തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ വൻ വിജയം നേടിയതിൽ ഇരിങ്ങാലക്കുടയിൽ ആഹ്ലാദ പ്രകടനം

ഇരിങ്ങാലക്കുട : ത്രിപുര , നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ വൻ വിജയം നേടിയതിൽ ഇരിങ്ങാലക്കുട ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. വാദ്യമേളങ്ങളോടെ നടന്ന പ്രകടനത്തിൽ ബിജെപി സംസ്ഥാന സമിതി സന്തോഷ് ചെറാക്കുളം, മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനിൽകുമാർ, ഭാരവാഹികളായ സുരേഷ് കുഞ്ഞൻ, എം ഗീരിശൻ, സുനിൽ ഇല്ലിക്കൽ, സന്തോഷ് ബോബൻ, അമ്പിളി ജയൻ, സരിതാവിനോദ് , സജി ഷൈജുകുമാർ, വി.സി.രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍

പൊറത്തിശ്ശേരി : നഗരസഭ പൊറത്തിശ്ശേരി സോണലില്‍പ്പെട്ട 40-ാം വാര്‍ഡില്‍ തേലപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 132-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. വള്ളിവട്ടത്തുകാരന്‍ വര്‍ഗ്ഗീസിന്‍റെ ഭാര്യ അമ്മിണി സൗജന്യമായി നല്‍കിയ അഞ്ചുസെന്‍റ് ഭൂമിയില്‍ എം.എല്‍.എയുടെ 2016-17 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്നും 15.60 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍പേഴ്‌സന്‍ രാജേശ്വരി ശിവരാമന്‍, സ്റ്റാന്‍റിങ്ങ്

ഉറുമ്പുംകുന്നു മറ്റെക്കാട് ചാലിൽ കതിർ മണികളുടെ സാഫല്യം

ആളൂർ : തരിശുരഹിത കേരളം പരിപാടിയുടെ ഭാഗമായി തരിശുമുക്തമാക്കിയ ഉറുമ്പുംകുന്നു മറ്റെക്കാട് ചാല്‍ പാടശേഖരത്തിൽ കര്‍ഷക സംഘം ആളൂര്‍ നോര്‍ത്ത് മേഖല പ്രസിഡണ്ടും ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആയ എ.ആര്‍.ഡേവിസ് കൊയ്ത്തു ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ.എം കേരള പാർട്ടി ചരിത്ര രചനക്ക് പി.കെ.രവി കണ്‍വീനറായ ചരിത്ര രചനാ സമിതി ആളൂര്‍ നോര്‍ത്ത് മേഖലയില്‍ തിരഞ്ഞെടുത്ത വിഷയമായ "നരബലിയും ഉറുമ്പുംകുന്നു ചാല്‍ കൊയ്ത്തു സമരവും ''എന്ന എഴുപതുകളിലെ ഉറുമ്പുംകുന്ന് കാര്‍ഷിക

ആൽഫ ലിങ്ക് സെന്‍റർ ഷിഫ്റ്റിംഗ് ഉദ്‌ഘാടനം

വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റിവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്‍റർ കോണത്തുകുന്നിൽ നിന്ന് കരൂപ്പടന്ന ആശുപത്രി കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. ഇതിന്‍റെ ഉദ്‌ഘാടനം ആൽഫ ചാരിറ്റബിൾ ട്രസ്ററ് ചെയർമാൻ കെ എം നൂറുദിൻ നിർവ്വഹിച്ചു. സെന്‍റർ പ്രസിഡന്റ് എ ബി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ആൽഫ ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ പ്രസന്ന അനിൽകുമാർ, ഇന്ദിരാ തിലകൻ, മെമ്പർ സുലേഖ, ഷഫീർ കരുമാത്ര, പി

വിദ്യഗോപാല മന്ത്രാര്‍ച്ചന നടന്നു

കോണത്തുകുന്ന്‍: മനയ്ക്കലപ്പടി ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടന്നു. ആചാര്യന്‍ നടുവം ഹരി നമ്പൂതിരി കാര്‍മികത്വം വഹിച്ച ചടങ്ങിൽ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

കൂപ്പൺ ഉദ്ഘാടനം നടത്തി

കാരുകുളങ്ങര : ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ 2018 തിരുവുത്സവാഘോഷ കൂപ്പൺ ഉദ്ഘാടനം ക്ഷേത്രത്തിൽ വെച്ച് ക്ഷേത്രം തന്ത്രി നകര മണ്ണ് ത്രിവിക്രമൻ നമ്പൂതിരി ദൊഢമന, കാവേരി സുബ്രമണ്യനു കൂപ്പൺ നൽകി നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്‍റ് പി.കെ.ശിവദാസ്, സെക്രട്ടറി    കൃഷ്ണകുമാർ,ഉത്സവാഘോഷകമ്മിറ്റി പ്രഡിഡണ്ട് ശ്രീജിത്ത് മാസ്റ്റർ, ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു.

എസ് എൻ ജി എസ് എസ് എൽ പി സ്ക്കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർതൃ ദിനവും

എടക്കുളം : എസ് എൻ ജി എസ് എസ് എൽ പി സ്ക്കൂൾ 96- ാം വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർതൃ ദിനവും സ്ക്കൂൾ അങ്കണത്തിൽ നടത്തുന്നു. ചടങ്ങിന്‍റെ ഉദ്‌ഘാടനം ബാലസാഹിത്യക്കാരൻ സിപ്പി പള്ളിപ്പുറം നിർവഹിക്കുന്നു. പി ടി എ പ്രസിഡന്‍റ് രാജി ഗിരീഷ് അദ്ധ്യക്ഷത വഹിക്കുന്നു. പ്ലേബാക്ക് സിംഗർ ആൻലിയ ആൻ സ്മിത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

Top