കൂടൽമാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനം ഫെബ്രുവരി 26ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശുദ്ധികർമ്മങ്ങൾ 23ന് വൈകീട്ട് ആരംഭിക്കും. 26ന് കലശപൂജകൾ രാവിലെ 5:30ന് ആരംഭിക്കും. എതൃത്തപൂജ 6 മണിക്ക്. 9 മണിക്ക് കലശാഭിഷേകങ്ങൾ ആരംഭിക്കും. രാവിലെ 10 മണിക്ക് പെരുവനം പ്രകാശൻ മാരാർ നയിക്കുന്ന പാഞ്ചാരിമേളം. ഉച്ചപൂജക്കു ശേഷം അന്നദാനം വൈകീട്ട് 5.15ന് കുമാരി അഖില ആന്റ് പാർട്ടിയുടെ തായമ്പക. വൈകീട്ട് 6.15 മുതൽ മോഹിനിയാട്ടം. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ബ്രഹ്മകലശം (നെയ്യ്), ബ്രഹ്മകലശം (തേൻ), ബ്രഹ്മകലശം (പാൽ), ബ്രഹ്മകലശം

ഫെബ്രുവരി അവസാനത്തോടെ ഇരിങ്ങാലക്കുടയിൽ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കും

ഇരിങ്ങാലക്കുട : നഗരത്തില്‍ ഫെബ്രുവരി അവസാനത്തോടെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ ഠാണാവില്‍ നിന്നും കാട്ടൂര്‍ ബൈപ്പാസ് വഴി തിരിഞ്ഞ് മാസ് തിയ്യറ്റര്‍ വഴി ക്രൈസ്റ്റ് കോളേജിന്റെ മുന്നിലെത്തി എ. കെ. പി. ജംഗ്ഷന്‍ വഴി ബസ്സ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം,. ചന്തക്കുന്ന് ജംഗഷനില്‍ ബ്ലിങ്കിങ്ങ് ലൈറ്റ് സംവിധാനം നടപ്പിലാക്കുക, ചന്തക്കുന്ന് റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ഫിറ്റ്‌നസ്സിലാത്തതും

വിളവെടുപ്പ് നടത്തി

പടിയൂർ: ജനകീയാസൂത്രണം 2017 ,18 പദ്ധതിയുടെ ഭാഗമായി നൽകിയ 500 ഓളം പച്ചക്കറി തൈകളുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്ക് നല്കിയ കാബേജ് കോളിഫ്ളവർ മുതലായവ വിളയിച്ച് നാലാം വാർഡിലെ ദീപം ഗ്രൂപ്പ് വനിതകൾ മാതൃകയായത്. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ കെ.പി കണ്ണൻ നിർവ്വഹിച്ചു.

“സഖാവിന്‍റെ ചായക്കട” കൈയേറ്റമാണോ ? നഗരസഭാ കൗൺസിലിൽ ചൂടേറിയ ചർച്ച

ഇരിങ്ങാലക്കുട : ഫുട്പാത്ത് കൈയേറ്റങ്ങളടക്കം നഗരസഭയിലെ എല്ലാ കൈയേറ്റങ്ങളും ഒഴിവാക്കണമെന്ന് പ്രതിപക്ഷം രൂക്ഷമായ ഭാഷയിൽ കൗൺസിലിൽ ആവശ്യപെടുന്നതിനിടക്ക് ടൗൺ ഹാൾ റോഡിൽ കല്ലട ബാറിന് മുന്നിലെ നഗരസഭയുടെ സ്ഥലത്ത് സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി നിർമ്മിച്ച "സഖാവിന്‍റെ ചായക്കട" ഒരു കൈയേറ്റ നിർമ്മിതിയല്ലേ എന്ന കോൺഗ്രസ് കൗൺസിലർ കുര്യൻ ജോസെഫിന്‍റെ ചോദ്യം കൗൺസിലിൽ ചൂടേറിയ ചർച്ചക്ക് വഴിവച്ചു. ഇതൊരു പ്രചാരണ സാമഗ്രി മാത്രമാണെന്നും സമ്മേളനാനന്തരം പൊളിച്ച് കളയണമെന്നും

നടപ്പാത കയ്യേറി പുല്ലോക്കാരൻ ബിൽഡിങ്ങിനു മുന്നിൽ ചങ്ങല കെട്ടിയത് പൊളിക്കാൻ കൗൺസിൽ തീരുമാനം

ഇരിങ്ങാലക്കുട : നഗരഹൃദയത്തിലെ ഏറെ തിരക്കുള്ള ടൗൺഹാൾ ബസ്റ്റാന്റ് റോഡിൽ ഫുട് പാത്ത് കയ്യേറി പുല്ലോക്കാരൻ ബിൽഡിങ്ങിനു മുന്നിൽ ചങ്ങല കെട്ടിയത് പൊളിച്ചു മാറ്റാൻ ശനിയാഴ്ച്ച ചേർന്ന  നഗരസഭ കൗൺസിലിൽ ഏകകണ്ഠമായി തീരുമാനമെടുത്തു. വാഹന തിരക്കേറുമ്പോൾ ഇതുവഴി കാൽനടക്കാർക്ക് റോഡിൽ നിന്ന് കയറി നടക്കാൻ പോലും സാധിക്കാത്ത വിധമാണ് ഇവിടെ ചങ്ങല സ്ഥാപിച്ചിരിക്കുന്നതെന്ന് ബി ജെ പി കൗൺസിലർ സന്തോഷ് ബോബനും ഇടതുപക്ഷ കൗൺസിലർമാരായ ശിവകുമാറും, എം.സി രമണനും പറഞ്ഞു. കോൺഗ്രസ്

