വി.കെ. മോഹനൻ കാർഷിക സംസ്കൃതി മൂന്നാംഘട്ട ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഫെബ്രുവരി 21 വി.കെ. മോഹനൻ ദിനത്തിൽ വി.കെ.മോഹനൻ കാർഷിക സംസ്കൃതി മൂന്നാംഘട്ട ജൈവ പച്ചക്കറിത്തോട്ടം സി പി ഐ ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിററി അംഗം വി.കെ. സരിത അധ്യക്ഷത വഹിച്ചു. എം.സി. രമണൻ, വി.ആർ.രമേഷ്, കെ.നന്ദനൻ, എ.എസ്.ബിനോയ്, അഡ്വ. രാജേഷ് തമ്പാൻ, വിഷ്ണു ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. സി പി ഐ ജില്ലാ അസ്സി. സെക്രട്ടറിയും കിസ്സാൻ സഭാ

ആറാട്ടോടെ ശ്രീ ശിവകുമാരേശ്വര തിരുവുത്സവം സമാപിച്ചു

എടതിരിഞ്ഞി : വടക്കും മുറി കോതറ ആറാട്ടുകടവിൽ നടന്ന ആറാട്ടോടെ എച്ച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്രയുടെ നേതൃത്വത്തിൽ ആണ് ഈ ചടങ്ങ് നടന്നത്. ആറാട്ടിനോടനുബന്ധിച്ച് പുലർച്ചെ എഴുന്നള്ളിപ്പും ആറാട്ടും ആറാട്ടിന് ശേഷം വൈകീട്ട് ദേവനും പരിവാരങ്ങളും വാദ്യമേളങ്ങളോടെ ചെട്ടിയാൽ പോസ്റ്റോഫീസ് ജംഗ്ഷൻ വഴി ക്ഷേത്രസന്നിധിയിൽ എത്തി പ്രദക്ഷിണശേഷം കൊടിയിറക്കത്തോടെ ഉത്സവ പരിപാടികൾ സമാപിച്ചു. ആറാട്ട് കഴിഞ്ഞ് ദേവൻ

18 വര്‍ഷമായി തരിശിട്ടിരിക്കുന്ന സ്ഥലത്ത് കൃഷി ഇറക്കി സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാര്‍ഥിനികള്‍

ഇരിങ്ങാലക്കുട: പ്രകൃതി സ്‌നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്‌സ് കോളജ് വിദ്യാര്‍ഥിനികള്‍ 18 വര്‍ഷമായി തരിശായി കിടന്നിരുന്ന ഒരു ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കി ഈ വിദ്യാർത്ഥിനികൾ തങ്ങളുടെ കൃഷി സ്‌നേഹം പ്രകടിപ്പിച്ചു.. കൃഷിരീതി വിദ്യാര്‍ഥികള്‍ക്ക് സ്വായത്തമാക്കുക, യുവതലമുറയില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുക, കര്‍ഷകരോട് ആദരവുള്ള മനോഭാവം രൂപപ്പെടുത്തുക, ഭക്ഷണം നശിപ്പിക്കലും ധൂര്‍ത്തും ഉപേക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. വ്യക്തമായ അഞ്ച് ഘട്ടങ്ങളിലൂടെ 80 അംഗസംഘമാണ് നെല്‍കൃഷി ചെയ്യുന്നത്.

മാനാട്ടുകുന്നിൽ മാഹിന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ദീപശിഖാപ്രയാണം

മാനാട്ടുകുന്ന് : സി.പി.ഐ.എം സംസ്ഥാന സമ്മേളന ദീപശിഖാ ജാഥ മാനാട്ടുകുന്നിൽ മാള ഏരിയ സെക്രട്ടറി എം.രാജേഷ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ കെ.ആര്‍.ജോജോ ദീപ  ശിഖ    ഏറ്റുവാങ്ങി..കെ.ബി.സുനില്‍ അധ്യക്ഷനായ യോഗത്തിൽ എ.ആര്‍.ഡേവിസ് സംസാരിച്ചു.

