കാറളത്ത് പുതിയ ഹോമിയോ ഡിസ്പെൻസറിക്ക് അനുമതി ലഭിച്ചു

കാറളം : ആയുഷ് വകുപ്പ് ഹോമിയോ പദ്ധതി 2017 -18 സാമ്പത്തിക വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിനുള്ള അനുമതിക്കുള്ള ശുപാർശ ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ സർക്കാരിൽ സമർപ്പിച്ചതിന്റെ ഭാഗമായി ഇതിൽ 10 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് ഭരണാനുമതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ കാറളം പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതായി ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ അറിയിച്ചു.

കൂടൽമാണിക്യം കൊട്ടിലായ്ക്കലേക്ക് വഴി നിർമ്മിച്ച സ്ഥലത്തെ കുറിച്ച് തർക്കം : കമ്മിഷൻ പരിശോധനക്കെത്തി

ഇരിങ്ങാലക്കുട : ഉത്സവത്തിന് മുന്നോടിയായി കൊട്ടിലായ്ക്കൽ പറമ്പിലേക്ക് പാർക്കിംഗ് സൗകര്യത്തിനായി പുതിയ വഴി ഉണ്ടാക്കിയ സ്ഥലത്തിന്‍റ ഉടമസ്ഥാവകാശത്തെ കുറിച്ച് സ്വകാര്യ വ്യക്ത്തിയുമായ് ദേവസ്വത്തിന് തർക്കം. ഇതുമായി ബദ്ധപ്പെട്ട് കോടതി നിയോഗിച്ച കമ്മീഷൻ തെളിവെടുപ്പിനായി തിങ്കളാഴ്ച്ച ഉച്ചക്ക് ദേവസ്വം കെട്ടിടത്തിന്‍റ പുറകുവശത്ത് സ്ഥിതി ചെയുന്ന സ്ഥലത്തെത്തി. സ്വകാര്യ വ്യക്തി രവിലെ ഈ സ്ഥലത്തു അടുത്ത വീട്ടിലേക്ക് കൊണ്ടുവന്ന നിർമ്മാണ സാമഗ്രികൾ ഇറക്കി വയ്ക്കുകയും ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ ചോദിക്കാനെത്തിയ ദേവസ്വം അഡ്മിനിസ്ട്രേറ്ററും ചെയർമാനുമായി

ഉത്സവത്തിനിടെ ആക്രമണം: പ്രതികള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ഷഷ്ഠിക്കിടെ  യുവമോര്‍ച്ച പ്രവര്‍ത്തകനെ കുത്തി പരിക്കേല്‍പിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ കുരിയംപറമ്പില്‍ അരുണ്‍നാഥ്, നാരാട്ടില്‍ അമല്‍, മനു, നന്ദു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നാലുപേരും കീഴടങ്ങുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ഇവർ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെക്ക് റിമാന്റ് ചെയ്തു.

ടാറിംഗ് : വളവനങ്ങാടി മുതൽ എടതിരിഞ്ഞി വരെ 7-ാം തിയ്യതി മുതൽ ഗതാഗത നിയന്ത്രണം

എടതിരിഞ്ഞി : കാക്കാത്തുരുത്തി മതിലകം റോഡ് വളവനങ്ങാടി മുതൽ എടതിരിഞ്ഞി വരെ 7-ാം തിയ്യതി മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനങ്ങളുടെ ഗതാഗതം ടാറിംഗ് കഴിയുന്നത് വരെ നിർത്തി വച്ചിരിക്കുന്നു. ഇതുവഴി വരേണ്ട വാഹനങ്ങൾ മതിലകം വെള്ളാങ്കല്ലൂർ റോഡിലൂടെയും പോട്ട മൂന്നുപീടിക റോഡിലൂടെയും പോകണമെന്ന് പൊതുമരാമത്ത് റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.

നഗരസഭ അടച്ചൂപൂട്ടിയ അറവുശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണം : താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട: നഗരസഭ അടച്ചുപൂട്ടിയ അറവുശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി നഗരസഭയോട് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്ന പക്ഷം ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് വേണ്ട ഫണ്ട് അനുവദിക്കാമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അറിയിച്ചു. കുടിവെള്ളപ്രശ്‌നം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ശേഷിക്കുന്ന പൈപ്പ് ലൈന്‍ ഉടന്‍ സ്ഥാപിച്ച് മേഖലയിലെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണം. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളുടെ ഭാഗത്തേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിന്‍റെ

സെന്‍റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി പ്രൊഫഷണല്‍ മീറ്റ് നടത്തി

