സംഖ്യകളുടെ ലോകത്ത് നിന്നും വിരമിച്ച രാജൻ വാർദ്ധക്യത്തിലും ഓർമ്മശക്തി കൊണ്ട് ശ്രദ്ധേയനാകുന്നു

താഴെക്കാട് : സബ് ട്രഷറിയിൽ 30 വർഷകാലം സംഖ്യകളുടെ ലോകത്ത് ജോലി ചെയ്തു വിരമിച്ച താഴെക്കാട് മണപറമ്പിൽ രാജൻ തന്‍റെ 65-ാം വയസിലും ഓർമ്മ ശക്തിയുടെ കാര്യത്തിൽ വ്യത്യസ്തനാകുന്നു. കേരള നിയമസഭയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങളും വോട്ടിന്‍റെ നിലയും നിയോജകമണ്ഡലങ്ങൾ തിരിച്ച് വളരെ കൃത്യമായ അദ്ദേഹം പറയുന്നതു കേട്ടാൽ നാം അത്ഭുതപെട്ടു പോകും. സാധാരണയായി പ്രായം കൂടുതോറും ഓർമ്മ ശക്തി കുറഞ്ഞുവരുമെന്നാണ് ധാരണ . എന്നാൽ അതിനു വിപരീതമായി ഇദ്ദേഹം ഓർത്തെടുത്ത്

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ പേരിൽ അരക്കോടിയോളം രൂപ തട്ടിപ്പ് : യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട :ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം നൽകി  വിവിധ ആളുകളിൽ നിന്നും അരകോടിയോളം രൂപ തട്ടിയെടുത്ത കേസ്സിൽ ഗുലുമാൽ മിലൻ എന്നറിയപ്പെടുന്ന കോണത്തുകുന്ന് മനക്കല പടി സ്വദേശി വടക്കേപുരക്കൽ വീട്ടിൽ മിലൻ 33 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാർ, എസ് ഐ കെ എസ് സുശാന്ത് എന്നിവർ അറസ്റ്റു ചെയ്തു. പട്ടേപ്പാടം സ്വദേശി പള്ളായി പീടികയിൽ ഷംനാദിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത്തുക്കളുടെ സ്മരണാഞ്ജലി മാർച്ച് 11ന്

ഇരിങ്ങാലക്കുട : അകാലത്തിൽ മരണപ്പെട്ട പ്രമുഖ സിനിമാ-സീരിയൽ നിർമാതാവും യുവ വ്യവസായിയും സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബിജോയ് ചന്ദ്രന് ആദരമർപ്പിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒന്നിച്ചു കൂടുന്നു. മാർച്ച് 11 ഞായറാഴ്ച്ച 4 മണിക്ക് ബിജോയ് പഠിച്ച ഇരിങ്ങാലക്കുട നാഷണൽ സ്ക്കൂളിലാണ് സുഹൃദ് സ്മരണാഞ്ജലി എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ബിജോയിയുടെ സുഹൃത്തുക്കൾ ഇതൊരറിയിപ്പായി കണക്കാക്കി ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണം

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വ്യാഴാഴ്ച്ച രാവിലെ ബ്ലോക്ക് ജന പ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ, ഐ സി ഡി എസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത വിളംബര ജാഥ മാപ്രാണം ജംഗ്‌ഷൻ വരെ വളരെ വിപുലമായ സംഘടിപ്പിച്ചു. തുടർന്ന് പൊതുയോഗവും നടന്നു. പൊതുയോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് നളിനി ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് കുമാർ വി.എ ഉദ്‌ഘാടന പ്രസംഗം നടത്തി. വനിതാദിനാചരണത്തെകുറിച്ചും സ്ത്രീകൾ അനുഭവിക്കുന്ന

വനിതാദിനത്തിൽ ഡോക്യുമെന്‍ററി പ്രദർശനം

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ സെന്‍റ് ജോസഫ്‌ കലാലയത്തില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പള്‍ ഡോ.സിസ്‌റ്റര്‍ ക്രിസ്‌റ്റിയോടുള്ള ആദര സുചകമായി മാധ്യമവിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ ഡേക്യുമെന്‍ററി പ്രദർശനം വ്യത്യസ്ഥത പുലര്‍ത്തി. മാധ്യമവിഭാഗം മേധാവി ദില്‍റൂബ കെ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനോദ്‌ഘാടനം നടത്തി. സ്‌ത്രീ എന്ന തങ്ങളുടെ സാക്ഷാത്ത്‌ക്കാരത്തിനായി ശ്രമിക്കുന്ന മൂന്നാംലിംഗക്കാരുടെ കഥ പറഞ്ഞ "കര്‍മ്മേണ നാരി"യാണ്‌ മികച്ച ഡോക്യുമെന്‍ററിയായി തെരഞ്ഞെടുത്തത്‌. സാധാരണക്കാരായ സ്‌ത്രീകളുടെ കഥ പറഞ്ഞ നേര്‍ക്കാഴ്‌ച, വേറിട്ട സ്‌ത്രീ ജീവിതം നയിക്കുന്നവരെ ക്യാമറയില്‍

സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് എം എൽ എ ഓഫീസിലേക്ക് ബി ജെ പി മാർച്ച്

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്ന ലക്ഷ്യത്തോടെ 2012 ൽ തുടക്കംകുറിച്ച 2014 ൽ പൂർത്തിയാക്കേണ്ട സമഗ്ര കുടിവെള്ള പദ്ധതി ആറുവർഷമായിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 13 ചൊവ്വാഴ്ച്ച പ്രൊഫ. കെ യു അരുണൻ എം എൽ എ യുടെ ഓഫീസിലേക്കി ബി ജെ പി മാർച്ച് നടത്തുന്നു. ബി ജെ പി  നിയോജകമണ്ഡലം ഭാരവാഹി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ എ നാഗേഷ് യോഗം ഉദ്‌ഘാടനം

മഹിളാ മോർച്ച ലോക വനിത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക വനിത ദിനത്തിൻെറ ഭാഗമായി ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ വ്യക്ക ദാനം നൽകി മാതൃകയായ സെന്റ് ജോസഫ് കോളേജ് അദ്ധ്യാപിക സിസ്റ്റർ റോസ് ആന്‍റോയെ          സ്വവസതിയിൽ ചെന്നു ആദരിച്ചു. മഹിള മോർച്ച മണ്ഡലം പ്രസിഡന്‍റ് സരിത വിനോദ്, ജില്ല ജനറൽ സെക്രട്ടറി സിനി രവീന്ദ്രൻ  കൗൺസിലർ അമ്പിളി ജയൻ, സിന്ദു സതീശ്, ബിജെപി മണ്ഡലം  പ്രസിഡന്‍റ് സുനിൽകുമാർ ടി.എസ്, ബിജു വർഗ്ഗീസ്

കുളം നിർമിച്ചും കയർ ഭൂവസ്ത്രം അണിയിച്ചും തൊഴിലുറപ്പ് തൊഴിലാളികൾ

ആളൂർ : ജലസേചന സൗകര്യമൊരുക്കുന്നതിന് കുളം നിർമ്മിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് ആളൂർ ഗ്രാമ പഞ്ചായത്തിലെ താണിപ്പാറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ജലസേചനത്തിനായി പരമ്പരാഗതമായ് ഉപയോഗിച്ച് വരുന്ന മൽപ്പാട്ടിപ്പാടം വലിയ തോടിന്‍റെ ഇരു ഭാഗങ്ങളിലും കയർ ഭൂവസ്ത്രം അണിയിച്ച് വശങ്ങളെ സംരക്ഷിച്ചു. താണിപ്പാറയിലെ തൊഴിലുറപ്പ് തൊഴിലാളികൾ രണ്ട് ഗ്രൂപ്പുകളായി അമ്പതോളം പേർ ചേർന്നാണ് ഈ പ്രവർത്തി ചെയ്തത് മൽപ്പാട്ടിപ്പാടം തോടിന്‍റെ 600 മീറ്റർ നീളത്തിൽ കയർ വിരിക്കുന്നതിന് 450 തൊഴിൽ ദിനങ്ങൾ സൃഷ്ട്ടിച്ചു.

ഐഡിയ മൊബൈൽ ആധാർ ലിങ്കിങ് മേള ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : മാർച്ച് 31നകം ആധാർ മൊബൈൽ ലിങ്കിങ് പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് ഐഡിയ മൊബൈൽ ഉപഭോക്താക്കൾ ഇരിങ്ങാലക്കുട ഠാണാവിലെ മുസ്ലിം പള്ളിക്കു സമീപം കല്ലൂപ്പറമ്പിൽ കോംപ്ലക്സിലുള്ള 'മൈ ഐഡിയ ഷോറൂമിൽ' എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9:30 മുതൽ വൈകുന്നേരം 7 വരെ ആധാർ ലിങ്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും ഉപഭോക്താവിന്‍റെ മൊബൈൽ ഫോണും ആധാർ നമ്പറുമായി നേരിട്ടെത്തണമെന്നും ഐഡിയ അധികൃതർ അറിയിച്ചു.

Top