മോട്ടോർ വാഹന വകുപ്പിന്‍റെ ലാമിനേഷൻ മെഷീൻ പ്രവർത്തനരഹിതം: ആർ സി ബുക്ക് വിതരണം രണ്ട് മാസമായി മുടങ്ങിക്കിടക്കുന്നു

ഇരിങ്ങാലക്കുട : മോട്ടോർ വാഹന വകുപ്പിന്‍റെ ഇരിങ്ങാലക്കുടയിലെ സബ് റീജണൽ ട്രാൻസ്‌പോർട് ഓഫീസിലെ ലാമിനേഷൻ മെഷീൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് ജനുവരി മാസം രണ്ടാം വാരം മുതൽ വാഹനപേക്ഷകർക്ക് ആർ സി ബുക്ക് വിതരണം മുടങ്ങി കിടക്കുന്നു. അപേക്ഷിക്കുന്ന സമയത്ത് 45 രൂപയുടെ സ്റ്റാമ്പും സെൽഫ് അഡ്രസ്ഡ് കവറും തപാലിൽ വരുവാൻ വകുപ്പിന് നൽകാറുണ്ട്. ആർ സി ബുക്ക് കിട്ടുവാൻ കാലതാമസം ഏറിയതോടെ പല പുതിയ വാഹനങ്ങളും പരിശോധനയിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

ടിഷ്യുകള്‍ച്ചര്‍ വാഴ വിതരണം ചെയ്തു

കാട്ടൂര്‍ : ഗ്രാമപഞ്ചായത്തിന്‍റെ 2017-18 ജനകീയാസൂത്രണ പദ്ധതിയിൽ ഉള്‍പ്പെട്ട ടിഷ്യുകള്‍ച്ചര്‍ വാഴ വിതരണ ഉദ്ഘാടനം വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.

സംഘമിത്ര വനിതാകൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സംഘമിത്ര വനിതാകൂട്ടായ്മയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മഹാത്മാഗാന്ധി ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം ചെയ്തു. സംഘമിത്ര പ്രസിഡണ്ട് അഡ്വ. കമലം രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച വ്യവസായ ഓഫിസർക്കുള്ള ജില്ലാതല അവാർഡ് നേടിയ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ പി ആർ മിനിയെയും അപ്പുകുട്ടൻ നായർ സ്മാരക അവാർഡ് ലഭിച്ച പ്രശസ്ത കൂടിയാട്ട കലാകാരി ഡോ. അപർണ്ണ

വേറിട്ട വനിതാവ്യക്തിത്വങ്ങളെ ആദരിച്ച് ക്രൈസ്റ്റ് കോളേജിൽ വനിതാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വന്യജീവി ഫോട്ടോഗ്രാഫറും, ബസ്, ഓട്ടോ ഡ്രൈവറും ആയ മൂന്ന് വനിതാരത്‌നങ്ങളെ ലോകവനിതാദിനത്തിൽ ആദരിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തവനീഷ് എന്ന വിദ്യാര്‍ത്ഥിക്കൂട്ടായ്മ ശ്രദ്ധേയമായി. സ്ത്രീകള്‍ പൊതുവേ കടന്നു ചെല്ലാൻ മടിക്കുന്ന തൊഴിലിടങ്ങളിൽ തനിമയോടെ പ്രവര്‍ത്തിച്ച് മുന്നേറുകയാണ് മൂന്ന് വനിതകളും. പുരുഷന്‍മാരാണ് തങ്ങളുടെ ജീവിതവിജയത്തിന്‍റെ രഹസ്യം എന്ന് വ്യക്തമാക്കിയത് വമ്പിച്ച കയ്യടിയോടെയാണ് പെൺകുട്ടികൾ ഭൂരിപക്ഷമുണ്ടായിരുന്ന സദസ്സ് സ്വീകരിച്ചത്. ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫര്‍

പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം : ജോയിന്‍റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട : പുറമ്പോക്ക് അതിര്‍ത്തിപുനര്‍ നിര്‍ണ്ണയത്തിനും സംരക്ഷണത്തിനുമായി പൊതുമരാമത്ത് സബ് ഡിവിഷന്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും സര്‍വേയര്‍ തസ്തിക അനുവദിക്കണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.നിലവില്‍ താലൂക്ക് സര്‍വേയര്‍ക്കാണ് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയ ചുമതല. മുകുന്ദപുരം താലൂക്കിന് ഒരുസര്‍വേയര്‍ മാത്രമാണുളളത്. അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനായുള്ള പൊതുഅപേക്ഷകര്‍ക്ക്‌ ഒരുവര്‍ഷത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. റോഡുകളും തോടുകളും കുളങ്ങളും ഉള്‍പ്പടെ പുറമ്പോക്ക് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയത്തിനായുള്ള അപേക്ഷകള്‍ ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവിന്‍കീഴിലാണ് ഇപ്പോള്‍

രക്തദാന ക്യാമ്പ് ശനിയാഴ്ച്ച

പൂമംഗലം : സേവാഭാരതി ഇരിങ്ങാലക്കുട, ശ്രീ ഭൂവനേശ്വരി വിദ്യാനികേതൻ, ഐ.എം.എ തൃശൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് 10 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പൂമംഗലം ശ്രീ ഭൂവനേശ്വരി വിദ്യാനികേതനിൽ രക്തദാന ക്യാമ്പ് നടത്തുന്നു.

വനിതാ ദിനത്തിൽ “വന്ദേമാതരം” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക വനിതാ ദിനത്തിൽ പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിൽ "വന്ദേമാതരം" എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. രാജയോഗിനി ബ്രഹ്മകുമാരി രാധാജി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.റാണി വർഗ്ഗീസ് മുഖ്യാതിഥിയായിരുന്നു. രാജയോഗി ബ്രഹ്മകുമാർ വാസൻജി അനുഗ്രഹ പ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ ശ്രീമതി സോണിയ ഗിരി ആശംസകൾ അർപ്പിച്ചു.ബ്രഹ്മാകുമാരീസ്‌ ഇരിങ്ങാലക്കുട സെന്‍റർ ഇൻ ചാർജ്‌ ബി.കെ.

സമഗ്ര ആരോഗ്യ സർവ്വേ സമാപനസമ്മേളനം ശനിയാഴ്ച

വെള്ളാങ്ങല്ലൂർ : ജനകീയാസൂത്രണം വാർഷിക പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സമഗ്ര ആരോഗ്യ സർവ്വേ സമാപനസമ്മേളനം മാർച്ച് 10 ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2:30 ന് വെള്ളങ്ങലൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്നു. കൊടുങ്ങലൂർ എംഎൽഎ വി.ആർ സുനിൽകുമാർ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാതിഥിയായിരിക്കും. ജനകീയാസൂത്രണം വാർഷിക പദ്ധതിയുടെ

വികസന സെമിനാര്‍ നടത്തി

കോണത്തുകുന്ന്‍ : ചീപ്പു ചിറ ടൂറിസം, ലൈഫ് , കാര്‍ഷികമേഖല എന്നിവക്ക് പ്രാധാന്യം നല്‍കി വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര ഉദ്ഘാടനം നിർവഹിച്ചു.. പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.സുധാകരന്‍ 2017- 18 പദ്ധതിയുടെ അവലോകനവും വൈസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ 2018- 19 പദ്ധതികളുടെ അവലോകനവും നടത്തി. വര്‍ക്കിങ് ഗ്രൂപ്പ്‌ ചര്‍ച്ചകള്‍ക്ക് ശേഷം

ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച്ച

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം മാർച്ച് 10 ശനിയാഴ്ച രാവിലെ 10.30 ന് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു .

ഓസ്കാർ നേടിയ ‘ദി ഷേപ്പ് ഓഫ് വാട്ടർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ 24-ാം സ്‌ക്രീനിങ്ങായി മികച്ച സിനിമയ്ക്കുള്ള 90 മത് ഓസ്കാർ പുരസ്കാരം നേടിയ 'ദി ഷേപ്പ് ഓഫ് വാട്ടർ ' മാർച്ച് 09, വെള്ളിയാഴ്ച വൈകീട്ട് 6:30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ പ്രദർശിപ്പിക്കുന്നു. മികച്ച ചിത്രം, സംവിധായകൻ ഉൾപ്പെടെ 4 പുരസ്കാരങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റൊമാന്‍റിക് ഫാന്റസി ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം നേടിയത്. ശീതയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ മനുഷ്യനോട് സാദ്യശ്യമുള്ള

Top