നന്തി – താണിശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം 20 മുതൽ 28 വരെ

താണിശ്ശേരി : കാറളം ഗ്രാമപഞ്ചായത്തിലെ നന്തി - താണിശ്ശേരി റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 20 ചൊവ്വാഴ്ച മുതൽ 28 തിയതി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു .

എ ഐ വൈ എഫ് കാറളം പഞ്ചായത്ത് യുവതി കണ്‍വെന്‍ഷന്‍

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് യുവതി കണ്‍വെന്‍ഷന്‍ ജില്ലാ വെെസ് പ്രസിഡന്‍റ് നവ്യ തമ്പി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും പുരുഷന്‍റെ അടിമയാണെന്ന സ്ത്രീവിരുദ്ധ കാഴ്ച്ചപ്പാട് നയമാക്കി നടപ്പാക്കുന്ന സംഘമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് അവർ പറഞ്ഞു. ദിനാ സത്യന്‍ അധ്യക്ഷയായ യോഗത്തില്‍ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജു മുഖ്യപ്രഭാഷണം നടത്തി. പുരോഗമ സമൂഹമെന്ന് നാം

‘മാണിക്യമലർ’ പാട്ടിനും രചയിതാവ് പി.എം.എ. ജബ്ബാറിനും ഐക്യദാർഢ്യവുമായി സാംസ്കാരിക കൂട്ടായ്മ

കരൂപ്പടന്ന : ഒരു പന്ത്രണ്ടു വരിപ്പാട്ടിനും അതിന്‍റെ രചയിതാവിനും ഐക്യദാർഢ്യവുമായി ഒരുഗ്രാമത്തിന്റെ പരിച്ഛേദം മുഴുവനും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാർ കലാകാരന്മാർ സാംസ്കാരിക പ്രവർത്തകർ എന്നിവരോടൊപ്പം ഒത്തുചേർന്നപ്പോൾ പാട്ട് ചരിത്രത്തിലെ അപൂർവ സംഭവമായി അത് മാറി. ‘മാണിക്യ മലർ’ എന്ന പാട്ടിനും രചയിതാവ് പി.എം.എ.ജബ്ബാറിനുമെതിരെ ഉയർന്ന ഭീഷണികൾക്കെതെരെയായിരുന്നു പരിപാടി. കരൂപ്പടന്ന ഗ്രാമീണ വായനശാല ജബ്ബാറിന്റെ ജന്മനാട്ടിലൊരുക്കിയ കൂട്ടയ്മ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഭരതൻ,

Top