കൊലപാതകശ്രമം ഭർത്താവ് റിമാന്റിൽ

മാപ്രാണം : കഴിഞ്ഞ ദിവസം കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് കുഴിക്കാട്ടുകോണം പാമ്പിനേഴത്ത് ഫയാസിനെ (38) കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആക്രമണത്തെ കുറിച്ച് അയൽവാസികൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച ഉടനെ സ്ഥലത്തെത്തിയ പോലീസ് വെട്ടു കൊണ്ട് ഗുരുതര പരിക്കുപറ്റിയ ഭാര്യ ഷാജിത (37) നെ പോലീസ് ആംബുലൻസിൽ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും , തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഭവ സ്ഥലത്തു

സി പി ഐ സംസ്ഥാന സമ്മേളനത്തിന്‍റെ പതാകദിനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : മലപ്പുറത്ത് മാർച്ച് 1 മുതൽ 4 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍റെ പതാകദിനം ഹിന്ദു വർഗ്ഗീയ വാദികളാൽ വെടിയേറ്റ് മരിച്ച ഗോവിന്ദ് പൻസാരയുടെ രക്ത സാക്ഷി ദിനമായ ഫെബ്രുവരി 20  ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ആചരിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗം കെ. ശ്രീകുമാർ കാറളം പടിഞ്ഞാട്ടുമുറി ബ്രാഞ്ചിലും, ജില്ലാ കൗൺസിൽ അംഗം ടി.കെ. സുധീഷ് കാറളം ആലും പറമ്പിലും മണ്ഡലം സെക്രട്ടറി പി.

അമേയകുമാരേശ്വര ക്ഷേത്രത്തിൽ പൂയ മഹോത്സവം 27ന്

കാട്ടൂർ : ശ്രീ അമേയകുമാരേശ്വര ക്ഷേത്രത്തിലെ പൂയ മഹോത്സവം ഫെബ്രുവരി 22 വ്യാഴഴ്ച്ച വൈകീട്ട് 7:50നും 8:20നും മദ്ധ്യേ കൊടിയേറി. 27- ാം തിയ്യതി ചൊവ്വാഴ്ച്ച പൂയദിനത്തിൽ കാവടി ആഘോഷവും ആനപ്പൂരവും 28- ാം തിയ്യതി ബുധനാഴ്ച്ച രാത്രി 9 മണി മുതൽ 11:30 വരെ പള്ളിവേട്ട മാർച്ച് 1 - ാം തിയ്യതി വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് ആറാട്ടും നടത്തുന്നു. ഒന്നാം ഉത്സവദിനമായ 22ന് വ്യാഴാഴ്ച്ച പറവൂർ

വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്ലോ പമ്പ് സെറ്റ് സമര്‍പ്പിച്ചു

പടിയൂര്‍: പഞ്ചായത്തിലെ തെക്കോര്‍ത്ത് ദേവസ്വം കോള്‍ പാടശേഖരത്തിലേക്ക് അനുവദിച്ച വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്ലോ പമ്പ് സെറ്റ് കര്‍ഷകര്‍ക്ക് സമര്‍പ്പിച്ചു. കുറഞ്ഞ വൈദ്യതിയില്‍ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ വെള്ളം ലഭിക്കുമെന്നതാണ് വെര്‍ട്ടിക്കല്‍ എക്‌സിയല്‍ ഫ്ലോ പമ്പിന്‍റെ പ്രത്യേകത. പരമ്പരാഗത പെട്ടി പറക്ക് പകരം പാടശേഖരങ്ങളില്‍ ഈ ന്യൂതന പമ്പ്‌സെറ്റിന് സ്വീകാര്യതയേറിയിട്ടുണ്ട്. പെട്ടിപറയെ അപേക്ഷിച്ച് റിപ്പയറിങ്ങ് ചെലവ് വളരെ കുറവാണെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ

Top