സ്ട്രീറ്റുലൈറ്റുകൾ കത്തിക്കാത്തതിലും നികുതിദായകരെ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധം : യു.ഡി.എഫ്. അഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി

പടിയൂർ : ഗ്രാമ പഞ്ചായത്തിലെ റോഡുകളിൽ സ്‌ഥാപിച്ചിട്ടുള്ള സ്ട്രീറ്റുലൈറ്റുകൾ 90 ശതമാനവും കാത്തതായിട്ട് മാസങ്ങളായി. ഓരോ വർഷവും ലക്ഷ കണക്കിന് രൂപ ചിലവഴിക്കുന്നുണ്ടെങ്കിലും ഗുണമേന്മ ഉറപ്പു വരുത്തി സ്ട്രീറ്റുലൈറ്റുകൾ പരിപാലിക്കാൻ ഭരണസമിതി ശ്രമിക്കുന്നില്ല. ഓരോ കമ്മിറ്റിയിൽ ആവശ്യപെടുമ്പോഴും ഇപ്പോൾ ശരിയാക്കും എന്ന മറുപടിയാണ് പ്രെസിഡന്റിൽ നിന്നും ലഭിക്കുന്നത്. എന്നാൽ മാസങ്ങൾ കഴിയുമ്പോഴും സ്ഥിതിയിൽ മാറ്റമില്ലെന്ന് ആരോപിച്ചു പടിയൂർ ഗ്രാമ പഞ്ചായത്ത് യോഗത്തിൽ നിന്നും യു.ഡി.എഫ്. അഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി ഇവിടെ കെട്ടിട നികുതി

തോടുകള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കയര്‍ ഭൂവസ്ത്രം അണിയിച്ചു

പായമ്മല്‍: തോടുകള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കയര്‍ ഭൂവസ്ത്രം അണിയിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പായമ്മലില്‍ ജനകീയ പങ്കാളിത്തതോടെ നിര്‍മ്മിച്ച 11-ാം ചാലിന്‍റെ സുരക്ഷയ്ക്കായിട്ടാണ് കയര്‍ ഭൂവസ്ത്രമണിയിച്ചത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലും ആദ്യമായിട്ടാണ് കയര്‍ ഭൂവസ്ത്രമിട്ട് സംരക്ഷിക്കുന്നത്. ഒരു കിലോമീറ്റര്‍ നീളത്തിലാണ് കയര്‍ വസ്ത്രമണിയിച്ചിരിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഒരു വര്‍ഷം മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ചാല്‍ നിര്‍മ്മിച്ചത്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര പരിപാടി

കാട്ടൂരിൽ പഞ്ചായത്ത് യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി

കാട്ടൂർ : ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിൽ പ്രതിക്ഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്തിന്‍റെ 2017-18 വർഷത്തെ പൊതുമരാമത്ത് പണികൾ ഒന്നും തന്നെ സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിലും, മറ്റുപദ്ധതികളായ സ്ട്രീറ്റ് മെയിൻവലിക്കൽ, രോഗികൾക്കാശ്രയമാകേണ്ട അലോപതി,ആയ്യൂർവേദ മരുന്നുകളുടെ സൗജന്യവിതരണത്തിന് നാളിതുവരെയായി യാതൊരു വിധനടപടികൾ കെെക്കൊള്ളത്തതിലും,സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ അപേക്ഷകൾ ഒരുവർഷത്തോളമായി കെട്ടികിടക്കുന്നതിലും ,കൃഷിഭവനിൽ നിന്ന് വിതരണം ചെയ്യുന്ന കർഷക പെൻഷനുകൾ മുടങ്ങി

