യുഡിഎഫ് രാപകൽ സമരം തിങ്കളാഴ്‌ച രാവിലെ 10 മുതൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ചും ഷുഹൈബിന്‍റെ കൊലപാതകം സിബിഐയ്ക്കു വിടണമെന്ന് അവശ്യപ്പെട്ടും യുഡിഎഫ് സംസ്ഥാനത്തെ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന രാപകൽ സമരത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവാഴ്ച രാവിലെ 10 മണി വരെ ഇരിങ്ങാലക്കുട മെയിൻ റോഡിൽ കാർഷിക ബാങ്കിന് മുൻവശം യുഡിഎഫ് രാപകൽ സമരം സംഘടിപ്പിക്കുന്നു. ഫോർവേഡ് ബ്ലോക്ക് ദേശിയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ രാപകൽ സമരം ഉദ്ഘാടനം ചെയ്യും.

സിപിഎം പാനലിനെതിരെ മത്സരിച്ച സിപിഐക്ക് ദയനീയ പരാജയം

വേളൂക്കര : പട്ടേപ്പാടം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സിപിഎം പാനലിനെതിരെ മത്സരിച്ച സിപിഐക്ക് ദയനീയ പരാജയം ഏറ്റുവാങ്ങി. 18 വർഷങ്ങൾക്കു മുൻപ് ആരംഭിച്ച സഹകരണ സംഘത്തിൽ ഇതുവരെ ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരം ഉണ്ടായിരുന്നില്ല . പ്രാദേശികമായ ചില രാഷ്ട്രീയ പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് ഇപ്പോൾ ഇടതുപക്ഷത്തിലെ തന്നെ രണ്ടു പ്രബല കക്ഷികൾ പരസ്പരം പാനലുണ്ടാക്കി മത്സരത്തിന് മുതിർന്നത്. 13 അംഗ ഭരണസമതിൽ സി പി യ്ക്ക് പ്രാതിനിത്യം

ലാൻഡ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കോൺഗ്രസ് നേതാവിന് കൈമാറ്റം ചെയ്തതിനെതിരെ മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

മാടായിക്കോണം : ലാൻഡ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാടായിക്കോണം വില്ലേജ് സര്‍വ്വെ 169/1 നമ്പറുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി ബോട്ട് ഇന്‍ ലാൻഡ് എന്ന വ്യാജേനെ കോൺഗ്രസ് നേതാവ് റോയ് ജോസ് പൊറുത്തുക്കാരന് കൈമാറിയതിനെതിരെ കുഴിക്കാട്ടുകോണം സ്വദേശി അനൂപ് കെ.വി. ബോധിപ്പിച്ച ഹര്‍ജിയിലാണ് തൃശ്ശൂര്‍

വ്യാജശാസ്ത്ര പ്രചാരണത്തിനെതിരെ അക്കാദമിക സമൂഹം ജാഗ്രത പുലര്‍ത്തണം : കലാമണ്ഡലം വൈസ്ചാന്‍സിലര്‍

ഇരിങ്ങാലക്കുട : ശാസ്ത്രം എന്ന വ്യാജേന പ്രചരിപ്പിക്കുന്ന വ്യാജ അവബോധങ്ങള്‍ക്കെതിരെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ടി.കെ. നാരായണന്‍ ആഹ്വാനം ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ മികച്ച വിദ്യാര്‍ത്ഥി പ്രതിഭയ്ക്ക് ക്രൈസ്റ്റ് കോളേജ് നൽകുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്‌ന പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് വര്‍ദ്ധിക്കുന്തോറും മാനവവിമോചനശാസ്ത്രം അവഗണിക്കപ്പെടുകയാണ്. വിദ്യാഭ്യാസരംഗത്തുനി്ന്നു സാമൂഹികപ്രതിബദ്ധത നിശ്ശേഷം തുടച്ചുനീക്കപ്പെട്ടതും കച്ചവടപരത വര്‍ദ്ധിച്ചതുമാണ് ഇന്നത്തെ എല്ലാപ്രശ്‌നങ്ങള്‍ക്കും

കർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ

മാപ്രാണം : ഇരിങ്ങാലക്കുട ഏരിയായിലെ കേരള കർഷകസംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ മാപ്രാണം യൂണിറ്റിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി.ആർ. വർഗ്ഗീസ് മാസ്റ്റർ ഗോപി കയ്യാലയുടെ കുടുംബാംഗങ്ങളെ അംഗങ്ങളാക്കി കൊണ്ട് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ ജോയിന്‍റ് സെക്രട്ടറി എം.ബി.രാജു, പൊറത്തിശ്ശേരി സൗത്ത് മേഖലാ സെക്രട്ടറി കെ.ജെ.ജോൺസൺ, കെ.കെ.ദിവാകരൻ മാസ്റ്റർ, കൃഷണൻ കൊല്ലാറ, കെ.വി.ചന്ദ്രൻ, കെ കെ.സുജേഷ്, എ.പി. വറീത് എന്നിവർ ക്യാമ്പയിനിൽ പങ്കെടുത്തു.

