ഠാണാവിലെ ദേവസ്വം ഭൂമി തിരികെ ലഭിക്കാൻ ഹൈന്ദവ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : ഠാണാവിലെ കൂടൽമാണിക്യം ദേവസ്വം സ്ഥലത്തെ സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് കാട്ടുങ്ങച്ചിറയിലേക്കു മാറ്റിയതിനെത്തുടർന്ന് പ്രവർത്തിക്കാത്ത അവസ്ഥയായതിനാൽ ദേവസ്വത്തിന്‍റെ വികസന പദ്ധതികൾ നടപ്പിൽ വരുത്തുവാൻ ഈ സ്ഥലം തിരിച്ചു കിട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിൽ ട്രാഫിക് യൂണിറ്റ് സ്ഥാപിച്ച് ഭൂമി സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നിവർ പോലീസ് വകുപ്പിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ചു. ഠാണാവിലെ ദേവസ്വം ഭൂമി തിരികെ പിടിക്കണം വിഎച്ച്പി ശ്രീ

എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ വനിതകളുടെ യോഗപ്രദര്‍ശനം

ഇരിങ്ങാലക്കുട : വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം ലക്ഷ്യമാക്കി എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ആയിരത്തില്‍പരം വനിതകളുടെ യോഗപ്രദര്‍ശനം എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അയ്യങ്കാവ് മൈതാനിയില്‍ നടന്ന പരിപാടിയുടെ ഭാഗമായി ദൈവദശകം, ഹരിവരാസനം എന്നിവ അടിസ്ഥാനമാക്കി നൃത്ത ശില്പവും അരങ്ങേറി. മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി പി.കെ.പ്രസന്നന്‍, യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍, യോഗം

വടയമ്പാടിയും അശാന്തന്‍റെ മൃതദേഹത്തോടുള്ള അനാദരവും കുരിപ്പുഴക്ക് നേരെയുള്ള അക്രവും സംഘപരിവാറിന്‍റെ ജാതീയ വിവേചനത്തിന്‍റെ ഇരുള്‍ പരത്തല്‍- കെ പി സന്ദീപ്

കാട്ടൂര്‍ : വടയമ്പാടി സംഭവവും അശാന്തന്‍റെ മൃതദേഹത്തോട് കാണിച്ച അനാദരവും കുരീപ്പുഴക്ക് നേരെ കൊല്ലത്തുണ്ടായ അക്രമവും മതേതര കേരളത്തില്‍ സംഘപരിവാറിന്‍റെ ജാതീയ വിവേചനത്തിന്‍റെ അന്ധകാരം പരത്തുന്ന പുതിയ ശ്രമങ്ങളാണെന്ന് എ.ഐ.വെെ.എഫ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് കെ പി സന്ദീപ്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സായാഹ്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. എ.ഐ.വെെ.എഫിനെ പോലുള്ള യുവജന പ്രസ്ഥാനങ്ങള്‍ തീര്‍ക്കുന്ന പ്രതിരോധങ്ങള്‍ക്ക് മാത്രമേ ഇവയെ ചെറുക്കാന്‍

ചിത്രകാരൻ രാജന്‍ കൃഷ്ണനെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : ആധുനിക ചിത്രകലയിലെ അവിസ്മരണീയ സാന്നിദ്ധ്യമായിരുന്ന രാജന്‍ കൃഷ്ണന്‍റെ രണ്ടാം ചരമവാർഷിക ദിനമായ ഫെബ്രുവരി 11ന് ഇരിങ്ങാലക്കുട വാൾഡനിലെ രാജന്‍ കൃഷ്ണന്‍റെ ടെറാകോട്ടാ ഇൻസ്റ്റലേഷനായ ‘ഓർ‘ (ORE) – ൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് അനുസ്മരണം സംഘടിപ്പിച്ചു. നടനകൈരളി ഡയറക്ടർ വേണുജി, സാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്റർ, ശില്പിയും കലാകാരനുമായ പ്രേംജി, നാടക പ്രവർത്തകൻ കെ ബി ഹരി, നരേന്ദ്രൻ മാസ്റ്റർ, വെട്ടിക്കര രാധാകൃഷ്ണൻ, ഈ ജി സുകുമാരൻ, രാജന്‍

Top