സി രാധാകൃഷ്ണൻ നോവൽ സാഹിത്യയാത്രയിൽ ഇരിങ്ങാലക്കുടയിൽ 24ന്

ഇരിങ്ങാലക്കുട : മലയാളത്തിന്‍റെ ജന്മസ്മൃതികൾ കൊണ്ട് അപൂർവ സൗഭാഗ്യമായിത്തീർന്ന സി. രാധാകൃഷ്ണൻ എഴുതിയ നോവലായ "തീക്കടൽ കടഞ്ഞ് തിരുമധുരം" എസ്.എൻ പബ്‌ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവൽ സാഹിത്യയാത്രയിൽ ഫെബ്രുവരി 24ന് ശനിയാഴ്ച്ച 3 മണിക്ക് അവതരിപ്പിക്കുന്നു. ആലങ്കോട് ലീലാകൃഷ്‌ണൻ പുസ്തകവാതരണം നടത്തും. മാതൃഭാഷ ഓരോരുത്തരുടെയും അവകാശമാണെന്ന് പ്രതിജ്ഞയെടുക്കുന്ന ഈ അവസരത്തിൽ പ്രസക്തമായ വിചാരത്തിനും വായനക്കും പ്രേരകമാകുന്ന ഈ നോവലാണ് നോവൽ സാഹിത്യയാത്രയിൽ ചർച്ച ചെയ്യുന്നത്. നോവലിന്‍റെ പിറവിക്ക്

ലാപ്പ്ടോപ് വിതരണം നടത്തി

കാട്ടൂർ: ഗ്രാമപഞ്ചായത്തിന്‍റെ 2017 -18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന 'പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ് വിതരണം' എന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 34 വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ് വിതരണനം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പിൽ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ സുബ്രഹ്മണ്യൻ, ഭരണസമിതി അംഗങ്ങളായ ബെറ്റി ജോസ്, ഷീജ പവിത്രൻ, ധീരജ് തേറാട്ടിൽ, രാജലക്ഷ്മി കുറുമത്ത്,

ബംഗാളി സംവിധായികയും നടിയുമായ അപർണ സെന്നിന്‍റെ ‘ഇതി മൃണാളിനി ‘ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഓർമ്മ ഹാളിൽ 23ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ബംഗാളി സംവിധായികയും നടിയുമായ അപർണ സെന്നിന്‍റെ മികച്ച ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തിയ 'ഇതി മൃണാളിനി ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 23ന് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ബംഗാളി സിനിമയിൽ നിറഞ്ഞു നിന്ന നടി മൃണാളിനിയുടെ ആത്മഹത്യ കുറിപ്പിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ജീവിതത്തോട് വിട പറയുന്നതിന് മുൻപ് തന്‍റെ കഴിഞ്ഞ കാലത്തിന്‍റെ രേഖാചിത്രങ്ങളിലൂടെ കടന്നുപോകുന്നു.

കെ.എസ് ആർ. ടി.സി. പെൻഷൻ വിതരണം ഇരിങ്ങാലക്കുട സർവ്വിസ് സഹകരണ ബാങ്ക് വഴി നൽകി

ഇരിങ്ങാലക്കുട : കെ.എസ് ആർ. ടി.സി. പെൻഷൻ വിതരണം ഇരിങ്ങാലക്കുട സർവ്വിസ് സഹകരണ ബാങ്കിൽ കരിപ്പുര വീട്ടിൽ സെയ്ത് മുഹമ്മദ്ദിന് നൽകികൊണ്ട് ബാങ്ക് പ്രസിഡന്റ് എം.എസ് കൃഷ്‌ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി റൂബി പി.ജെ, ഡയറക്ടർ എ.സി. ജോൺസൻ എന്നിവർ സന്നിഹിതരായിരുന്നു

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കത്തീഡ്രൽ പാരിഷ് ഹാളിൽ 25ന്

ഇരിങ്ങാലക്കുട : കത്തീഡ്രൽ കോൺഗ്രസും അശ്വിനി ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് തൃശ്ശൂരും അഹല്യ കണ്ണാശുപത്രി പാലക്കാടുമായി സഹകരിച്ച് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇരിങ്ങാലക്കുട കത്തീഡ്രൽ പാരിഷ് ഹാളിൽ ഫെബ്രുവരി 25 ഞായറാഴ്ച്ച 9 മണിമുതൽ 1 മണി വരെ നടത്തുന്നു. ക്യാമ്പിന്‍റെ ഉദ്ഘാടനം ചാലക്കുടി എം.പി. ടി.വി ഇന്നസെന്‍റ് നിർവ്വഹിക്കും. കത്തീഡ്രൽ വികാരി ഫാ. ഡോ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷനായിരിക്കും. കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് പ്രസിഡന്‍റ്