ഹൈമാസ്റ്റ് മിഴിതുറന്നു : കൂടൽമാണിക്യം ക്ഷേത്രനടയും പരിസരവും വീണ്ടും പ്രകാശപൂരിതമായി

ഇരിങ്ങാലക്കുട : മിഴിയടഞ്ഞു കിടന്നിരുന്ന കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിലെ ഹൈമാസ്റ്റ് ആഴ്ചകൾക്കു ശേഷം മിഴിതുറന്നതോടെ കൂടൽമാണിക്യം കിഴക്കേ ക്ഷേത്രനടയും കൊട്ടിലാക്കൽ പറമ്പിലെ ഗണപതി ക്ഷേത്രവും പാർക്കിംഗ് ഗ്രൗണ്ടും പരിസരവും വീണ്ടും പ്രകാശപൂരിതമായി. രാത്രി ഏഴുമണിക്ക് ശേഷം ഇവിടെത്തുന്ന ഭക്തജനങ്ങൾ ഇരുട്ടിൽ തപ്പിതടഞ്ഞാണ് ക്ഷേത്രനടയിലെത്തിയിരുന്നത്. ഹൈമാസ്റ്റ് മിഴിയടഞ്ഞതിനെത്തുടർന്ന് ക്ഷേത്രനടയിൽ നിന്നും ബസ്സ്റ്റാന്ഡിലേക്കുള്ള വഴിയിലും, കുട്ടൻകുളം കുളിക്കടവിലും, മഹാത്മാ ലൈബ്രറിയിലേക്കുള്ള വഴിയും ഇരുളിലമർന്നിരുന്നു. ഇത് വാർത്തയായതിനെ തുടർന്നാണ് ഇപ്പോൾ ഹൈമാസ്റ്റ് കത്തിക്കാനുള്ള ശ്രമം നടന്നത്.

തെങ്ങു മുറിച്ചു മാറ്റുന്നതിന് സബ്ബ്‌സീഡി

മുരിയാട്: കൃഷി ഭവനില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പദ്ധതിയില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ രോഗം വന്നതും കേടായതുമായ തെങ്ങുകള്‍ മുറിച്ച് മാറ്റുന്നതിനും പകരം തെങ്ങിന്‍തൈ വെയ്ക്കുന്നതിനും സബ്ബ്‌സീഡി നല്‍കുന്നു. താല്‍പര്യമുള്ളവര്‍ 22ന് മുമ്പായി അപേക്ഷ നല്‍കേണ്ടതാണ്. ജനകീയാസൂത്രണ പദ്ധതി 2017-18 പ്രകാരം തെങ്ങിന്‍തൈ, വാഴക്കന്ന്, പച്ചക്കറി വിത്തുകള്‍ എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട്. അപേക്ഷ നല്‍കിയവര്‍ കൃഷി ഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2883154..

കലാ ജാഥ ആളൂരില്‍.

കല്ലേറ്റുംകര : സി.പി.ഐ.എം സംസ്ഥാന സമ്മേളന സംഘാടക സമിതി ആവിഷ്ക്കരിച്ച് പര്യടനം നടത്തുന്ന കലാജാഥ ആളൂര്‍ നോര്‍ത്ത് ലോക്കല്‍കമ്മിറ്റിയിലെ കല്ലേറ്റുംകരയില്‍ അവതരിപ്പിച്ചു. സമകാലിക ഭാരതത്തിനേറ്റ മുറിവുകള്‍ അടയാളപ്പെടുത്തുന്ന കലാജാഥ കെ.ആര്‍.ജോജോ ഉദ്ഘാടനം ചെയ്തു. ടി.എസ്. ഷാജു നന്ദി പറഞ്ഞു.

എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്‍റെ ഓറിയന്റേഷൻ ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ഇരിങ്ങാലക്കുട സബ് ഡിവിഷൻ പോലീസ് ട്രെയിനിങ്ങ് സെൻററിൽ എസ്.എസ്. എസ് .എൽ. സി, പ്ലസ് 2 വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് *IMPULSE*-2018 സംഘടിപ്പിച്ചു. ജില്ലാ റൂറൽ പോലീസ് മേധാവി ജി.എച്. യതീഷ് ചന്ദ്ര ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ട്രെയിനർ മോൻസ് വർഗ്ഗീസ് നയിക്കുന്ന ഈ മോട്ടിവേഷൻ ട്രെയിനിങ്ങ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം ഉണ്ടാകുവാനും ടൈം

കോളേജ് അദ്ധ്യാപക സംഗമം

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രൽ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കോളേജ് അദ്ധ്യാപക സംഗമം വികാരി ഫാ. ആന്റോ ആലപ്പാടൻ ഉദ്ഘാടനം ചെയ്തു. ഏറ്റവും സീനിയർ അദ്ധ്യാപകനായ പ്രൊഫെ.ബാസ്റ്റിൻ ജോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയതായി രൂപീകരിച്ച കോളേജ് അദ്ധ്യാപക ഫോറത്തിന്‍റെ പ്രസിഡന്റായി പ്രൊഫ. സി.വി ഫ്രാൻസിസിനെയും, വൈസ് പ്രസിഡന്റായി പ്രൊഫ. ജെസ്സി ജോളിയെയും, സെക്രട്ടറിയായി പ്രൊഫ.പി.എൽ ആന്‍റണിയെയും, ജോയിന്‍റ് സെക്രട്ടറിയായി പ്രൊഫ. വീണ ബിജോയിയേയും തിരഞ്ഞെടുത്തു. അസിസ്റ്റന്‍റ്

Top