ജോലിയിൽ നിന്നും ഒഴിവാക്കിയ വൈരാഗ്യത്തിൽ കുത്തി പരിക്കേൽപ്പിച്ച പ്രതിക്ക് 5 വർഷം കഠിനതടവും 10000 രൂപ പിഴയും

ഇരിങ്ങാലക്കുട : പെയിന്റിങ്ങ് ജോലിയില്‍ നിന്നും ഒഴിവാക്കിയ വൈരാഗ്യത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കത്തികൊണ്ട് മുഖത്തും നെഞ്ചിലും കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു. പരിയാരം തവളപ്പാറ ചെറയന്‍ പറമ്പില്‍ വര്‍ഗ്ഗീസ് (53)നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈൻ ശിക്ഷ വിധിച്ചത്. 2015 ഫെബ്രുവരി 13ന് രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. പരിയാരം ഇലഞ്ഞിക്കല്‍ കുഞ്ഞുവറീതിന്റെ മകന്‍

കണ്ടാരൻതറ മൈതാനത്ത് സ്ഥാപിച്ച സോളാർ ലൈറ്റുകൾ നശിപ്പിച്ച നിലയിൽ

പൊറത്തിശ്ശേരി : ലക്ഷങ്ങൾ ചിലവഴിച്ച് നഗരസഭാ പൊറത്തിശ്ശേരി കണ്ടാരൻതറ മൈതാനത്ത് സ്ഥാപിച്ച സോളാർ ലൈറ്റുകൾ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച നിലയിൽ . ഇത് ശ്രദ്ധയിൽപെട്ടിട്ടും മുൻസിപ്പൽ അധികാരികൾ നടപടി എടുക്കുകയോ ശരിയാക്കുകയോ ചെയ്യുന്നില്ലെന്നും കാലാകാലങ്ങളിൽ നടത്തേണ്ട മെയിൻറൻസ് പ്രവർത്തികൾ നടത്താത്തതിനിലാണ് ലൈറ്റുകളും അനുബന്ധ ബാറ്ററി സംവിധാനങ്ങളും നശിച്ചു പോയതെന്നും ബി ജെ പി കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു.. അധികൃതരുടെ ഇത്തരം അനാസ്ഥയ്ക്കെതിരെ പൊറത്തിശ്ശേരിയിലെ ബി ജെ പി ബൂത്ത് കമ്മിറ്റികൾ

അഖിലകേരള സെവൻസ് ഫ്ലഡ് ലിറ്റ് ഫുടബോൾ കാറളത്ത് ഏപ്രിൽ 1 മുതൽ 8 വരെ

ഇരിങ്ങാലക്കുട : യുവധാര കലാകായിക സമിതിയുടെ ആഭിമുഖ്യത്തിൽ കാറളം പൊതുമൈതാനിയിൽ ഏപ്രിൽ 1 മുതൽ 8വരെ വൈകീട്ട് 7 മണിക്ക് പി.ആർ ടുട്ടു, പി.എസ് അനീഷ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും വി.എം ജമാലു സ്മാരക സ്മാരക റണ്ണേഴ്‌സ് റോളിങ്ങ് ട്രോഫിക്കും വേണ്ടി 10-ാംമത് സെവൻസ് ഫുടബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി ക്ലബ്ബിന്‍റെ 10-ാംമത് വാർഷികം ശനിയാഴ്ച്ച വിവിധ കലാപരിപാടികളോടെ നടത്തി . കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബാബു അദ്ധ്യക്ഷനായുള്ള

