ഹൈമാസ്റ്റ് മിഴിയടഞ്ഞു: കൂടൽമാണിക്യം ക്ഷേത്രനടയും പരിസരവും അന്ധകാരത്തിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കിഴക്കേ ക്ഷേത്രനടയും കൊട്ടിലാക്കൽ പറമ്പിലെ ഗണപതി ക്ഷേത്രവും പാർക്കിംഗ് ഗ്രൗണ്ടും കൂരാകൂരിരുട്ടിൽ. രാത്രി ഏഴുമണിക്ക് ശേഷം ഇവിടെത്തുന്ന ഭക്തജനങ്ങൾ ഇരുട്ടിൽ തപ്പിതടഞ്ഞാണ് ക്ഷേത്രനടയിലെത്തുന്നത്. കൊട്ടിലാക്കൽ പറമ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് മിഴിയടഞ്ഞിട്ട് ആഴ്ചകളായി. ക്ഷേത്രനടയിൽ നിന്നും ബസ് സ്റ്റാന്ഡിലേക്കുള്ള വഴിയിലും, മഹാത്മാ ലൈബ്രറിയിലേക്കുള്ള വഴിയിലും ഇരുട്ടാണ്. അതിനുപുറമെ കുട്ടൻകുളം കുളിക്കടവിലും ഇരുട്ടാണ്. നഗരസഭയുടെ തെരുവ് വിളക്ക് കത്തതായിട്ട് മാസങ്ങളായി അതോടൊപ്പം ഹൈമാസ്റ്റ് പണിമുടക്കിയതോടെ പരിസരം ഇരുളിലമർന്നു. റോഡിനരികിലെ

തൊമ്മാന പാടത്ത് മാംസാവശിഷ്ടങ്ങൾ തള്ളുന്നു

തൊമ്മാന : തൊമ്മാന പാടശേഖരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതക്കരികിൽ മാലിന്യങ്ങളോടൊപ്പം മാംസാവശിഷ്ടങ്ങളും തള്ളുന്ന പ്രവണത കൂടി വരുന്നു. അറവു ശാലകളിൽ നിന്നും കോഴിക്കടകളിൽ നിന്നും, സദ്യ നടക്കുന്നിടങ്ങളിൽ നിന്നുമുള്ളവയാണ് ഇവയിൽ ഏറിയ പങ്കും. രാത്രിയുടെ മറവിൽ വിജനമായ റോഡിൽ ധൃതിയിൽ വലിയ ചാക്കുകളിൽ മാംസാവശിഷ്ടങ്ങൾ തള്ളിയിടുമ്പോൾ ഇവയിൽ പലതും റോഡിന് മധ്യ ഭാഗത്താണ് വന്ന് വീഴുന്നത്. ഇത് ഭക്ഷിക്കാൻ ഇവിടെ എത്തുന്ന തെരവു നായ്ക്കളുടെ എണ്ണവും പെരുകിയീട്ടുണ്ട്. ഇത് വഴി

എം.സി.പോളിന്‍റെ സംസ്ക്കാരദിനമായ 15ന് 3 മണി മുതൽ ആദരസൂചകമായി കടകമ്പോളങ്ങൾ അടച്ചിടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്‍റെ ഉടമയായ എം.സി. പോളിന്‍റെ നിര്യാണത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്കാരദിനമായ ഫെബ്രുവരി 15ന് വ്യാഴഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ ഇരിങ്ങാലക്കുട നഗരത്തിലെ കട കമ്പോളങ്ങൾ അടച്ചിടണമെന്ന് നഗരസഭ ചെയർ പേഴ്സൺ നിമ്മ്യ ഷിജു അഭ്യർത്ഥിച്ചു.

