കോതറ ആറാട്ടുകടവ് എ.ഐ.വൈ.എഫ് പ്രവർത്തകർ വൃത്തിയാക്കി

എടതിരിഞ്ഞി : ശിവകുമാരേശ്വര ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആറാട്ട് നടക്കുന്ന കോതറ ആറാട്ടുകടവ് പടിയൂരിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ വൃത്തിയാക്കി. പുല്ലും ചണ്ടിയും നിറഞ്ഞു ഉപയോഗശൂന്യമായി കടന്നിരുന്ന കടവാണ് പ്രവർത്തകർ വൃത്തിയാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.ആർ. രമേഷ്, ബിപിൻ ടി.വി, കെ.പി കണ്ണൻ, വിഷ്ണു ശങ്കർ എന്നിവർ നേതൃത്വം നൽകി. ഈ മാസം ഇരുപത്തിനാണ് എടതിരിഞ്ഞി ഉത്സവം.

ദേവസ്വത്തിന് തൃപ്പടിദാനമായി കൈമാറിയ കാടുപിടിച്ചു കിടന്നിരുന്ന വടക്കേക്കര തറവാട് നവീകരിക്കുന്നു

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ കിട്ടിയ വടക്കേക്കര തറവാടും സ്ഥലവും നവീകരിക്കാനുള്ള പ്രാരംഭ പരിപാടികൾ ആരംഭിച്ചു. ശനിയാഴ്ച രാവിലെ മുതൽ ജെ സി ബി ഉപയോഗിച്ച് കാടും പടലും നീക്കി . കെട്ടിടത്തിന്‍റെ ഓടുമേഞ്ഞ മേൽക്കൂര പൂർണമായും നശിച്ചു. ഇവമാറ്റി പരമ്പരാഗത രീതിയിൽ ട്രസ് വർക്ക് ചെയ്തു ഓഡിറ്റോറിയമാക്കി മാറ്റുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. വാഹന പാർക്കിങ്ങിനുള്ള സ്ഥലമായും ഉപയോഗിക്കാം . ഒരു

കേളി മുംബൈയുടെ രജതശംഖ് പുരസ്‌കാരം ശ്രീലക്ഷ്മി ഗോവർദ്ധന് സമ്മാനിച്ചു

മുംബൈ: കേളിയുടെ ഈ വർഷത്തെ രജതശംഖ് ഇരിങ്ങാലക്കുടകാരിയായ പ്രശസ്ത കുച്ചിപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധന് പ്രശസ്ത നാടക പ്രവർത്തകയും കൊച്ചി മുസിരിസ് ബിനാലെയുടെ ട്രസ്റ്റിയുമായ സഞ്ജനാ കപൂർ സമ്മാനിച്ചു. മുംബൈ വൈ.ബി. ചവാൻ സെന്ററിലെ പ്രൗഢമായ നൃത്ത സായാഹ്നത്തിൽ കേളിയുടെ 26-ാമത് ശാസ്ത്രീയ നൃത്തോത്സവത്തിലായിരുന്നു പുരസ്‌കാര സമർപ്പണം. നൃത്തോത്സവത്തിൽ ഫെബ്രുവരി 10-ന് ഡി.എ.ഇ. കൾച്ചറൽ സെന്ററിന്റെ സംയുക്ത സഹകരണത്തോടെ അണുശക്തി നഗറിലെ ഡി.എ.ഇ. കൺവെൻഷൻ സെന്ററിൽവെച്ച് വൈകീട്ട് എഴിന് ശ്രീലക്ഷ്മി

ദേവസ്വം തിരികെ വേണമെന്ന് ആവശ്യപ്പെട്ട ഠാണാവിലെ സ്ഥലത്ത് പോലീസ് ട്രാഫിക് യൂണിറ്റ് ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഠാണാവിലെ സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് കാര്യാലയത്തിനായി ദീർഘകാലമായി ഉപഭോഗവസ്തുവായി ഉപയോഗിച്ച് വരികയായിരുന്നതും ഇപ്പോൾ ഒഴിഞ്ഞുപോയതുമായ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരിച്ചു കിട്ടുവാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നതിനിടയിൽ ആ സ്ഥലത്ത് പോലീസ് ട്രാഫിക് യൂണിറ്റ് മാറ്റിസ്ഥാപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ 4 വർഷമായി കാട്ടുങ്ങച്ചിറയിലെ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്ന ട്രാഫിക് യൂണിറ്റാണ്  ദേവസ്വം തിരികെ വേണമെന്ന് ആവശ്യപ്പെട്ട ഠാണാവിലെ കെട്ടിടത്തിലേക്ക് പെട്ടന്ന് മാറ്റുന്നത്. ഇതുനു മുന്നോടിയായി ഇവിടെ

കേരള ബാങ്കിന്റെ എല്ലാവിധ സേവന സൗകര്യങ്ങളും പ്രാഥമിക ബാങ്കുകള്‍ വഴി നിര്‍വഹിക്കും – മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍

