പീസ് ഫൗണ്ടേഷന്‍ ഡയറക്ടറെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു

ഇരിങ്ങാലക്കുട : ഇസ്ലാമിക പണ്ഡിതനും പീസ് ഫൗണ്ടേഷന്‍ ഡയറക്ടറുമായ എം.എം. അക്ബറിനെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മതസൗഹാര്‍ദ്ദത്തിന് വിഘാതമുണ്ടാക്കുന്ന തരത്തിലുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് പടിയൂര്‍ പീസ് സ്‌കൂളിനെതിരെ 2016ല്‍ കാട്ടൂര്‍ പോലിസ് കേസെടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്.  കഴിഞ്ഞാഴ്ച എറണാകുളം പാലാരിവട്ടം പോലിസാണ് ഇയാളെ ഹൈദ്രാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

ത്രിപുരയിലെ സംഘപരിവര്‍ അക്രമങ്ങൾക്കെതിരെ ഇരിങ്ങാലക്കുടയിൽ സി പി എം പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സിപിഐ(എം) പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും നേരെ ബിജെപി ആര്‍എസ്എസ് സംഘപരിവര്‍ സംഘടനകളും വിഘടനവാദികളും നടത്തുന്ന വ്യാപക അക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ(എം) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. പ്രകടനത്തിന് ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ്‌കളക്കാട്ട്, കെ ആര്‍ വിജയ, കെ പി ദവാകരന്‍, വി എ മനോജ്കുമാര്‍, ടി എസ്‌ സജീവന്‍ എന്നിവര്‍ നേതൃത്വം

വെള്ളക്കരം കുടിശ്ശിക അദാലത്ത് – 13ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്

ഇരിങ്ങാലക്കുട : ജല അതോററ്റി ഡിവിഷന്റെ കീഴില്‍ വരുന്ന ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കളുടെ വെള്ളക്കര കുടിശ്ശികയെ സംബന്ധിച്ച പരാതികളില്‍ അദാലത്ത് നടത്തുന്നു. പരാതിയുള്ള ഉപഭോക്താക്കള്‍ 13ന് മുമ്പായി ചാലക്കുടി, ഇരിങ്ങാലക്കുട, മാള, നാട്ടിക അസി. എഞ്ചിനിയറുടെ കാര്യാലയം എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ചാലക്കുടിയില്‍ 16നും മാളയില്‍ 17നും നാട്ടികയില്‍ 19നും ഇരിങ്ങാലക്കുടയില്‍ 20നും അതാത് എക്‌സിക്യൂട്ടിവ് എഞ്ചിനിയറുടെ കാര്യാലയങ്ങളില്‍ അദാലത്ത് നടക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അദാലത്ത്.

ബ്രഹ്മശ്രീ ദുഷ്യന്ത് ശ്രീധർ കൂടൽമാണിക്യം ക്ഷേത്ര ദർശനം നടത്തി

ഇരിങ്ങാലക്കുട : വൈഷ്ണവ സമ്പ്രദായത്തിലെ ആഴ്വാർമാർ പാടിസേവിച്ചീടുള്ള ഭാരതത്തിലെ 108 ദിവ്യദേശങ്ങളുടെ ദർശനാർത്ഥം, ഭക്തിപ്രഭാഷണ രംഗത്തെ അതുല്യനായ ബ്രഹ്മശ്രീ ദുഷ്യന്ത് ശ്രീധറുടെ നേതൃത്വത്തിൽ ഒരു സംഘം കൂടൽമാണിക്യം ക്ഷേത്ര ദർശനം നടത്തി. ദർശനത്തിനു ശേഷം നാരായണീയത്തിലെ 17-ാം അദ്ധ്യായത്തെ അടിസ്ഥാനമാക്കി ദുഷ്യന്ത് ശ്രീധർ ഭക്തിപ്രഭാഷണം നടത്തി. 14 ൽ അധികം രാജ്യങ്ങളുടെ മൂവായിരത്തിലധികം വേദികളിൽ പ്രഭാഷണം നടത്തിയീട്ടുള്ള ഇദ്ദേഹം സംസ്‌കൃതത്തിൽ വേദാന്ത ദേശികരെ കുറിച്ച് ഒരു ചലച്ചിത്രവും സംവിധാനം ചെയ്തീട്ടുണ്ട്. സംഗീതവും

കൃഷിഭവൻ മുഖേന കർഷകർക്ക് രജിസ്‌ട്രേഷൻ നടത്തുന്നു

പൊറത്തിശ്ശേരി : മുൻവർഷങ്ങളിൽ കർഷക രജിസ്‌ട്രേഷൻ നടത്താത്ത കർഷകർക്ക് പൊറത്തിശ്ശേരി കൃഷിഭവൻ മുഖേന രജിസ്‌ട്രേഷൻ നടത്തുന്നു. രജിസ്‌ട്രേഷൻ നടത്താത്ത കർഷകർ ആധാർ കാർഡ്, ഭൂനികുതി രശീതി, ബാങ്ക് പാസ്ബുക്ക്, എന്നിവയുടെ പകർപ്പുകൾ, പാസ്പോര്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൃഷി ഭവനിൽ അപേക്ഷ നല്കണമെന്ന് അഗ്രിക്കൾച്ചറൽ ഓഫീസർ അറിയിച്ചു.