പേഷ്‌ക്കാർ റോഡിലെ ഓടകൾ വൃത്തിഹീനം, ദുർഗന്ധം അസഹനീയം

ഇരിങ്ങാലക്കുട : പേഷ്‌ക്കാർ റോഡിലെ ഓടകളിൽ സമീപസ്ഥാപനകളിൽ നിന്നുള്ള പാഴ് വസ്തുക്കളും മലിന ജലവും ഒഴുകി വൃത്തിഹീനമായ സാഹചര്യത്തിൽ കാൽനടക്കാർക്കും താമസക്കാർക്കും ദുർഗന്ധം കൊണ്ട് അസഹനീയമായിരിക്കുന്നു.. അതിനാൽ കാനകൾ വൃത്തിയാക്കി സ്ലാബിട്ട് മൂടണമെന്ന് വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്‍റ് എ.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സമാജം ജില്ലാ പ്രസിഡന്‍റ് എ,സി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി.രാമചന്ദ്രൻ, പി.എം രമേശ് വാര്യർ, എൻ രാമൻ കുട്ടി,

വൈപ്പിപ്പാടത്ത് വെല്‍‌ഫെയര്‍ അസ്സോസിയേഷന്‍ കുടുംബ സംഗമം

വെള്ളാങ്ങല്ലൂർ : വൈപ്പിപ്പാടത്ത് കുടുംബം തൃശ്ശൂര്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച വൈപ്പിപ്പാടത്ത് വെല്‍‌ഫെയര്‍ അസ്സോസിയേഷന്‍ കുടുംബ സംഗമം എസ്.എൻ പുരം പള്ളിനട എ.ആര്‍.വി ഹാളില്‍ വിവിധ പരിപാടികളോടെ നടന്നു. വള്ളിവട്ടം, വെള്ളാംങ്ങല്ലൂര്‍, നെടുങ്ങാണത്തുകുന്ന്, പള്ളിനട, പൊരിബസാര്‍, ആമണ്ടൂര്‍, മതിലകം, എടവിലങ്ങ്, പുതിയകാവ്, കൂരിക്കുഴി, വലപ്പാട്, എടമുട്ടം എന്നീ പ്രദേശങ്ങളിലുള്ള വൈപ്പിപ്പാടത്ത് കുടുംബാംഗങ്ങളുടെ സംഗമമാണ് നടന്നത്. അബു വി.കെ ചടങ്ങിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു..അഷറഫ് വി.കെ അദ്ധ്യക്ഷനായിരുന്നു. ആധുനിക സമൂഹത്തില്‍ കുടുംബബന്ധങ്ങളുടെ പ്രസക്തി എന്ന

എം.സി. പോളിന്‍റെ സംസ്ക്കാരകർമ്മം വ്യാഴാഴ്ച്ച 5 മണിക്ക്, പൊതുദർശനം ബുധനാഴ്ച്ച 3 മണി മുതൽ

ഇരിങ്ങാലക്കുട : അന്തരിച്ച ഇരിങ്ങാലക്കുട മുൻ നഗരസഭാ ചെയർമാനും, കോൺഗ്രസ്നേതാവും, പ്രമുഖ വ്യവസായിയുമായിരുന്ന എം.സി. പോളിന്‍റെ(96) സംസ്ക്കാര കർമ്മം 15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണിക്ക്, സെന്‍റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വൈകീട്ട് 5മണിക്ക് നടത്തുന്നു. 14- ാം തിയ്യതി ബുധനാഴ്ച്ച 3 മണി മുതൽ ഭൗതിക ശരീരം മുൻസിപ്പൽ ഓഫീസിനു എതിർ വശത്തുള്ള സ്വവസതിയിൽ പൊതു ദർശനത്തിനു വയ്ക്കും. ചൊവ്വാഴ്ച്ച രാവിലെ മൂത്ത മകൻ എം.പി ജാക്‌സന്‍റെ വസതിയിൽ

