ത്രിപുര അക്രമങ്ങൾ : സി പി ഐ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ത്രിപുരയിൽ സംഘപരിവാർ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരുന്ന ആസൂത്രിത ആക്രമങ്ങളിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ സി പി ഐ പ്രതിഷേധ പ്രകടനം നടത്തി. ബസ്സ്റ്റാൻഡിന് സമീപം നടന്ന പ്രതിഷേധ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി പി ഐ നേതാക്കളായ ടി കെ സുധീഷ്, പി മണി, എം ബി ലത്തീഫ്, എൻ

കിഴേടമായ ഉള്ളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ബോർഡ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ കിഴേടമായ ആലുവയിലെ പെരുന്തച്ചനാൽ നിർമ്മിതമായ ഉള്ളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ബോർഡുകൾ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ്‌ മേനോൻ സ്ഥാപിച്ചു. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ 11 കിഴേടകളാണ് ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ സ്വന്തമായിട്ടുള്ളത് . ഇവിടെങ്ങളിലെല്ലാം സന്ദർശിച്ച് സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകാതെ നോക്കുമെന്നും മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. കൂടൽമാണിക്യം മാനേജ്മെന്‍റ്

ബസ്സ്റ്റാൻഡ് പോസ്റ്റാഫീസ് റോഡില്‍ ടൈല്‍സ് പാകുന്ന ജോലികള്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകൾ ആധുനികമാകുന്നതിന്‍റെ തുടക്കമായി ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പോസ്റ്റാഫീസ് റോഡില്‍ ടൈല്‍സ് പാകുന്ന ജോലികള്‍ പുരോഗമിക്കുന്നു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടും അമിത ട്രാഫിക്കും കാരണം റോഡുകൾ പെട്ടന്ന് നശിച്ചുപോകുന്നത് തടയാനാണ് കോൺക്രീറ്റ് ടൈല്‍സ് പാകിയ റോഡുകൾ ഇവിടെ നിർമ്മിക്കുന്നത്. നഗരസഭയുടെ ബസ്സ്റ്റാൻഡിലും മൂന്ന് വർഷം മുൻപ്പ് ടൈല്‍സ് പാക്കിയിരുന്നു. ഇന്നും ഇവ സാരമായ കേടുപാടുകൾ അതിജീവിച്ചു നിൽക്കുന്നുണ്ട്. ബസ്റ്റാന്‍റിന്‍റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍റിലേക്ക് കയറുന്ന

17 അംഗന്‍വാടികളിലേക്ക് ഡിജിറ്റൽ വേയ്യിങ് മെഷീനും ബേബി ഫ്രണ്ട്‌ലി ഫർണ്ണിച്ചറും വിതരണം ചെയ്തു

കാട്ടൂര്‍ : കാട്ടൂർ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി, പഞ്ചായത്തിലെ 17 അംഗന്‍വാടികളിലേക്ക് ഡിജിറ്റൽ വേയ്യിങ് മെഷീൻ, ബേബി ഫ്രണ്ട്‌ലി ഫർണ്ണിച്ചർ എന്നിവ വിതരണം നടത്തിയതിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ നിര്‍വ്വഹിച്ചു. 79-ാം നമ്പര്‍ അംഗന്‍വാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, അങ്കണവാടി പ്രവര്‍ത്തകര്‍, അങ്കണവാടി തലമോണിറ്ററിംഗ് സമിതി അംഗങ്ങള്‍,

വനിതാ ദിനത്തിൽ ‘വന്ദേമാതരം’ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : പ്രജാപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച്ച വൈകീട്ട് 3:30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വെച്ച് "വന്ദേമാതരം" പരിപാടി സംഘടിപ്പിക്കുന്നു. നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. രാജയോഗിനി ബ്രഹ്മകുമാരി രാധാജി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സഹൃദയ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. റാണി വർഗ്ഗിസ് മുഖ്യാതിഥിയായിരിക്കും. കൗൺസിലർ സോണിയ ഗിരി ആശംസയർപ്പിക്കുന്നു. രാജയോഗിനി ബ്രഹ്മകുമാരി സൈരന്ധ്രി രാജയോഗധ്യാനം പരിശീലിപ്പിക്കുന്നു. പരിപാടിയോട്

