കൂടൽമാണിക്യം തെക്കേ കുളത്തിൽ മുങ്ങി മരിച്ചയാൾ ആളൂർ സ്വദേശി ഷാജുവെന്ന് തിരിച്ചറിഞ്ഞു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തെക്കേ കുളത്തിൽ വെള്ളിയാഴ്ച പുലർച്ചെ മുങ്ങി മരിച്ചയാൾ ആളൂർ കനാൽപാലം സ്വദേശി പേരാംപ്പറത് വീട്ടിൽ ഷാജു (48) എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി ഇരിങ്ങാലക്കുട പോലീസ് പറഞ്ഞു. ഇയാൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ രാത്രി കാവൽക്കാരനായി ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞു വീട്ടിലെത്തിയിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെ ഇവിടെ കുളിക്കാനെത്തിവരാണ് വെള്ള മുണ്ടും ഷർട്ടും ധരിച്ച ആളെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന്

വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം നടത്തി

എടതിരിഞ്ഞി : ലയൺസ്‌ ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സും മണപ്പുറം ഫൗണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സ്ക്കൂളിലെ നിർധനരായ വിദ്യാർഥിനികൾക്കുള്ള സൈക്കിൾ വിതരണത്തിന്‍റെ ഉദ്‌ഘാടനം പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ സി ബിജു നിർവ്വഹിച്ചു. ലയൺസ്‌ ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിന്‍റെ പ്രസിഡന്‍റ് ജിത ബിനോയി കുഞ്ഞിലിക്കാട്ടിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ക്ലബ് സെക്രട്ടറി ബെൻസി ഡേവിഡ്, ട്രഷറർ വിമല മോഹനൻ, സ്കൂൾ പ്രധാനാദ്ധ്യാപകൻ

കേരഗ്രാമ പദ്ധതിക്ക് മുരിയാട് പഞ്ചായത്തിൽ തുടക്കമായി

മുരിയാട്: പഞ്ചായത്തിൽ കേരഗ്രാമ പദ്ധതിയിൽ ഉൾപ്പെട്ട കേരകർഷകർക്കുള്ള കിഴങ്ങ് വിളകിറ്റ് വിതരണം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ വിതരണം ചെയ്തു. കിഴങ്ങ് വിളകിറ്റിൽ മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ് എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അജിത രാജൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, കവിത ബിജു, ഗംഗാദേവി സുനിൽ, കൃഷി ആപ്പിസർ കെ രാധിക, രജനി ഗിരിജൻ എന്നിവർ പ്രസംഗിച്ചു.

റോഡ് സുരക്ഷ സെമിനാർ നടത്തി

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭ, സാന്ത്വന സഭയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ സെമിനാർ നടത്തി. ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കെ.ജി.ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.സഭാ ചെയർമാൻ ഡോ.ഇ.പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രാഫിക് സബ്ബ് ഇൻസ്പെക്ടർ വി.വി.തോമസ് റോഡ് നിയമങ്ങൾ - സുരക്ഷയും ചുമതലകളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. സഭാ ജനറൽ കൺവീനർ എം.സനൽ കുമാർ, സാന്ത്വനം ഉപസഭാ കൺവീനർ പി.കെ.ജിനൻ, എം.നാരായണൻകുട്ടി, വി.എസ്.കെ.മേനോൻ ,ഡോ.എ.എം.ഹരിന്ദ്രനാഥ്, പ്രസന്ന ശശി, എന്നിവർ

പ്രതീക്ഷാ ട്രെയിനിംഗ് സെന്‍ററില്‍ കെയ്‌ലോ ഇന്ത്യ 2018

ഇരിങ്ങാലക്കുട : സ്‌പെഷ്യല്‍ ഒളിപിംക്‌സ് കെയ്‌ലോ ഇന്ത്യ 'മായാസ് പ്രോഗ്രാം 2018' ഇരിങ്ങാലക്കുട പ്രതീക്ഷാ ട്രെയിനിംഗ് സെന്‍ററില്‍ ടി.വി ഇന്നസെന്‍റ് എം.പി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷാ ഭവന്‍ ഡയറക്ടര്‍ ബോര്‍ഡംഗവും സ്‌നേഹഭവന്‍ ഡയറക്ടറുമായ ഫാ.ജോയ് വൈദ്യക്കാരന്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. കെയ്‌ലോ ഇന്ത്യയെ കുറിച്ച് എസ്.ഒ.ബി കോര്‍ഡിനേറ്ററായ സി. റാണി ജോ, പോപ് പോള്‍ മേഴ്‌സി ഹോം ഡയറക്ടര്‍ ഫാ.ജോണ്‍സന്‍ അന്തിക്കാടന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫിലോമിന ജോയി, ജില്ലാ സ്‌പോര്‍ട്‌സ്

