ആരോഗ്യ ചികിത്സ രംഗത്തേക്ക് ICL ഗ്രൂപ്പ് : ആധുനിക ഹൈടെക് മെഡിലാബ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഐ സി എൽ ഫിൻ കോർപ്പിന്‍റെ ആരോഗ്യ ചികിത്സ രംഗത്തെ പുതിയ സംരംഭമായ ഐ സി എൽ മെഡിലാബ് ഫെബ്രുവരി 12 ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപം വില്ലജ് ഓഫീസിനു എതിർ വശത്ത് പ്രവർത്തനം ആരംഭിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള സമ്പൂർണ്ണ രോഗ നിർണ്ണയ ലബോറട്ടറിയും ഒപ്പം കേരളത്തിൽ ആദ്യമായി ഹാർട്ട് ബൈപാസിനും ആൻജിയോപ്ലാസ്റ്റിക്കും ബദലായി വേദനയില്ലാതെ ചീകിത്സിക്കുന്ന VASO മെഡിടെക് EECP ചീകിത്സാരീതിയും

കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിരിനായി കൃഷിക്കൊരുക്കം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ ദേവസ്വം ഭൂമിയിൽ തന്നെ കൃഷിചെയ്തു എടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു. കരനെൽകൃഷിക്ക് പുറമെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും കൊട്ടിലാക്കൽ പറമ്പിൽ മറ്റു വികസനങ്ങൾക്ക് തടസ്സമാകാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കും. ഈ സംരംഭത്തിന് ആവശ്യമായ വിത്ത് വളം എന്നിവ വഴിപാടായി

സംസ്ഥാന പാതയിൽ കല്ലേറ്റുംകര മുസ്ലിം പള്ളിക്കു സമീപം കാറപകടം

കല്ലേറ്റുംകര : സംസ്ഥാന പാതയിൽ കല്ലേറ്റുംകര മുസ്ലിം പള്ളിക്കു സമീപം വ്യാഴഴ്ച്ച 2 മണിയോടെ അടഞ്ഞുകിടന്ന പഴയ കെട്ടിടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടമുണ്ടായി. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. കാട്ടുങ്ങച്ചിറ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായവർക്ക് നിസാര പരിക്കോടെ രക്ഷപ്പെട്ടു.

‘മിന്നാമിനുങ്ങ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. മനോജ് തോമസ് സംവിധാനം ചെയ്ത 130 മിനിറ്റുള്ള ചിത്രത്തിൽ, ഒറ്റയ്ക്ക് കുടുംബം നോക്കേണ്ടി വരുന്ന വീട്ടമ്മയെയാണ് സുരഭി ലക്ഷ്മി അവതരിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.

തത്ത്വമസി ചിട്ട്‌സ് കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ പരാതി

പടിയൂര്‍: ഒളിവില്‍ കഴിയുന്ന തത്ത്വമസി ചിട്ട്‌സ് കമ്പനി ഉടമകളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ ജീവനക്കാരും പരാതി നല്‍കി. തത്ത്വമസി ചിട്ട്‌സ് ആന്‍റ് ഇന്‍വെസ്റ്റ്‌മെന്‍റ്സ് എന്ന സ്ഥാപനത്തിന്‍റെ എടതിരിഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ് ഒളിവിലുള്ള ഉടമയേയും ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഫീല്‍ഡ് ജീവനക്കാരടക്കം 19 ജീവനക്കാര്‍ ഒപ്പിട്ട പരാതിയാണ് സ്ഥലം സി.ഐ., ഡി.വൈ.എസ്.പി., എസ്.പി., ജില്ലാ കളക്ടര്‍, എം എൽ എ ,

വിരവിമുക്ത ദിനം : കുട്ടികൾക്ക് ഗുളിക നൽകി

ഇരിങ്ങാലക്കുട : ദേശിയ വിരവിമുക്ത ദിനത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ അങ്കണത്തിൽ വച്ച് സ്കൂൾ കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക കൊടുക്കുന്നതിന്‍റെ ഉദ്ഘാടനം 12 - ാം വാർഡ് കൗൺസിലർ ബേബി ജോസ് കാട്ട്ള്ള നിർവ്വഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് മിനിമോൾ അദ്ധ്യക്ഷയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നോലിപ്പറമ്പിൽ സി എം ഐ സ്വാഗതവും പി .പി യൂണിറ്റിലെ പബ്ലിക് ഹെൽത്ത് നേഴ്സ്

നഗരസഭയിലെ ഫയലുകൾ നീങ്ങാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കേണ്ട അവസ്ഥയെന്ന് കൗൺസിലിൽ രൂക്ഷ വിമർശനം

ഇരിങ്ങാലക്കുട : നഗരസഭയിലെ ഫയലുകൾ നീങ്ങാൻ എൻജിനിയറിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് കൗൺസിലിൽ പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമർശനം. കൈക്കൂലി കൊടുത്തില്ലെങ്കിൽ ചുരുങ്ങിയത് ആറ് മാസമെങ്കിലും പ്രതികാര നടപടി എന്ന നിലയിൽ ഉദ്യോഗസ്ഥർ ഫയലുകൾ പൂഴ്ത്തി വയ്ക്കുന്നുണ്ടെന്ന് കൗൺസിലർ ഷിബിൻ ആരോപിച്ചു. എന്നാൽ വ്യക്തമായ തെളിവോടെ ആരോപണം ഉന്നയിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് ചെയർപേഴ്സൺ പറഞ്ഞു. കെ.ഡി. ഷാബു കൗൺസിലറുടെ വാർഡിൽ ഒരു സാനിറ്ററി കടയുടെ ലൈസൻസുമായി സംബന്ധിച്ച

കുരീപ്പുഴക്കെതിരെയുള്ള അക്രമണം എ ഐ വൈ എഫ് പ്രതിഷേധിച്ചു

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ സംഘപാരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിദ്ധി ദേവദാസ് അധ്യക്ഷനായിരുന്നു. സി.പി.ഐ. മണ്ഡലം അസി.സെക്രട്ടറി എന്‍. കെ ഉദയപ്രകാശ് അഭിവാദ്യം ചെയ്തു. എ ഐ വൈ എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രസൂന്‍ കെ.എസ് സ്വാഗതവും ശ്യാംകുമാര്‍ പിഎസ്

ആനന്ദപുരം ഗവ. യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു.

ആനന്ദപുരം : ആനന്ദപുരം ഗവ.യു.പി സ്കൂൾ വാർഷികം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.കെ സന്തോഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിരമിയ്ക്കുന്ന അധ്യാപിക പി ഇന്ദിരക്ക് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ മോളി ജേക്കബ് ഉപഹാര സമർപ്പണം നടത്തി. വിവിധ എൻറോവ്മെൻറുകൾ 16-ാം വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി വിതരണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ടി.കെ ഭരതൻ, ഇരിങ്ങാലക്കുട ബി.പി.ഒ

Top