ആളൂർ ജംഗ്ഷൻ നവീകരണം : കേരള കോൺഗ്രസ് (എം) പ്രതിഷേധ ധർണ ശനിയാഴ്ച്ച

ആളൂർ : ജംഗ്ഷന്‍റെ നവീകരണ കാര്യത്തിൽ സർക്കാരും എം എൽ എ യും കാണിക്കുന്ന കടുത്ത അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്. നിയോജക മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ആളൂരിൽ നവീകരണം നടത്തി മനോഹരമാക്കുന്നതിന് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് എംഎൽഎയായിരുന്ന തോമസ് ഉണ്ണിയാടൻ 1.80 കോടി രൂപ അനുവദിച്ചിരുന്നതും പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ഇരിങ്ങാലക്കുട, ചാലക്കുടി,കൊടകര റോഡുകൾ സംഗമിക്കുന്ന ആളൂർ ജംഗ്ഷനിലെ 8.983 സെന്റ് സ്ഥലം ഏറ്റെടുത്ത് നവീകരിച്ച്

ശ്മശാനവും കാവും സംരക്ഷിക്കണം : പി.കെ.എസ്

കുഴിക്കാട്ടുകോണം : നമ്പ്യാങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള പട്ടികജാതി ശ്മശാനവും കാവും സംരക്ഷിക്കുകയും സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ വഴി തുറന്നുകൊടുക്കുകയും ശ്മശാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള അഞ്ച് ഏക്കറിലധികം വരുന്ന പുറമ്പോക്ക് ഭൂമിയിലുള്ള മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് ഭൂരഹിതരായ പട്ടികജാതിക്കാർക്ക് വിതരണം ചെയ്യുകയും വേണമെന്ന് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പി. കെ .എസ് ഏരിയാ നേതാക്കളായ എ.വി.ഷൈൻ, പി കെ.സുരേഷ്‌ ഗോപി തെക്കേടത്ത് തുടങ്ങിയവർ സ്ഥലം

വനിതകൾക്കായുള്ള ജൈവ പച്ചക്കറിവിത്തും, ജൈവ കീടനാശിനികളുടെയും വിതരണം നടത്തി

മുരിയാട് : ജൈവ പച്ചക്കറി സ്വയപര്യപ്തമാക്കുന്നതിന്‍റെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ ഇരുപത്തി അഞ്ച് എക്കർ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ട് പച്ചക്കറിവിത്തുകളുടെയും ജൈവ കീടനാശിനികളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ  മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് എകദേശം 300 വനിതകളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, സിന്ധു നാരായണൻകുട്ടി ,കൃഷി ആപ്പിസർ കെ.രാധിക, എന്നിവർ സംബന്ധിച്ചു.

ഗേൾസ് സ്കൂളിന്‍റെ മുറ്റം ടൈൽസ് വിരിച്ചതിന്‍റെ സമർപ്പണം നടത്തി

ഇരിങ്ങാലക്കുട : നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ഇരിങ്ങാലക്കുടയിലെ ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിന്‍റെ മുറ്റം കെ എസ് ഇ ലിമിറ്റഡിന്‍റെ മേൽനോട്ടത്തിൽ ടൈൽസ് വിരിച്ചു മനോഹരമാക്കി. ടൈൽസ് വിരിച്ച തിരുമുറ്റ സമർപ്പണം കെ എസ് ഇ ലിമിറ്റഡ് എം ഡി അഡ്വ. എ .പി ജോർജ്ജ് നിർവ്വഹിച്ചു.. പി ടി എ പ്രസിഡന്‍റ് ജോയ് കോനേങ്ങാടൻ, അദ്ധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ എം പി

മഹിളാ കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം കൺവൻഷൻ

കാട്ടൂർ : മഹിളാ കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം കൺവെൻഷൻ മഹിളാ കോൺഗ്രസ്സ് ചാർജ്ജുള്ള ഡി സി സി ജനറൽ സെക്രട്ടറി ഗീത ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഖദീജ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്‍റ് ബെൻസി ഡേവിഡ് മുഖ്യ പ്രഭാക്ഷണം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ഹൈദ്രോസ്, രാജലക്ഷ്മി കുറുമാത്ത്, ബെറ്റി ജോസ്, ആനി തോമസ്, ആനി ആന്‍റണി എന്നിവർ സംസാരിച്ചു.

Top