എടതിരിഞ്ഞി : കേരള ബാങ്കിന്റെ എല്ലാവിധ സേവന സൗകര്യങ്ങളും പ്രാഥമിക ബാങ്കുകള്‍ വഴി നിര്‍വഹിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ പറഞ്ഞു. എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ കോടംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ പുതിയ കെട്ടിടത്തിന്റെയും വയോജനമിത്രം പെന്‍ഷന്‍ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം . പ്രെഫ. കെ.യു. അരുണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനോത്സവം ഇരിങ്ങാലക്കുടയിൽ 12 മുതൽ 15 വരെ

ഇരിങ്ങാലക്കുട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 മുതൽ 15 വരെ 3 മണി മുതൽ മുൻസിപ്പൽ ടൗൺ ഹാൾ അങ്കണത്തിൽ ജനോത്സവം എന്ന പരിപാടി ഒരുക്കുന്നു. അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, പാലപ്പെട്ടി കുട്ടനും സംഘവും അവതരിപ്പിക്കുന്ന തുകിലുണർത്തു പാട്ട് പി.സി. സുധാകരന്‍റെ ഒറ്റയാൾ നാടകം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുല്ലൂർ യൂണിറ്റിന്‍റെ തിരുവാതിരക്കളി, അജയ് പി.ജെയുടെ

ഐ എൻ ടി യു സി കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ .തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, സംസ്ഥാന സർക്കാർ നീതിപാലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി കരിദിനം ആചരിച്ചു. ഐ എൻ ടി യു സി തൃശൂർ ജില്ലാ സെക്രട്ടറി പ്രകാശൻ കെ.കെ. ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. എം.എസ് അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ ടി യു സി നിയോജകമണ്ഡലം പ്രസിഡന്‍റ് സത്യൻ പി.ബി അദ്ധ്യക്ഷനായിരുന്നു. രാമചന്ദ്രൻ ആചാരി,

പുല്ലൂർ ശിവ വിഷ്ണു ക്ഷേത്രത്തിലെ നവീകരണ കലശ ചടങ്ങുകൾ ആരംഭിച്ചു

പുല്ലൂർ : ദേവസ്വം ശിവ വിഷ്ണു ക്ഷേത്രത്തിലെ നവീകരണ കലശവും പുനഃ പ്രതിഷ്ഠയോട് അനുബന്ധിച്ച് ശനിയാഴ്ച്ച . ജയശ്രീ ശിവരാമന്‍റെ നേതൃത്വത്തിൽ നാരായണീയ പാരായണം നടന്നു. ഇരിങ്ങാലക്കുട കാവനാട് മന രാമൻ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും ജ്യോതി സരിൻ & പാർട്ടിയുടെ തിരുവാതിരകളിയും സരിത രഞ്ജിത്ത് പൊറക്കോലിൽ അവതരിപ്പിക്കുന്ന സംഗീതാർച്ചനയും നടക്കും. നവീകരണ കലശത്തോടനുബന്ധിച്ച് രാവിലെ ശിവന്ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, സ്ഥലശുദ്ധി, പത്മലേഖനം എന്നിവയും വൈകീട്ട് ദീപാരാധനയും നടത്തുന്നു. എല്ലാ

മുരിയാട് സർവീസ് സഹകരണ ബാങ്കിന്‍റെ പാറേക്കാട്ടുക്കര ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

പാറേക്കാട്ടുക്കര : മുരിയാട് സർവീസ് സഹകരണ ബാങ്കിന്‍റെ പാറേക്കാട്ടുക്കര ബ്രാഞ്ച് മന്ദിരത്തിന്‍റെ ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ അദ്ധ്യക്ഷനായിരുന്നു. എ.ടി.എം.ഉദ്ഘാടനം PACS അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി മുരളീധരൻ നിർവ്വഹിച്ചു. അംഗങ്ങൾക്ക് ചീകിത്സ സഹായനിധി ഉദ്ഘാടനം തൃശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ് അബ്‌ദുൾ സലാം, ഓഡിറ്റോറിയം ഉദ്ഘാടനംഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ.മനോജ് കുമാർ, ലോക്കർ

കാൻസർ രോഗനിർണയ ക്യാമ്പ് നടത്തി

ആനന്ദപുരം : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെയും മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ തിരുവന്തപുരം ആർ സി സി ഡോക്ടർമാരുടെ സംഘം നയിക്കുന്ന കാൻസർ രോഗനിർണയ ക്യാമ്പ് ആനന്ദപുരം പ്രാഥമിക ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് നളിനി ബാലകൃഷ്ണൻ ബ്ലോക്ക് മെമ്പർ അഡ്വ മനോഹരൻ പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ, ശാന്ത വൽസൺ, മോളി ജേക്കബ്ബ്, ജസ്റ്റിൻ, അജിത രാജൻ, ഡോ പ്രഭു, ഹെൽത്ത് ഇൻസ്പെക്ടർ

Top