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗവൺമെന്‍റ് ജീവനക്കാരുടേയും, സ്‌ക്കൂള്‍ അദ്ധ്യാപകരുടേയും സംഗമം വികാരി റവ. ഫാ. ആന്‍റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഗവൺമെന്‍റ് ഉദ്ദ്യോഗസ്ഥന്‍ വര്‍ഗ്ഗീസ് നെടുംപറമ്പിലിനേയും, സീനിയര്‍ അദ്ധ്യാപകന്‍ സി. എ. പോളിനേയും ആദരിച്ചു. ഗവൺമെന്‍റ് എംപ്ലായീസ് ഫോറത്തിന്‍റെ പ്രസിഡന്‍റ് സാബു ജോര്‍ജ്ജ്, വൈസ് പ്രസിഡന്‍റ് റെജി തോമസ്, സെക്രട്ടറി ജിജോ ജോണി, ജോ.സെക്രട്ടറി സീന എം.ജെ. എന്നിവരെയും,

നാഷണൽ എൽ പി സ്കൂൾ വാർഷികം നടത്തി

ഇരിങ്ങാലക്കുട : നാഷണൽ എൽ പി സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും മുൻസിപ്പൽ കൗൺസിലർ സുജ സജീവ് കുമാർ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജ്‌മെന്‍റ് പ്രധിനിധി വി പി ആർ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ഉദ്യാനത്തിന്‍റെ ഉദ്‌ഘാടനം സി ആർ സി യിലെ ബി. പി. ഒ എൻ.എസ് സുരേഷ് ബാബു നിർവഹിച്ചു. മാനേജർ രുഗ്മിണി രാമചന്ദ്രൻ സമ്മാനദാനം നടത്തി. എം മോഹൻദാസ്, അയ്യപ്പൻ പണിക്കവീട്ടിൽ,

എസ് എൻ ജി എസ് എസ് എൽ പി സ്ക്കൂൾ വാർഷികം ആഘോഷിച്ചു

എടക്കുളം : ശ്രീ നാരായണ ഗുരു സ്മാരക സംഘം ലോവർ പ്രൈമറി വിദ്യാലയത്തിന്‍റെ 96 -ാംമത് വാർഷികവും അധ്യാപക രക്ഷ കർതൃ ദിനവും ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡന്‍റ് രാഖി ഗിരീഷിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സാസ്കാരിക സമ്മേളനം പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്‌ഘാടനം ചെയ്തു. പ്ലേബാക്ക് സിംഗർ ആൻലിയ ആൻസ്മിത്ത് മുഖ്യാതിഥിയായിരുന്നു. സിപ്പി പള്ളിപ്പുറത്തിന് ഉപഹാരം സമർപ്പിച്ചുകൊണ്ട് സ്കൂൾ മാനേജർ കെ.വി ജിനരാജൻ സംസാരിച്ചു. നടവരമ്പ് സ്വദേശി

ചരിത്രത്തിൽ ഏറ്റവും അധികം കളവു പ്രചരിപ്പിച്ച് ഭരിക്കുന്നത് മോദി സർക്കാർ : ജി.ദേവരാജൻ

ഇരിങ്ങാലക്കുട : ഇന്ത്യ ചരിത്രത്തിൽ ഏറ്റവും അധികം കളവു പറഞ്ഞ ഭരിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്നവരാണ് മോദി സർക്കാരെന്ന് ഫോർവേഡ് ബ്ലോക്ക് ദേശിയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. ഇരിങ്ങാലക്കുടയിൽ നടക്കുന്ന യു ഡി എഫ് രാപ്പകൽ സമരം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരായുള്ള ഒരു സന്ദേശമായാണ് ഈ സമരത്തെ മാറ്റിയെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഭരണഘടനയെ നരേന്ദ്ര മോദി സർക്കാർ അട്ടിമറിക്കുകയാണെന്നും ദൂരവ്യാപകമായ പ്രത്യാഘതങ്ങളുണ്ടാക്കാവുന്ന ഒരു വിഷയമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കൂടൽമാണിക്യം കൊട്ടിലാക്കൽ കുളങ്ങൾ വൃത്തിയാക്കിത്തുടങ്ങി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിലെ ക്ഷേത്ര വെടിപ്പുരക്ക് പുറകിലുള്ള മാലിന്യം കുന്നുകൂടി ഉപയോഗശൂന്യമായി കിടക്കുന്ന കുളം ദേവസ്വം വൃത്തിയാക്കിത്തുടങ്ങി. തിങ്കളച്ച രാവിലെ മുതൽ ഇതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. കൊട്ടിലാക്കൽ പറമ്പിൽ ആരംഭിച്ച കൃഷിക്കുള്ള ജലശേചന സൗകര്യത്തിനായി ഇത് ഉപയോഗിക്കുക . കാലങ്ങളായി മാലിന്യം മൂടി ഭൂരിഭാഗവും നികന്നുപോയ ഈ കുളം വൃത്തിയാക്കി കെട്ടി സംരക്ഷിക്കുമെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു. ദേവസ്വം കുളങ്ങൾ മൂടുന്നു ആരോപണം

Top