മുകുന്ദപുരം അമ്പലനട റോഡ് അവഗണിക്കപ്പെടുന്നു

നടവരമ്പ് : മുകുന്ദപുരം അമ്പലനട റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മൂന്നുവർഷത്തിലധികമായിട്ടും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. വെള്ളൂക്കര പഞ്ചായത്ത് പുതിയ ഭരണസമിതി ഭരണത്തിൽകേറിയതിനുശേഷം കൊറ്റനെല്ലൂർ, കല്ലംകുന്ന്, നടവരമ്പ്, കോമ്പാറ, അവിട്ടത്തൂർ, പട്ടേപാടം,തുടങ്ങിയ ഭാഗങ്ങളിൽ പുതിയ റോഡുകളും, കേടുപാടുകൾ വരാത്ത പല റോഡുകളും, ഭരണ,പ്രതിപക്ഷ മെമ്പർമാരുടെ സ്വാധീനമനുസരിച്ച് ടാറിംഗ് നടത്തിയിട്ടും കേവലം നാനൂറ്റമ്പത് മീറ്റർ മാത്രം ദൂരം വരുന്ന മുകുന്ദപുരം അമ്പലനട റോഡ് ടാറിംഗ് ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നുവെന്നാണ് നാട്ടുക്കാരുടെ പരാതി

നഷ്ടപ്പെടുന്ന മാനവികതക്ക് മുന്നറിയിപ്പുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട: അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിന് നേരെ ഉണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നഷ്ടപ്പെടുന്ന മാനവികതയെ കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പും ആയി എൻ.എസ്. എസ് വിദ്യാർത്ഥികൾ. നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഇരിങ്ങാലക്കുടട ആൽത്തറ പരിസരം വരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു.. സമൂഹം മറന്നു പോകുന്ന മാനുഷിക മൂല്യങ്ങൾക്കും നിയമം കൈയിൽ എടുക്കുവാൻ പ്രവണത പ്രകടിപ്പിക്കുന്ന ആൾക്കൂട്ടത്തിന് എതിരെയും പൊതുസമൂഹത്തിന് മുന്നറിയിപ്പും ആയി പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ആയി റാലി

ചേലൂർ സെന്‍റ് മേരീസ് എൽ പി സ്കൂൾ ശതാബ്‌ദി ആഘോഷ സമാപനവും വാർഷിക ആഘോഷവും നടത്തി

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായ ചേലൂർ, എടതിരിഞ്ഞി സെന്‍റ് മേരീസ് എൽ.പി സ്കൂളിന്‍റെ 100 – ാം വാർഷിക ആഘോഷസമാപനവും അധ്യാപക രക്ഷ കർതൃ ദിനവും യാത്രയയപ്പും സെന്‍റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടത്തി. ചടങ്ങിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് ഫാ. പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സി. റോസ് മേരി അദ്ധ്യക്ഷയായിരുന്നു., ചേലൂർ സെന്റ് മേരീസ്

കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി കെ.എ മുകുന്ദൻ അന്തരിച്ചു

ഇരിങ്ങാലക്കുട: ചാലക്കുടി കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി ഇരിങ്ങാലക്കുട പുറ്റുങ്കൽ കുണ്ടോളി വീട്ടിൽ കെ.എ മുകുന്ദൻ (58) അന്തരിച്ചു. ഭാര്യ: ജിസി (കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക ) മകൻ: സൂരജ് കൃഷ്‌ണ. സംസ്ക്കാരം വ്യാഴാഴ്ച്ച 4 മണിക്ക് മേച്ചിറ തറവാട്ട് വസതിയിൽ.

തൃശൂർ റൂറൽ ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡ് ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡ് കെന്നലിന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട സബ്ബ് ഡിവിഷൻ പോലീസ് ട്രെയിനിങ് സെന്ററിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ജി എച്ച്. ഐ പി എസ് നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് അദ്ധ്യക്ഷനായിരുന്നു. പ്രസിദ്ധ ഡോഗ് ട്രെയിനർ ക്രിസ്റ്റോ ബാബു മുഖ്യ പ്രഭാഷണം നടത്തി. ലാബ്രഡോര്‍ ഇനത്തിൽ പെട്ട ഒന്നര വയസുള്ള സ്വീറ്റി

ശാന്തിനികേതനിൽ ഗുരുദേവ പഞ്ചലോഹ പ്രതിമ സമർപ്പിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പുതുതായി നിർമ്മിച്ച ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ പഞ്ചലോഹ പ്രതിമ സമർപ്പിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്‍റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളാണ് ഗുരുദേവ പ്രതിമ സമർപ്പിച്ചത്. ബ്രഹ്മശ്രീ സ്വരൂപാനന്ദ സ്വാമികളും ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തി . എസ് എൻ ഇ എസ് ചെയർ മാൻ കെ.ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.. എസ് എൻ ഇ എസ് പ്രസിഡന്‍റ് എ എ ബാലൻ,

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ എത്യോപ്യൻ സിനിമ ‘ഡിഫ്രറ്റ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 87 മത് അക്കാദമി അവാർഡിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ ലഭിക്കുകയും ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടുകയും ചെയ്ത എത്യോപ്യൻ സിനിമയായ 'ഡിഫ്രറ്റ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 2 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. പെൺകുട്ടികളെ തട്ടികൊണ്ട് പോയി വിവാഹം ചെയ്യുക എന്ന സാമൂഹിക അനാചാരമാണ് ചിത്രം പ്രമേയമാക്കുന്നത്.സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന 14 കാരിയായ ഹൈറത്തിനെ ഒരു സംഘം തട്ടികൊണ്ടു പോകുന്നതും

Top