ് , സീമന്തിനി സുന്ദരൻ പ്രതിഭാ പുരസ്കാരവും വിതരണം ചെയ്തു. പി കെ

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആളൂർ : തൃശൂർ ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്‍റെ സഹകരണത്തോടുകൂടി 5 വയസ്സുവരെയുള്ള കുട്ടികളിലെ വിളർച്ച കുറവുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആളൂർ ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ നീതി വകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തി. ആളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മിനി ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ

തളിയക്കോണം സ്റ്റേഡിയത്തിൽ കളിക്ക് തടസമായി മെറ്റൽ കൂമ്പാരമെന്ന് പരാതി

തളിയക്കോണം : നഗരസഭയുടെ 39-ാം വാർഡിലെ തളിയക്കോണം ബാപ്പൂജി സ്മാരക സ്റ്റേഡിയത്തിലെ .കളി ഗ്രൗണ്ടിൽ വ്യാപകമായി മെറ്റൽ കഷണങ്ങൾ കൂമ്പാരമാക്കിയിട്ടതിനാൽ കുട്ടികൾക്ക് കളിക്കൂവാൻ പറ്റുന്നില്ലെന്നും എത്രയും പെട്ടന്ന് മെറ്റൽ മാറ്റി കളിസ്ഥലം വൃത്തിയാക്കണമെന്ന് ബി ജെ പി 51-ാം ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു .ബി ജെ പി മുൻസിപ്പൽ സെക്രട്ടറി ഷാജൂട്ടൻ സംസാരിച്ചു. അധികാരികൾക്ക് പരാതി കൊടുക്കുവാനും തീരുമാനിച്ചു. യോഗത്തിൽ മജൂ വി .എം, മോഹനൻ, അക്ഷയ, രാജേഷ്, അനൂപ് എന്നിവർ

ടൈല്‍സിടല്‍ : ഗതാഗത നിയന്ത്രണത്തിൽ വീർപ്പുമുട്ടി ബസ്സ്റ്റാൻഡ് കവാടം

ഇരിങ്ങാലക്കുട : കാട്ടൂര്‍ റോഡില്‍ നിന്നും ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് ടൈല്‍സ് വിരിച്ച് കോണ്‍ക്രീറ്റിങ്ങ് ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ ഈവഴി ഇരിങ്ങാലക്കുട സ്റ്റാന്റിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതിനാൽ ബസ്സുകളുടെ തള്ളിക്കയറ്റം മൂലം വീർപ്പുമുട്ടി ബസ്സ്റ്റാൻഡ് കവാടം. തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പോലിസും ആവശ്യത്തിനില്ല . കൂടൽമാണിക്യം റോഡിൽനിന്നും, ടൗൺഹാളിൽ റോഡിൽനിന്നും അതിനുപുറമെ വൺവേ തെറ്റിച്ചു ഠാണാ റോഡിൽനിന്നും ബസ്സുകൾ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത് ഒരുവഴിയായതിനാൽ ഇവിടെ വളരെ

Top