യു ഡി എഫ് രാപകൽ സമരം സമാപിച്ചു

ഇരിങ്ങാലക്കുട : യു ഡി എഫ് രാപകൽ സമരത്തിന്‍റെ സമാപന സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറിയും യു ഡി എഫ് നിയോജക മണ്ഡലം കൺവീനറുമായ എം പി ജാക്സന്‍റെ അദ്ധ്യക്ഷതയിൽ മുൻ എം എൽ എ എം.കെ പോൾസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറിമാരായ അഡ്വ. എം എസ് അനിൽകുമാർ, ആന്‍റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ കെ ശോഭനൻ, ബ്ലോക്ക്

പടിയൂരിൽ പുതിയ വാട്ടർ കണക്ഷനുകൾ ലഭിക്കാതായിട്ട് 11 വർഷം: സമഗ്ര കുടിവെള്ള പദ്ധതി ഈ വേനലിലും പൂർത്തീകരിക്കാനായിട്ടില്ല

എടതിരിഞ്ഞി : രൂക്ഷമായ കുടി വെള്ളക്ഷാമം അനുഭവപ്പെടുന്ന പടിയൂർ പഞ്ചായത്തിൽ അപേക്ഷകർക്ക് പുതിയ കുടിവെള്ള കണക്ഷൻ ലഭ്യമായിട്ട് 11 വർഷമാകുന്നു. ഉള്ളവർക്ക് വെള്ളവുമില്ല. സമ്പൂർണ്ണ കുടി വെള്ള പദ്ധതിയുടെ ഭാഗമായ് കല്ലംതറയിൽ നിർമ്മിച്ച 1.75 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജല സംഭരണി നോക്കുകുത്തിയാവുകയാണ്. ഇതിന്‍റെ പണി പൂർത്തികരിച്ചുവെങ്കിലും പൈപ്പിംഗ് പണികൾ പൂർത്തിയാവാത്തതിനാൽ ടാങ്കിലേക്ക് വെള്ളമെത്തുന്നില്ല. കാട്ടൂർ റോഡിൽ വെറും 482 മീറ്റർ പൈപ്പിട്ടാൽ പണി പൂർത്തീകരിച്ച് നിൽക്കുന്ന താണിശ്ശേരി സെന്‍ററിലെ

മൊബൈൽ ആധാർ ലിങ്കിങ് മേള

ഇരിങ്ങാലക്കുട : കേന്ദ്ര ഗവൺമെന്റ് നിർദേശം അനുസരിച്ച് മാർച്ച് 31നകം ആധാർ മൊബൈൽ ലിങ്കിങ് പൂർത്തിയാക്കുന്നതിനോട് അനുബദ്ധിച്ച് ഇരിങ്ങാലക്കുട ഡിവിഷൻറെ കീഴിലുള്ള  വല്ലക്കുന്ന്, വെള്ളങ്ങലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, മൂർക്കനാട്, പാലാപെട്ടി, കൊമ്പൊടിഞ്ഞാമാക്കൽ എന്നി ബ്രാഞ്ചുകളിലും കസ്റ്റമർ സർവ്വീസ് സെന്ററിലും എല്ലാ പ്രവർത്തി ദിനങ്ങളിലും ആധാർ ലിങ്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഉപഭോക്താവിന്‍റെ മൊബൈൽ ഫോണും ആധാർ നമ്പറുമായി നേരിട്ടെത്തണമെന്ന് ബി എസ് എൻ എൽ അധികൃതർ അറിയിച്ചു.

യുക്തിവാദി എം സി ജോസഫിന്‍റെ മകൻ എം ജെ ചെറിയാൻ 101-ാം വയസിൽ അന്തരിച്ചു

ഇരിങ്ങാലക്കുട: പരേതനായ യുക്തിവാദി എം സി ജോസഫിന്‍റെ മകൻ എം ജെ ചെറിയാൻ(101) അന്തരിച്ചു. കേരള ഗവൺമെന്‍റ് ജോയിന്റ് ഡയറക്ടർ ഓഫ് ഇന്‍റസ്ട്രീസിലായിരുന്നു ജോലി. മക്കൾ : ചേച്ചിനി, അഡ്വ.എംസൻ, ലുലു, ബിന്ദു, മരുമക്കൾ: വി.എം ജേക്കബ്, ബീന, ഡോ. തോമസ്, മത്തായി. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

പത്രാധിപർ പി. ശ്രീധരൻ അനുസ്മരണം 11ന്

ഇരിങ്ങാലക്കുട : എക്സ്പ്രസ് പത്രാധിപനും കാട്ടൂർ ഗ്രാമവാസിയുമായ പി. ശ്രീധരന്‍റെ അനുസ്മരണം മാർച്ച് 11 ഞായറാഴ്ച 3 മണിക്ക് കാട്ടൂർ പൊഞ്ഞനം ക്ഷേത്ര മൈതാനിയിൽ നടത്തുന്നു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരിലൊരാളും, കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാനുമായ എൻ.പി രാജേന്ദ്രൻ "കേരളത്തിന്‍റെ ജനാധിപത്യ വൽക്കരണത്തിൽ മാധ്യമങ്ങളുടെ പങ്ക്" എന്ന വിഷയത്തെകുറിച്ച് സംസാരിക്കും. കാട്ടൂർ കലസദനം പ്രസിഡണ്ട്

ബി ജെ പി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ആളൂർ : ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തുകയും, ആളൂർ ബി ജെ പി പഞ്ചായത്ത് കാര്യാലയം തകർക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ ആളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് 'പി.എസ് സുബീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ആമുഖ പ്രസംഗം നടത്തി. മേഖലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ ജില്ലാ ഉപാധ്യക്ഷൻ

Top