കാട്ടൂർ ഗ്രാമമഹോത്സവം ഏപ്രിൽ 1,6,7,8 തിയ്യതികളിൽ

കാട്ടൂർ : കേരള ഫോക്‌ലോർ അക്കാദമിയുടെയും, തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ കാട്ടൂർ ഗ്രാമോത്സവവും, കാട്ടൂർ കലസദനത്തിന്റെ എട്ടാം വാർഷികവും പൊഞ്ഞനം ക്ഷേത്ര മൈതാനിയിൽ ഏപ്രിൽ 1,6,7,8 തിയ്യതികളിൽ നടത്തുന്നു. ഏപ്രിൽ 1 ഞായറാഴ്ച്ച വൈകീട്ട് 5 30 ന് കൊടിയേറ്റം കലസദനം പ്രസിഡന്റ് കെ.ബി തിലകൻ നിർവ്വഹിക്കുന്നു. വൈകീട്ട് 6 മണിക്ക് സാംസ്‌കാരിക സമ്മേളനം സംഗീത സംവിധായകൻ പ്രതാപ് സിങ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. തുടർന്ന് സംഗീതജ്ഞൻ കൊച്ചിൻ റഫീഖ് യൂസഫും

സീമയ്ക്കും മക്കൾക്കും സി പി ഐ യുടെ നേതൃത്വത്തില്‍ വീടൊരുങ്ങുന്നു

  ഇരിങ്ങാലക്കുട : സി.പി.ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി സമ്മേളന ചെലവ് കുറച്ചു കൊണ്ട് ജില്ലയില്‍ 14 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനമെടുത്ത സമയത്താണ് മാധ്യമങ്ങളില്‍ വന്ന സീമയുടെയും പെണ്‍കുട്ടികളുടെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത പാര്‍ട്ടി നേതൃത്വം ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തെ കുറിച്ചന്വേഷിച്ചു. പൂമംഗലം പഞ്ചായത്തില്‍ പരേതനായ ദിലീപിന്റെ ഭാര്യയാണ് സീമ. 8 വര്‍ഷം മുമ്പ് സര്‍ക്കാര്‍ സഹായത്തോടെ വീടുനിര്‍മ്മാണം ആരംഭിച്ചപ്പോഴാണ്

പുല്ലോക്കാരൻ ബിൽഡിങ്ങിനു സമീപത്തെ റോഡ് നഗരസഭ ടൈൽ വിരിക്കുന്നു, പക്ഷെ വാഹന ഗതാഗതത്തിനു തുറന്നു കൊടുക്കില്ല – കെട്ടിടഉടമയെ സഹായിക്കാനെന്ന് പ്രതിപക്ഷം

ഇരിങ്ങാലക്കുട : ബാർ ഉടമ കയ്യേറി നഗരസഭയുടെ സഹായത്താൽ മതിൽകെട്ടി വഴിയടക്കുകയും അതിനു ശേഷം ബഹുജന സമരത്തിന്‍റെ ഭാഗമായി തുറന്നുകിട്ടിയ വഴി വീണ്ടും ബാറുടമക്ക് മാത്രം സഹായകരമാകുന്ന രീതിയിൽ ടൈൽ ചെയ്തു നൽകാനുള്ള നഗരസഭയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷം. പോസ്റ്റ് ഓഫീസിനു മുന്നിൽ പുല്ലോക്കാരൻ ബിൽഡിങ്ങിനു സമീപത്തുകൂടെ ടൌൺഹാൾ ഷോപ്പിംഗ് കോംപ്ലെക്സിന് മുന്നിലേക്ക് ഇറങ്ങുന്ന റോഡ് നഗരസഭാ ടൈൽ ചെയ്യുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ ഇവിടെ പണികൾ നടന്നു വരുന്നു.

ത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവര്‍ ദുഃഖവെള്ളി ആചരിച്ചു

എടത്തിരുത്തി : യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്‌തവര്‍ ദുഃഖവെള്ളി ആചരിച്ചു. എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോനാ ദേവാലയത്തിൽ ദുഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾക്ക് വികാരി റവ.ഫാ. ഡോ. വർഗീസ് അരിക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാ ചാക്കോ കാട്ടുപറമ്പിൽ സഹകാർമികനായി. വൈകിട്ട് നടന്ന പരിഹാരപ്രദക്ഷിണം എടത്തിരുത്തി, മണ്ണുക്കാട് , കാട്ടൂർ എന്നീ ദേവാലയങ്ങളിൽ നിന്നും ആരംഭിച്ച് കാട്ടൂർ പോംപെ സെന്റ് മേരീസ്‌സ്കൂളിൽ സമാപിച്ചു. ഇരിങ്ങാലക്കുട സോഷ്യൽ ആക്ഷൻ ഫോറം