അവസാനഘട്ടംവരെയും കർമ്മനിരതനായിരുന്ന നേതാവായിരുന്നു എം സി പോൾ : വി.എം സുധീരൻ

ഇരിങ്ങാലക്കുട : അവസാനഘട്ടംവരെയും കർമ്മനിരതനായിരുന്ന നേതാവായിരുന്നു എം സി പോൾ എന്ന് മുൻ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരൻ അനുസ്മരിച്ചു. ഇരിങ്ങാലക്കുടയുടെ കോൺഗ്രസ് പ്രവർത്തനത്തിൽ സംവത്സരങ്ങളായുള്ള സംഭാവനകളാണ് പോളേട്ടന്‍റെയും കുടുംബത്തിന്‍റെയും എന്നും അദ്ദേഹം സ്മരിച്ചു. എം.സി. പോളിന്‍റെ നിര്യാണ വർത്തയറിഞ്ഞ് എം.പി. ജാക്‌സന്‍റെ വസതിയിൽ എത്തി അന്ത്യമോപചാരം അർപ്പിച്ചു സംസാരിക്കുകയായിരുന്നു. എം.സി. പോളിന്‍റെ വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയൊരു നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും

എം.സി. പോൾ അന്തരിച്ചു

ഇരിങ്ങാലക്കുട : പ്രമുഖ വ്യവസായിയും ഇരിങ്ങാലക്കുട മുൻ നഗരസഭാ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന എം.സി. പോൾ(94) ചൊവ്വാഴ്ച്ച രാവിലെ അന്തരിച്ചു. മകൻ എം.പി ജാക്‌സന്‍റെ വസതിയിൽ വച്ച് ആയിരുന്നു അന്ത്യം. കുറച്ച് മാസങ്ങളായി അസുഖബാധിതനായിരുന്നു. കെ.എസ്.ഇയുടെ 54 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന മാനേജിങ്ങ് ഡയറക്ടര്‍ എം.സി പോള്‍ ഈ അടുത്താണ് ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചത് . 17 വര്‍ഷക്കാലം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, 21 വര്‍ഷം ചെയര്‍മാന്‍ ആന്‍റ് മാനേജിങ്ങ്

മുല്ലകാട്ടിൽ റസിഡന്‍റ്സ് അസോസിയേഷൻ രൂപികരിച്ചു

മുല്ലക്കാട് : പഞ്ചായത്തിലെയും ഇരിങ്ങാലക്കുട മുനിസ്സിപ്പൽ അതിർത്തി പ്രദേശമായ മുല്ലകാട്ടിൽ റസിഡന്‍റ്സ് അസോസിയേഷൻ രൂപികരിച്ചു. അസോസിയേഷൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ നിർവഹിച്ചു. മുല്ല റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് വിൻസൻ തൊഴുത്തുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ .കൗൺസിലർ ധന്യ ജിജു കോട്ടോളി, പഞ്ചായത്ത് അംഗങ്ങളായ അജിത രാജൻ, തോമസ് തൊകലത്ത്, സംഗമം റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്വപ്ന ദേവിദാസ്, എം.ശാലിനി, എന്നിവർ പ്രസംഗിച്ചു.വനിത റൂറൽ സബ്ബ് ഇൻസ്പ്കടർ

ജില്ലാ പ്രീ-പ്രൈമറി കലോത്സവം സമാപിച്ചു: വെള്ളാങ്ങല്ലൂർ ഗവ.യു.പി.സ്കൂളിന് ഒന്നാം സ്ഥാനം

കോണത്ത് കുന്ന്: കാരുമാത്ര ഗവ.യു.പി.സ്കൂളിൽ നടത്തിയ ജില്ലാ പ്രീ - പ്രൈമറി കലോത്സവത്തിൽ വെള്ളാങ്ങല്ലൂർ ഗവ.യു.പി.സ്കൂൾ ജേതാക്കളായി. കോണത്ത്കുന്ന് ഗവ.യു.പി.സ്കൂൾ രണ്ടാംസ്ഥാനം നേടി.ജി. എൽ. പി. എസ് എടവിലങ്ങ് മൂന്നാം സ്ഥാനം നേടി. കലോത്സവം വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സീമന്തിനി സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധാപിക ശോഭന പി.മേനോൻ, എം.കെ.മോഹനൻ, ബി.പി.ഒ. പ്രസീത ഇ.എസ്, സി.എം ഗീത, മേഘ്ന ടീച്ചർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം

Top