ബസ്റ്റാന്‍റ് റോഡിൽ ടൈൽസ് വിരിക്കുന്ന പണി ആരംഭിച്ചു : ഗതാഗത നിയന്ത്രണം 14 വരെ

ഇരിങ്ങാലക്കുട : ബസ്റ്റാന്‍റിന്‍റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്ന പണി ആരംഭിച്ചു.. ഇതിന്‍റെ ഭാഗമായി മാർച്ച് 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ബസ് സ്റ്റാന്‍റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നഗരസഭ ഈ ഭാഗത്ത് ടൈല്‍സ് വിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി ടൗൺ ഹാൾ റോഡിൽ നിന്ന് വരുന്ന ബസുകൾ നേരിട്ട്

അട്ടപ്പാടിയിലേക്ക് യുവമോർച്ച ശേഖരിച്ച അരിയും ധാന്യങ്ങളും കൈമാറി

ഇരിങ്ങാലക്കുട : അട്ടപ്പാടി ഊരിലെ അരക്ഷിതരായ ജനങ്ങളുടെ അന്നത്തിന് വേണ്ടി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷന്‍റെ നേതൃത്വത്തിൽ 2500 ചാക്ക് അരിയും മറ്റ് ധാന്യങ്ങളും നൽകുന്നതിലേക്ക് യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ശേഖരിച്ച അരിയും ധാന്യങ്ങളും കൈമാറി. ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ഉദ്‌ഘാടനം ചെയ്തു.. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷൻ ഇ. മുരളിധരൻ.മുഖ്യ പ്രഭാഷണം നടത്തി.

നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് പിഴപലിശയിൽ കിഴിവ്

കല്ലേറ്റുംകര : സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയിന്മേല്‍ പലിശയും പിഴപലിശയും ഒഴിവാക്കി മാർച്ച് 31 വരെ ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ നികുതി അടക്കാവുന്നതാണ്. www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാവുന്നതും ഉടമസ്ഥാവകാശം സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്

കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ കൃഷിയാരംഭിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് ആവശ്യമായ വസ്തുക്കൾ കൃഷി ചെയ്തു വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി കൊട്ടിലാക്കൽ പറമ്പിൽ പൂജാ കദളിയും, നേന്ത്ര വാഴയും വെക്കുന്നതിന്‍റ ഉദ്ഘാടനം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ നിർവഹിച്ചു. വെള്ളിയാഴ്ച രാവിലെ കൊട്ടിലാക്കൽ പറമ്പിൽ കൃഷിക്കായി ഒരുക്കിയ 3 ഏക്കറിൽ ഇപ്പോൾ ക്ഷേത്ര നൈവേദ്യത്തിനു ആവശ്യാമായ 100 വാഴയാണ് വച്ചുപിടിപ്പിക്കുന്നത്. ജലസേചന സൗകര്യത്തിനായി സമീപത്തെ കുളം വൃത്തിയാക്കൽ ഉടൻ

കൂടൽമാണിക്യം തെക്കേ കുളത്തിൽ മുങ്ങി മരണം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തെക്കേ കുളത്തിൽ മുങ്ങി മരണം . വെള്ളിയാഴ്ച പുലർച്ചെ ഇവിടെ കുളിക്കാനെത്തിവരാണ് വെള്ള മുണ്ടും ഷർട്ടും ധരിച്ച കഷണ്ടിയുള്ള ആളെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലിസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ആളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നു. related news : കൂടൽമാണിക്യം തെക്കേ കുളത്തിൽ മുങ്ങി മരിച്ചയാൾ ആളൂർ സ്വദേശി ഷാജു ഷാജുവെന്ന് തിരിച്ചറിഞ്ഞു

Top