കേരള യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷൈജോ ഹസ്സൻ തെരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട : കേരള യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷൈജോ ഹസ്സൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശിയായ അഡ്വ. ഷൈജോ ഹസ്സൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന് ആദ്യം കേരള കോൺഗ്രസ്സിലൂടേയും ഇപ്പോൾ കേരള ജനപക്ഷത്തിലൂടേയും പ്രവർത്തിച്ചു വരുന്നു. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ പാസ്ററ് പീപ്പിൾ മുൻ പ്രസിഡന്റ്, ക്രൈസ്റ്റ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് എക്സിക്യൂട്ടീവ് മെമ്പർ, കേരള ലോ അക്കാദമി ഓൾഡ് സ്റ്റുഡന്റസ്എക്സിക്യൂട്ടീവ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പഞ്ചായത്ത് കുഴല്‍കിണര്‍ കുത്തിയതോടെ സമീപത്തെ കിണറുകളിലെ വെള്ളം വറ്റിയതായി പരാതി

നടവരമ്പ് : വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നില്‍ കുഴല്‍കിണര്‍ കുത്തിയതിനു സമീപത്തെ കിണറുകള്‍ വറ്റിയതായി പരാതി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായ കല്ലംകുന്നില്‍ വെള്ളക്ഷാമത്തിനു പരിഹാരം കാണാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം കുഴല്‍കിണര്‍ കുത്തിയത്. ഇതിനു ശേഷം പെരുമ്പില്‍ സുധീര്‍, പണ്ടാരപ്പറമ്പില്‍ പ്രഭാകരന്‍, സുഭാഷ് പെരുമ്പില്‍, മൈക്കിള്‍ പൊഴോലിപറമ്പില്‍, സുനില്‍ പെരുമ്പില്‍ തുടങ്ങിയവരുടെ വീടുകളിലെ കിണറുകള്‍ വറ്റിയതായാണ് പരാതി. കുഴല്‍കിണറിന്റെ ആഴത്തിനനുസരിച്ച് പൈപ്പിടാത്തതിനാലാണ് ഇത് സംഭവിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി ദേശവിളക്കും മറ്റ്

വിവിധ ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം

ഇരിങ്ങാലക്കുട : ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകളോടെ ചൊവ്വാഴ്ച ശിവരാത്രി ആഘോഷങ്ങള്‍ നടക്കും. ശ്രീ കണ്ടേശ്വരം ശിവ ക്ഷേത്രം ശ്രീ കണ്ടേശ്വരം ശിവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾ രാവിലെ മുതൽ ആരംഭിക്കുന്നു. രാത്രി 9ന്എഴുന്നള്ളിപ്പ് ശ്രീ കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ ഗോപുര നടയിൽ നിന്നും ആരംഭിക്കുന്നു. പഞ്ചവാദ്യവും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. ഫെബ്രുവരി 12 തിങ്കൾ മുതൽ 20 ചൊവ്വ വരെ ശിവരാത്രി പ്രതിഷ്ഠാ ദിന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 83 പേര്‍ക്കായി 23 ലക്ഷം

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ അര്‍ഹരായവര്‍ക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു. 83 പേര്‍ക്കായി 23 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ.  വീട്ടില്‍ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്. താണിശ്ശേരി തിരുകുളം സജിത്ത് കുമാറിന്റെ മകന്‍ അനയ് കൃഷ്ണ, കുഴിക്കാട്ടുകോണം സ്വദേശി കെങ്കയില്‍ വീട്ടില്‍ ശേഖരന്റെ മകന്‍ വൈശാഖ് എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. അപ്ലാസ്മിക് അനാറ്റമിക എന്ന രോഗം ബാധിച്ച് ബോണ്‍

ആദ്ധ്യാത്മിക പ്രഭാഷണം സോപാന നൃത്തത്തിലൂടെ അവതരിപ്പിച്ച് മങ്കൊമ്പ് രാജീവ്കൃഷ്‌ണ

പുല്ലൂർ : പുല്ലൂർ ശിവ വിഷ്ണു ക്ഷേത്രത്തിൽ ഫെബ്രുവരി 9- ാം തിയ്യതി മുതൽ 19- ാം തിയ്യതി വരെ നടക്കുന്ന നവീകരണ കലശത്തോടനുബന്ധിച്ച്  നടന്ന മങ്കൊമ്പ് രാജീവ്കൃഷ്ണയുടെ സോപാന നൃത്തം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. വേദാന്തചിന്തയുടെ പശ്ചാത്തലത്തിൽ കാലികവിഷയങ്ങളെ വിചിന്തനം ചെയ്തുകൊണ്ടുള്ള പ്രഭാഷണവും കഥകളിമുദ്രകളും നാട്യശാസ്ത്രാനുസാരിയായ അഭിനയവും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന കലാരൂപമാണ് സോപാനനൃത്തം. പരിപൂർണ്ണമായും സമീപം എത്തിക്കുന്നത് എന്ന സോപാന ശബ്ദത്തിന്റെ അർത്ഥമനുസരിച്ച് കാണികളെ അവനവന്റെ അരികിലെത്തിക്കുവാൻ തികച്ചും പര്യാപ്തമാണ്