മുന്നോക്ക സമുദായ ഐക്യമുന്നണി ഇരിങ്ങാലക്കുടയിൽ പൊതുയോഗം ചേർന്നു

ഇരിങ്ങാലക്കുട : മുന്നോക്ക സമുദായ ഐക്യമുന്നണിയുടെ ഇരിങ്ങാലക്കുട യുണിറ്റ് പൊതുയോഗം എൻ എസ് എസ് കരയോഗ മന്ദിരത്തിൽ സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷക്കുറുപ്പിന്‍റെ അദ്ധ്യക്ഷതയിൽ കൂടി. 32 അംഗങ്ങൾ പങ്കെടുത്തു.  സിൻഹു കമ്മീഷൻ റിപ്പോർട്ടും സാമ്പത്തിക സംവരണവും, സമുന്നതിയുടെ സ്കോളർഷിപ്പ് ക്രിമിലയർ പരിധി രണ്ടുലക്ഷത്തിൽ നിന്നും ഉയർത്തി ന്യൂനപക്ഷത്തിന്‍റെ ക്രിമിലയർ പരിധി നിശ്ചയിക്കണമെന്നും, മെറിറ്റടിസ്ഥാനത്തിൽ വിദ്യാഭ്യാസവും, തൊഴിലും പ്രമോഷനും നടപ്പാക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും ചർച്ചയിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന വിധവകൾക്കും

20 ലക്ഷം വെള്ളത്തിലാക്കി പുളിക്കച്ചിറക്കെട്ട് നിർമ്മാണത്തിനിടെ തള്ളിപോന്നു

പൂമംഗലം : വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ലഭിച്ച ജില്ലാ പഞ്ചായത്തിന്‍റെ 20 ലക്ഷം രൂപകൊണ്ട് നിർമ്മിച്ച പായമ്മൽ കോടംകുളം റോഡിലെ പുളിക്കച്ചിറക്കെട്ട് വ്യാഴാഴ്ച രാത്രി നിർമാണത്തിലെ അശാസ്ത്രിയതമൂലം തള്ളിപോന്നു. നിർമാണത്തിന്‍റെ ആദ്യഘട്ടത്തിൽ പല പോരായ്മ്മകളും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവർ അത് അവഗണിച്ചാണ് നിർമ്മാണം പുരോഗമിച്ചത്. നിലവിലുള്ള റോഡ് ബലപ്പെടുത്താനായി നിർമിച്ച പുളിക്കച്ചിറക്കെട്ട് തള്ളി പോന്നതിനെക്കുറിച്ചും നിർമാണത്തിലെ അഴിമതി അനേഷിക്കണമെന്നും ബി ജെ പിയുടെ പൂമംഗലം,

ഫാന്റം ത്രെഡ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ബ്രിട്ടീഷ് ഫാഷൻ പാരമ്പര്യത്തിന്റെ കഥ പാരമ്പര്യത്തിന്റെ കഥ പറയുന്ന ഹോളിവുഡ് ചിത്രമായ 'ഫാന്റം ത്രെഡ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 31 ശനിയാഴ്ച വൈകീട്ട് 6:30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യും.1950 കളിലെ യുദ്ധാനന്തര ലണ്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ചിത്രം 90 മത് അക്കാദമി അവാർഡിനുള്ള 6 നോമിനേഷനുകളും രണ്ട് ഗോൾഡൻ ഗ്ളോബ് നോമിനേഷനുകളും നേടിയിരുന്നു. പ്രശസ്ത വസ്ത്ര നിർമ്മാതാവായ റെയ്നോൾഡ്സ് വുഡ്

Top