ഐ പി എൽ കിസാൻ സുവിധാകേന്ദ്രം ഒന്നാം വാർഷികവും കാർഷിക സെമിനാറും വെള്ളിയാഴ്ച്ച

ഇരിങ്ങാലക്കുട : കർഷകർക്ക് വളങ്ങൾ, ആവശ്യമായ കൃഷിമരുന്നുകൾ, കാർഷികോപകരണങ്ങൾ, കൃഷി വിദഗ്ദ്ധന്‍റെ ഉപദേശങ്ങളും നിർദേശങ്ങളും, മണ്ണു പരിശോധനക്ക് ആവശ്യമായ സഹായങ്ങളും ഒരു കുടകീഴിൽ ലഭ്യമാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് കരുവന്നൂർ സഹകരണ ബാങ്കിൽ കേന്ദ്ര ഗവൺമെന്‍റ് പദ്ധതി പ്രകാരമുള്ള ഐ പി എൽ കിസാൻ സുവിധാ കേന്ദ്രത്തിന്‍റെ ഒന്നാം വാർഷികത്തോടനുബദ്ധിച്ച് ഫെബ്രുവരി 23 വെള്ളിയാഴ്ച്ച രാവിലെ 9:30ന് കരുവന്നൂർ പ്രിയദർശിനി ഹാളിൽ കാർഷിക സെമിനാർ സംഘടിപ്പിക്കുന്നു. ഇരിഞ്ഞാലക്കുട

സായിദ് വര്‍ഷാചരണത്തിന് പോര്‍ട്രൈ‌റ്റ് ചിത്രമൊരുക്കി പട്ടേപ്പാടം സ്വദേശിയുടെ വ്യത്യസ്ഥമായ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട : യു.എ.ഇയുടെ രാഷ്ട്രപിതാവായ ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ശ്രദ്ധാഞ്ജലിക്ക് വ്യത്യസ്ഥമായ രൂപങ്ങളുടെ സഹായത്തോടെ പോര്‍ട്രൈ‌റ്റ് ചിത്രമൊരുക്കി ഇരിങ്ങാലക്കുട പട്ടേപ്പാടം സ്വദേശി നിസാര്‍ ഇബ്രാഹീം ശ്രദ്ധേയനാകുന്നു. അജ്മാനില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന നിസാര്‍ ഇബ്രാഹീം ഒഴിവ് സമയങ്ങളില്‍ കൂട്ടുകാരുടെ സഹായത്തോടെയാണ് 20 ദിവസങ്ങളെടുത്ത് ഷെയ്ക്ക് അല്‍ നഹ്യാന്‍റെ രൂപം തീര്‍ത്തത്. യു.എ.ഇയില്‍ സമാധനത്തോടെയും സുരക്ഷയോടെയും ജോലി ചെയ്യുവാന്‍ ജീവിതാന്തരീക്ഷം ഒരുക്കിയ രാഷ്ട്രപിതാവിനോടുള്ള ബഹുമാനര്‍ത്ഥമാണ്‌ ഇങ്ങനെയൊരു ശ്രാദ്ധാഞ്ജലിക്ക്

എസ് എസ് എൽ സി പരീക്ഷക്ക് പ്രോത്സാഹനത്തിന്‍റെ സ്നേഹസമ്മാനങ്ങളുമായ് ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ പി ടി എ

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ പി ടി എ ഭാരവാഹികൾ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 297 കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് വേണ്ട പേന, സ്കെയിൽ, റബർ, പെൻസിൽ, എന്നിവയടങ്ങുന്ന പൗച്ചും മധുര പലഹാരങ്ങളും വിതരണം ചെയ്തു. പി ടി എ പ്രസിഡന്‍റ് പി ടി ജോർജ്ജ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് സി. റോസ്‌ലെറ്റ് സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡന്‍റ്

തൊമ്മാനയിൽ ബൈക്കപകടം

തൊമ്മാന : സംസ്ഥാന പാതയിലെ അപകടമേഖലയായ തൊമ്മാന പാടത്ത് ബൈക്കപകടം. വ്യാഴാഴ്ച്ച അതിരാവിലെയാണ് കെ എൽ ഡി സി ബണ്ടിനു സമീപം റോഡിനോട് ചേർന്ന് ബൈക്ക് മറിഞ്ഞു കിടക്കുന്നത് യാത്രക്കാർ ശ്രദ്ധിച്ചത്. ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയും രാവിലെ ഏഴു മണിയോടെ സമീപത്തെ പാടത്തും പൊന്ത കാടിലും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പുതു തലമുറ ഫോർ രെജിസ്ട്രേഷൻ ഹോണ്ട ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരന്റെ ഹെൽമെറ്റും സമീപത്തുണ്ട്.

Top