പൊറത്തിശ്ശേരി മഹാത്മ എൽ.പി, യു.പി സ്കൂളിന്‍റെ 58 – ാം മത് വാർഷികം ആഘോഷിച്ചു

പൊറത്തിശ്ശേരി : മഹാത്മ എൽ. പി ,യു .പി സ്കൂളിലെ ശീതീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബിന്‍റെയും സ്മാർട്ട് ക്ലാസ്സ് റൂമുകളിലെ സ്പീക്കർ സംവിധാനത്തിന്‍റെയും ഉദ്ഘാടനവും 58 - ാം മത് വാർഷികം, അധ്യാപക രക്ഷാകർത്ത്യദിനം ,മാത്യദിനം എന്നിവയും ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ ഷാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ ഉദ്ഘാടനം നിർവഹിച്ചു.. സ്പീക്കർ സംവിധാനത്തിന്‍റെ ഉദ്ഘാടനം മഹാത്മ എഡ്യൂക്കേഷൻ ട്രസ്റ്റ്

വിഭൂതി തിരുന്നാള്‍ ആചരണം ഭക്തി നിര്‍ഭരമായി

ഇരിങ്ങാലക്കുട : തിരിച്ചറിവിന്‍റെയും തിരിഞ്ഞുനോട്ടത്തിന്‍റെയും പരിത്യാഗത്തിന്‍റെയും പ്രായശ്ചിത്തത്തി ന്‍റെയുമായ വലിയനോയമ്പിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന വിഭൂതി തിരുന്നാള്‍ ആചരണം ഭക്തി നിര്‍ഭരമായി. സെന്റ് തോമസ് കത്തീഡ്രലിൽ കുരിശുവര തിരുകര്‍മ്മങ്ങള്‍ക്ക്, മാർ പോളി കണ്ണൂക്കാടൻ മുഖ്യകാര്‍മ്മികനായി. സമീപ ഇടവകകളിലും അന്‍പത് നോയമ്പിന് ആരംഭം കുറിച്ച് വിഭൂതി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടന്നു.

ബുധനാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : നമ്പർ 1 സെക്ഷന്‍ ഓഫീസിന്റെ കിഴിൽ വരുന്ന പടിയൂർ നിലംപതി, ഗ്രൗണ്ട്, പടിയൂർ പഞ്ചായത്ത്, കോടംകുളം, എച്ച്.ഡി പി സ്കൂൾ, മാരാംകുളം എന്നിവിടങ്ങളിൽ ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു

നികുതി കുടിശിക നിവാരണം : നഗരസഭാ റവന്യൂ വിഭാഗം അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നു

ഇരിങ്ങാലക്കുട : കെട്ടിട നികുതി, തൊഴിൽ നികുതി, കുടിശിക നിവാരണവുമായി ബദ്ധപ്പെട്ട് 2018 മാർച്ച് മാസത്തിലെ എല്ലാ പൊതു അവധി ദിവസങ്ങളിലും നഗരസഭ റവന്യൂ വിഭാഗം തുറന്നു പ്രവർത്തിക്കുന്നതാണ്. കുടിശിക ഒറ്റതവണയായി ഒടുക്കുന്നവർക്ക് പലിശയിളവ് ലഭിക്കുന്നതാണെന്ന് ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി അറിയിച്ചു.

ICL ഗ്രൂപ്പിന്‍റെ ആധുനിക ഹൈടെക് മെഡിലാബ് ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഐ സി എൽ ഫിൻ കോർപ്പിന്‍റെ ആരോഗ്യ ചികിത്സ രംഗത്തെ പുതിയ സംരംഭമായ ഐ സി എൽ മെഡിലാബ് ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപം വില്ലേജ് ഓഫീസിനു എതിർ വശത്ത് പ്രവർത്തനം ആരംഭിച്ചു. ഹൈടെക് ലാബിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു . മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്ററ് സ്വാമി സുനിൽദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

Top