ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരണമടഞ്ഞു

പുല്ലൂർ : ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരണമടഞ്ഞു. മന്ത്രിപുരം പനങ്ങാട്ടില്‍ വീട്ടില്‍ ഗോപിയാണ് മരണമടഞ്ഞത്. 74 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ മന്ത്രിപുരം ഇറക്കത്തു വച്ചായിരുന്നു അപകടം. പുല്ലൂരില്‍ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന ഗോപി വര്‍ക്ക്‌ഷോപ്പ് തുറക്കുന്നതിനായി പുല്ലൂരിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഗോപിയെ ഉടന്‍ ചാലക്കുടയിലെ സ്വാകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. വിശാലാക്ഷി ഭാര്യയും നദീര, ബിലു,

ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎം തൃശ്ശൂരിനെ കണ്ണൂരാക്കാന്‍ ശ്രമം : എ.നാഗേഷ്

കിഴുത്താണി : തൃശ്ശൂര്‍ ജില്ലയെ മറ്റൊരു കണ്ണൂരാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു. ഇരിങ്ങാലക്കുട കിഴുത്താണി സെന്ററില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ്റും സി പി എം നേതാവുമായ വി.എ.മനോജ്കുമാര്‍ പരസ്യമായി ബിജെപിയുടെ കൊടിക്കാലും കൊടിയും പിഴുതെടുത്ത് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധമാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്

കുടുംബവഴക്ക്: ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

മാപ്രാണം : കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. കുഴിക്കാട്ടുകോണം പാമ്പിനേഴത്ത് ഫയാസ് (38) ആണ് ഭാര്യ ഷാജിത (37)നെ വെട്ടി പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് ഫയാസ് ഷാജിതയുടെ കഴുത്തിന് പിറകിലും കൈയ്യിലും കാലിലും വെട്ടുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പോലീസാണ് ആംബുലന്‍സില്‍ ഷാജിതയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന്

Top