മകന്‍റെ കൊലപാതകിയുടെ ആത്മഹത്യാശ്രമം നാടകം തന്നെ: സുജിത്തിന്‍റെ പിതാവ് വേണുഗോപാൽ

ഇരിങ്ങാലക്കുട : തന്‍റെ പ്രിയ പുത്രൻ സുജിത്തിനെ നഗരമധ്യത്തിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ മിഥുന്‍റെ ആത്മഹത്യാശ്രമം വെറും ഒരു നാടകമാണെന്ന് മറ്റുള്ളവരെ പോലെ താനും വിശ്വസിക്കുന്നതായി സുജിത്തിന്‍റെ പിതാവ് പുതുക്കാട്ടിൽ വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യക്കും ആത്മഹത്യാ കുറിപ്പിനും പുറകിൽ ചില "വിദഗ്ധർ" ഉണ്ടെന്ന് ആ കുറിപ്പ് വായിച്ചൽ തന്നെ ഏവർക്കും മനസിലാക്കാവുന്നതാണ്. മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന ആരോ എഴുതി കൊടുത്തതാണ് ഇതെന്ന്

പുല്ലൂർ ദേവസ്വം ശിവ വിഷ്ണു ക്ഷേത്രത്തിൽ നവീകരണ കലശവും പുനഃ പ്രതിഷ്ഠയും 9 മുതൽ 19 വരെ

പുല്ലൂർ : ദേവസ്വം ശിവ വിഷ്ണു ക്ഷേത്രത്തിൽ ഫെബ്രുവരി 9- ാം തിയ്യതി മുതൽ 19- ാം തിയ്യതി വരെ നടക്കുന്ന നവീകരണ കലശത്തോടനുബന്ധിച്ച് പ്രതിഷ്ട നടത്തേണ്ട വിഷ്‌ണു ഭഗവാന്‍റെ വിഗ്രഹം പുല്ലൂർ മിഷൻ ആശുപത്രി പരിസരത്തുനിന്നും പഞ്ചവാദ്യത്തോടും താളവൃന്ദത്തോടും കൂടി ക്ഷേത്രം തന്ത്രി നഗരമണ്ണ് ബ്രഹ്മശ്രീ ത്രിവിക്രമൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി തട്ടായത്ത്‌ഹരീഷ് നമ്പൂതിരിയുടെയും നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചു. വിഷ്ണു വിഗ്രഹം ശില്പി സുരേന്ദ്രൻ ക്ഷേത്രം ഊരായ്മ പടിയൂർ

സുജിത്ത് കൊലപാതകം : പ്രതി മിഥുനെ തെളിവെടുപ്പിനായി ബസ് സ്റ്റാൻഡ് പരിസരത്തു കൊണ്ടുവന്നു

ഇരിങ്ങാലക്കുട : സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുനെ തെളിവെടുപ്പിനായി ബസ് സ്റ്റാൻഡ് പരിസരത്തു കൊണ്ടുവന്നു. സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത്തിനെ ഓട്ടോ ഡ്രൈവര്‍ മിഥുൻ ബസ്സ്റ്റാൻഡിന് സമീപത്തെ ഓട്ടോ പേട്ടയിൽ വച്ച് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. ഓട്ടോ പേട്ടയിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പോലീസ് അകമ്പടിയോടെ എത്തിച്ച മിഥുൻ, സുജിത്തിനെ അടിച്ചു വീഴ്ത്തിയ സ്ഥലം പോലീസിനെ കാണിച്ചു കൊടുത്തു. കൊലയാളിയെ കൊണ്ടു വന്നതറിഞ്ഞു വൻ ജനാവലി കൂടിയിരുന്നു.

നടവരമ്പ് ഗവ.എൽ.പി.സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്

നടവരമ്പ് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടവരമ്പ് ഗവ.എൽ.പി.സ്കൂളിൽ അധ്യാപക-രക്ഷാകർത്തൃസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി." മാതാപിതാക്കൾക്കൊരു മാർഗ്ഗരേഖ " എന്ന വിഷയത്തിൽ പൊതു വിദ്യാലയ സംരക്ഷണത്തിന്‍റെ പ്രാധാന്യം, കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക്, പഠന കാര്യങ്ങളിൽ അവരെ എങ്ങനെ സഹായിക്കാം എന്നീ കാര്യങ്ങളെ പ്രതിപാദിച്ചുകൊണ്ട് ബാബു കോടശ്ശേരി ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡണ്ട് സി.പി. സജി, പ്രധാന അധ്യാപിക എം.ആർ ജയസൂനം, ബി.ആർ.സി.പരിശീലക ശ്രീബ സുനിൽ

Top